ജീവിക്കാനീ ഭൂമിയുണ്ടല്ലോ,
അതിൽ നന്മയിൽ വളരാൻ നമ്മളില്ലേ.
നന്മകൾ ചെയ്യാൻ മനസ്സില്ലാത്തവർ,
ഉണ്ടല്ലോ ഇന്നത്തെ കാലത്ത്.
അപ്പനമ്മമാരെ സഹായിക്കാം,
കൂട്ടരോടൊത്തുരസിക്കാം, പങ്കുവയ്ക്കാം.
അമ്മിച്ചി – അപ്പച്ചന്മാരോടൊത്ത് സന്തോഷിക്കാം,
ആരെയും നോവിക്കാതെ, സ്നേഹിക്കാം.
പ്രാർഥിക്കാം എന്നും ദൈവത്തോട്,
സൽപ്രവർത്തി ചെയ്യാമെന്നെന്നും.
ഒന്നുമില്ലാത്തവർക്ക് കഴിയാവുന്നതെല്ലാം കൊടുക്കാം,
അത് ഏറെ സന്തോഷപൂർവ്വം കൊടുക്കാൻ സാധിക്കണം.
നാം എല്ലാവർക്കും നന്മയിൽ വളരാം!