ദേ ഡിസംബർ മാസമിങ്ങെത്തി… ഉണ്ണിയേശു ജനിച്ച മാസം. പുണ്യമാസം. നോയമ്പ് തുടങ്ങി. ഇനിയുള്ള പ്രാർത്ഥനയുടെ ദിനങ്ങൾ. അതിനൊടുവിൽ ആ ദിനമെത്തും. ഉണ്ണിയേശുവിന്റെ ജന്മദിനം..
അന്നേദിവസം നമ്മൾ ഉണ്ടാക്കേണ്ട വിഭവങ്ങളിൽ രണ്ടെണ്ണം ഞാൻ നിർദേശിക്കുന്നു.
ഒന്ന് മട്ടൻ ബിരിയാണി.
1 കിലോ അരിക്ക് 1.5 കിലോ മട്ടൻ. അതാണ് എന്റെ കണക്ക്. 4 സവാള കനം കുറച്ചരിയുക. അത് വെളിച്ചെണ്ണയിൽ വറുത്തുകോരുക.
ഇനി കഴുകി വൃത്തിയാക്കിയ മട്ടനിലേക്കു വറുത്തു മാറ്റിയ സവാളയുടെ മുക്കാൽ ഭാഗം ഇടുക. 2 സ്പൂൺ മുളകുപൊടി, മഞ്ഞൾപൊടി, ബിരിയാണി മസാലപ്പൊടി, ഉപ്പ്, പച്ചമുളക് ഇഞ്ചി വെളുത്തുള്ളി, അണ്ടിപ്പരിപ്പ്, മല്ലിയില, പുതിനയില, വേപ്പില അരച്ചതും ചെറുനാരങ്ങാനീരും ചേർത്ത് നന്നായി തിരുമ്മി ചേർക്കുക. കുക്കർ അടച്ചു ഇറച്ചി സോഫ്റ്റ് ആകുംവരെ വേവിക്കുക. ആവിപോകുമ്പോൾ തുറന്നു നോക്കുക. ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കുക. എന്നിട്ട് ചെറിയ ഉള്ളി കാച്ചിയിടുക. അതിലേക്കു ബീഫിന്റെ നെയ്യ് ഉരുക്കിയതുണ്ടെങ്കിൽ ഇട്ടുകൊടുക്കാവുന്നതാണ്. ഇപ്പോൾ കറി റെഡി. ഇനി സാധാരണ പോലെ ബിരിയാണി റൈസ് വേവിച്ചെടുക്കുക.ഇനി ചോറും മട്ടനും, സവാള വറുത്തതും അണ്ടിപരിപ്പ്, മുന്തിരി വറുത്തതും കൂടെ ലെയർ ലെയറായി ഇട്ടു അടച്ചുവച്ചു 25 മിനിറ്റ് ദം ചെയ്തെടുക്കുക.
2 Comments
👌👌
സജ്ജീര പട്ട lavankam എല്ലാം ചേർത്ത് ആ ഞാൻ റൈസ് ഉണ്ടാക്കുക.. Damil വയ്ക്കുമ്പോ ബാക്കി ഉള്ളി ചേർക്കും ഒപ്പം കുറച്ച് കുങ്കുമപൂവ് നാരങ്ങ നീര് കൊത്തമല്ലിയിലയും.