ഒരു അത്ഭുത സസ്യമാണ് മുരിങ്ങയില. മുരിങ്ങയില പോലെ ഗുണകരമാണ് മുരിങ്ങ പൗഡർ. വളരെ എളുപ്പത്തിൽ മുരിങ്ങ പൗഡർ തയ്യാറാക്കാം. അതുകൊണ്ട് വ്യത്യസ്തവും രുചികരവും ആരോഗ്യപ്രദവുമായ പല റെസിപ്പീസ് നമുക്ക് ട്രൈ ചെയ്യാം. പല അസുഖങ്ങളുടെയും കാഠിന്യ അവസ്ഥ കുറയ്ക്കുവാൻ മുരിങ്ങ പൗഡർ കൊണ്ട് സാധിക്കുന്നു. അതിശക്തമായ രോഗപ്രതിരോധ സംവിധാനം നിലനിർത്താനും ഹൃദയത്തിനെ ആരോഗ്യം മെച്ചപ്പെടുത്താനും മുരിങ്ങയില അത്യുത്തമമാണ്. അപ്പോൾ മുരിങ്ങ പൗഡറോ?
വേണ്ട ചേരുവകൾ :-
ഇഡലി നാലെണ്ണം
കടലപ്പരിപ്പ് ഒരു ടീസ്പൂൺ
ഉഴുന്നു പരിപ്പ് ഒരു ടീസ്പൂൺ
റെഡ് ചില്ലി രണ്ടെണ്ണം
കടുക് ഒരു ടീസ്പൂൺ
മുരിങ്ങപ്പൊടി ഒരു ടീസ്പൂൺ
കറിവേപ്പില രണ്ടു തണ്ട്
ജീരകം ഒരു ടീസ്പൂൺ
കുരുമുളക് ഒരു പത്തെണ്ണം
റെഡ് ചില്ലി നാലെണ്ണം.
തയ്യാറാക്കേണ്ട വിധം:-
മുരിങ്ങയില വൃത്തിയാക്കി ഒന്ന് അതിന്റെ നനവ് മാറ്റുക. മുരിങ്ങയിലയും ധാന്യങ്ങളും വറുത്തെടുക്കുക .എല്ലാം വറുത്ത് പൊടിച്ചു കഴിഞ്ഞാൽ നല്ലൊരു പൊടിയായി. ഇഡലി ചെറിയ കഷണങ്ങൾ ആക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിഞ്ഞാൽ അതിലേക്ക് കടുക് ഉഴുന്ന് പരിപ്പ് കടലപ്പരിപ്പ് റെഡ് ചില്ലി കറിവേപ്പില ചേർത്ത് ഒന്നു വഴറ്റുക. അതിലേക്ക് ഇഡലി ചേർത്ത് നന്നായി മിക്സ് ആക്കുക. അവസാനം മുരിങ്ങ കൂടി ചേർത്ത് ഇഡലി ഒന്ന് യോജിപ്പിക്കുക. നല്ല ഒരു വെറൈറ്റി സ്നാക്സ് ആണ്. രാവിലത്തെ ഇഡലിയെ ഇങ്ങനെ ഒരു പുതിയ ഭാവത്തിലേക്ക് നമുക്ക് മാറ്റാം.
3 Comments
👍
മുരിങ്ങയില സൂപ്പ് ഉണ്ടാക്കി കുടിക്കാറുണ്ട്..
Ok thank you