Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇനി ആരും ഉറങ്ങേണ്ട
അനുഭവം ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ വീട്

ഇനി ആരും ഉറങ്ങേണ്ട

By Amal AbrahamDecember 10, 20233 Comments2 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

കണ്ണു തുറന്നപ്പോൾ ഇത്തിരി വൈകി.. ഒരു കത്തലോടെ കട്ടിലിലേക്ക് നോക്കി. ഒരു നിശ്വാസം നെഞ്ചിൽ കൂടിലേക്ക് ആഴ്ന്നിറങ്ങി, ആശ്വാസമായി. പപ്പാ കട്ടിലിൽ എഴുന്നേറ്റിരിപ്പാണ്. ഇന്ന് പപ്പായ്ക്ക് നല്ല ദിവസമാണെന്ന് തോന്നുന്നു. വെള്ളത്തിനടിയിൽ നിന്ന് ഒരു നീർ കുമിള പൊന്തി വന്ന് പൊട്ടി പൊകുന്ന പോലെ.. ഒരു നിശ്വാസം വായുവിലിയുന്ന നിമിഷ നേരം പോലെ.. അത്രയോ അതിലും വേഗത്തിലോ ഇല്ലാതായേക്കാവുന്ന ഒരു ജീവന് എന്ത് നല്ല ദിവസം ! എന്ത് ചീത്ത ദിവസം!

ദിവസവും കിഴക്കുദിക്കുന്ന സൂര്യരശ്മികൾ ജീവൻ നൽകും. എന്നിട്ട് രാത്രിയുടെ കറുത്ത വേരുകൾ വേദനയായി ആളിപടരുന്നു. 

എല്ലാവരും നല്ല ഉറക്കമാണ്.. ആശുപത്രിയിലെ കുടുസ്സുമുറിയിൽ മമ്മിയും ഞങ്ങൾ മൂന്നു പേരും.. വീട്ടിലേയ്ക്ക് പോകാൻ മടിയാണ്. പോകുമ്പോൾ പപ്പാ ഞങ്ങളെ ഇട്ടിട്ട് പോകുമോ എന്ന പേടി. 

ഇന്ന് പകൽ ശാന്തമായിരിക്കും. ഞാൻ പുറത്തേയ്ക്കിറങ്ങി ഓഫീസിലെ മെസേജുകൾ വായിച്ചു കൊണ്ടിരുന്നു, കൂടെ സുഹൃത്തുക്കളുടെ അന്വേഷണങ്ങൾക്ക് മറുപടികളും. ചിലരെ വിളിക്കാനുമുണ്ട്. ഒരു നഴ്സ് മുറിയിലേക്ക് നടക്കുന്നത് കണ്ടു. എന്നും പതിവുള്ള കുറച്ച് കാര്യങ്ങൾ.. 

ഞാനാ നശിച്ച കാൻസർ വാർഡിന്റെ പുറത്തേക്ക് നോക്കി ഫോൺ വിളി തുടർന്നു. 

“ആ… ആ… ഹാ…. എനിക്ക് വയ്യ “

ഓടി ചെന്നപ്പോൾ മമ്മിയും അനിയത്തിയും പപ്പായെ കെട്ടിപിടിച്ച് കരയുകയാണ്. 

പപ്പാ മമ്മിയെ നോക്കി കരഞ്ഞുകൊണ്ട് പറയുകയാണ്

“ഞാൻ മരിച്ചു പോകും ല്ലേടി? ഞാൻ മരിച്ചു പോകും… “

മുറിയുടെ കതകിനപ്പുറത്തേക്ക് കാൽ നീങ്ങിയില്ല. ശരീരമാകെ മരവിച്ചു ഒരു നാഡി പോലും മനസ്സിനെ അനുസരിക്കാതെ.. അങ്ങനെ തന്നെ നിന്നു. 

അശുപത്രിയിലെ ദൈനദിന ചെക്കപ്പുകൾ പോലും പപ്പയുടെ ശരീരത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ്. 

“ഇല്ല പപ്പാ.. ഒന്നും വരുത്തില്ല “

മമ്മി പറഞ്ഞു കൊണ്ടേയിരുന്നു. 

“നമ്മുക്ക് വീട്ടിൽ പോകാം മമ്മി “. 

പപ്പ കണ്ണടച്ച് കിടക്കുകയാണ്. ഞാൻ പറഞ്ഞത് പപ്പാ കേട്ടോ എന്നറിയില്ല. അതിനു ശേഷം പപ്പാ ഒരിക്കലും സംസാരിച്ചില്ല.. നീണ്ട ഉറക്കം.. മോർഫിന്റെ സ്നേഹത്തലോടൽ മാത്രം.. 

ഇടയ്ക്കിടെ പപ്പാടെ അടുത്ത് വന്ന് നെഞ്ചിലേക്ക് നോക്കും.. ആ ചെറിയ അനക്കം.. ആ താ യി രു ന്നു പപ്പാ.. ആ ശരീരം ആ ശ്വാസം ഉൾകൊള്ളാനൊരു പാത്രം മാത്രമായിരുന്നു. പപ്പാടേ ത് എന്ന് പറയാൻ ശേഷിക്കുന്ന കുഞ്ഞു ശ്വാസം.. അത് അവിടെയുണ്ടെങ്കിൽ പപ്പാ ഉണ്ട്. 

കാലിൽ നീരിറങ്ങി. വയറു വീർത്തു വരുന്നു. കിഡ്നിയുടെ പ്രവർത്തനം നിലച്ചു. ഇനി എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് എബിയുടെ സുഹൃത്ത് ഡോ. ദീപു പറഞ്ഞതായി അറിഞ്ഞു. 

മരിക്കും മുൻപേ പപ്പായ്ക്ക് പറയാനെന്തെങ്കിലും ബാക്കിയുണ്ടായിരുന്നുവോ? മോർഫിൻ മയക്കത്തിലാഴും മുൻപേ പപ്പായ്ക്ക് പറയാൻ സാധിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഉറപ്പായും പറയുമായിരുന്നു. എന്നും പറയുന്ന പോലെ കുറിക്കു കൊള്ളുന്ന ഒരു വാചകം, പണ്ട് പറഞ്ഞ തു പോൽ “ഇപ്രാവശ്യമെങ്കിലും കടവക്കത്ത് കൊണ്ട് കലം ഉടക്കല്ലേ ടി ” എന്ന്. 

അങ്ങനെ ഒരു ദിവസം പപ്പാ പോയി. മമ്മി പെട്ടിയിൽ അടുക്കി വച്ചിരുന്ന മുണ്ടും ഷർട്ടും എടുത്തു വച്ചു. പെട്ടെന്ന് അലമാരിയിൽ നിന്ന് ഒരു പൊതി എടുത്ത് ചെറിയ കളതുമ്പയും തൂക്കി പറമ്പിലേക്ക് നടന്നു.. എന്താണ് ഇത്ര ധൃതിയിൽ അമ്മയ്ക്ക് പറമ്പിൽ നടനുള്ളത്. 

പൊതി അഴിച്ച്  ഒരു കല്ലെടുത്ത് എന്തോ പൊടിച്ച് മണ്ണിലേക്ക് വിതറി. പിന്നെ അത് മണ്ണിട്ട് മൂടി. 

അമ്മ തിരികെ നടന്നു വന്നപ്പോൾ, ജനലരുകിൽ നിന്ന് ഞാൻ ചോദിച്ചു ” ന്താ മ്മീ അത് “

“അത് ഇനി ഇവിടെ ഇരിക്കാൻ പാടില്ല. ഒരു ചെറിയ പ്രശ്നം മതി, ഒരു ദുർബല നിമിഷം മതി, ഇതിൽ കുറച്ച് മതി, എല്ലാം തീരാൻ “, അമ്മ തൂമ്പ വെക്കാനായി പോയി. ശരിയാണ്.. മോർഫിന്റെ വേദനയറിയാത്ത സുഖനിദ്ര! ഇനി ആരും ഇങ്ങനെ ഉറങ്ങേണ്ട.. പപ്പായെ പോലെ.. 

Post Views: 34
3
Amal Abraham

ജനിച്ചതും വളർന്നതും അക്ഷര മുറ്റമായ കോട്ടയത്ത് . താമസം തിരുവനന്തപുരത്ത്.

3 Comments

  1. Sabira latheefi on December 11, 2023 7:07 AM

    👍🏻👍🏻

    Reply
    • Amal Abraham on December 11, 2023 8:58 PM

      thank u

      Reply
    • Sunandha Mahesh on December 13, 2023 7:14 PM

      Nice 👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.