Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹലോ മായ !
കഥ ജീവിതം ത്രില്ലർ ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

ഹലോ മായ !

By Amal AbrahamDecember 11, 2023Updated:December 18, 20238 Comments6 Mins Read297 Views
Bookmark Now
Please login to bookmark Close

No account yet? Register

2005 ഡിസംബർ 26, ബാംഗ്ലൂരിൽ വന്നിറങ്ങിയ ദിവസം. നല്ല കുളിരുള്ള പ്രഭാതം. മസാല ചായയുടെ ചൂടുള്ള പുക മഞ്ഞിലേയ്ക്ക് പതിയെ അലിയുന്നതും ഏലക്കാ മണം പടരുന്നതും സാഗർ റെസ്റ്റോറന്റിലെ റവ മസാല ദോശയിലെ നെയ്മണം ആവിയായ് ഉള്ളിലെ വിശപ്പുണർത്തിയതും ഒന്നിച്ചായിരുന്നു. മഡിവാളയുടെ ഇടുങ്ങിയ തെരുവുകളിലൂടെ ഓട്ടോറിക്ഷകൾ പായുന്നു. 

 

ദോശ നാവിലെ ഉമിനീരിൽ അലിഞ്ഞു പോകുന്നു. അത്രയ്ക്ക് രുചി. 

 

ഒരു രാത്രി യാത്ര പുലർന്നപ്പോൾ രണ്ട് ലക്ഷത്തിലധികം ആളുകൾ ഭൂമിയെ വിട പറഞ്ഞത് അവളറിഞ്ഞിട്ടില്ല. അറിയാത്ത മനുഷ്യരിൽ പരിചയം കണ്ടെത്താനായി അവർ ശ്രമിക്കുകയായിരുന്നു. ദോശ കഴിച്ച് ബില്ല് കൊടുത്ത്, അടുത്തുള്ള മോബെൽ കടയിൽ കയറി. പുതിയ സിം വാങ്ങി ഫോണിൽ ഇട്ടു. 

 

“കബ് യേ റെഡി ഹോഗാ ?”

 

“മാഡം, എക് കണ്ഠാ ലഗേഗാ “

 

” ടിക്ക് ഹേ”

 

തിരിച്ച് ഹോസ്റ്റലിൽ എത്തി. ഇന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അടുത്ത മുറികളിൽ നിന്ന് മലയാള സംഭാഷണങ്ങൾ കേൾക്കുന്നു. പോയി പരിചയപ്പെട്ടാലോ ? ചിലർ ജോലി ചെയ്യുന്നുണ്ട്. ചിലർ ജോലി തിരഞ്ഞ് വന്നവരാണ്. കോൾ സെന്ററിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞവർ ഉറങ്ങുന്നു. ഉറക്കുള്ള സംസാരങ്ങളിൽ ഇടയ്ക്ക് അമർഷം പ്രകടിപ്പിക്കുന്നുമുണ്ട്. തിരികെ മുറിയിലെത്തിയപ്പോൾ ഒരു മിസ്സ്ഡ് കോൾ !

 

സിം ആക്ടിവേറ്റാകാൻ സർവീസ് സെന്ററിൽ നിന്ന് വിളിച്ചതാകുമോ ?

 

വീണ്ടും വരുന്നു കോൾ

 

“ഹലോ”

 

“മായയാണോ ?”

 

“അല്ല റോങ്ങ് നമ്പർ ” കോൾ കട്ട് ചെയ്തു. 

 

 

വീണ്ടും വെറോരു നമ്പറിൽ നിന്ന് കോൾ വന്നു. 

 

അതേ ചോദ്യം. 

 

“നീ കള്ളം പറയണ്ടടി. നീ ഇവിടെ എത്തി അല്ലേ “

 

” ഞാൻ പറഞ്ഞുവല്ലോ ഞാൻ മായ അല്ലെന്ന്. ഞാൻ സിം വാങ്ങിയിട്ട് ഒരു മണിക്കൂർ ആയിട്ടില്ല”

 

” ഇത് മായയുടെ നമ്പരാണ് “

 

” എനിക്കറിയില്ല. ഇത് ഇപ്പോൾ എന്റെ നമ്പരാണ് “

 

” മായ അവിടെയില്ലേ ? അവൾക്ക് ഫോൺ കൊടുക്കു”

 

” സുഹൃത്തേ, മായ ആരാണെന്ന് എനിക്കറിയില്ല. ഇത് എന്റെ നമ്പരാണെന്ന് പല വട്ടം ഞാൻ പറഞ്ഞു കഴിഞ്ഞു “

 

അവൾ ഫോൺ കട്ട് ചെയ്തു. 

 

ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും മെസേജുകൾ. 

 

“ഹായ് മായ ” അവൾ കണ്ടില്ലെന്ന് നടിച്ചു. 

 

പിന്നെ മെസേജുകളുടെ രൂപവും ഭാവവും മാറി. 

 

“നിന്നെ ഞങ്ങൾ എടുത്തോളാടീ. *#*@#*”

 

” യു ബി** ” എന്നായിരിക്കും ചിലതിൽ സംബോധന !

 

ഒരു നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അടുത്ത നമ്പരിൽ നിന്നാകും മെസേജ്. അമ്പതോളം നമ്പരുകൾ അങ്ങനെ ബ്ലോക്ക് ചെയ്തു. 

 

സാംസങ്ങിന്റെ കുഞ്ഞു സ്ക്രീനിൽ അറപ്പുളവാക്കുന്ന ചിത്രങ്ങളായി.. ഇനി പറ്റില്ല. 

 

ഈ സിം മാറ്റിയേ പറ്റു. 

 

ഇനി സുഹൃത്തുക്കളുടെ സഹായം തേടാം. ആദ്യം തമാശയായിരിക്കും എന്നാണ് കരുതിയത്. പക്ഷേ ദിവസവും രാവിലെ ഇതുപോലെ പത്ത് ഇരുപത് മിസ്ഡ് കോളുകളും മെസേജുകളും. 

 

ബാംഗ്ലൂരിൽ ബിസിനസ്സ് സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ്. അവർ പലർക്കും നമ്പർ അയച്ചു കൊടുക്കും. പലർക്കും മായ ആരാണെന്ന് പോലും അറിയില്ല. 

 

അറിയുക പോലും ചെയ്യാത്ത ഈ കുട്ടിയൊട് എന്തിനാണ് ഇത്ര അമർഷം. 

 

അവളുടെ സുഹൃത്ത് അവരോട് മാന്യമായി കാര്യം പറഞ്ഞു നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. പക്ഷേ അവൻ പറഞ്ഞു. 

 

” ചേട്ടാ, നമ്പർ കൈയ്യീന്ന് പോയി. ഇപ്പോൾ ആർക്കൊക്കെ കിട്ടിയിട്ടുണ്ട് എന്ന് അറിയില്ല ! “

 

” നീ അടക്കം അയച്ച മെസേജുകൾ വച്ച് ഒരു പരാതി കൊടുത്താൽ ഇത് ഇന്നൊടെ തീരും. “

 

” ഇനി മെസേജ് അയക്കില്ല ചേട്ടാ ! “

 

വീണ്ടും ഒരു മാസം മിസ്‌ഡ് കോളുകളില്ലാതെ കടന്നു പോയി. 

 

മാർച്ച് 3. പുലർച്ച. മോബൈലിൽ നിന്ന് “പുലർകാല സുന്ദര സ്വപ്നത്തിൽ ” എന്ന രവീന്ദ്രൻ മാഷിന്റെ പാട്ട് ഉറക്കെ വെച്ച് വരാന്തയിലെ ഗ്രില്ലുകളിലെ ഒരോ തണുത്ത നീർ തുള്ളികളെ വിരൽതുമ്പിലാക്കുകയായിരുന്നു അവൾ. പൊട്ടാതെ തുളുമ്പാതെ ഒരു കുഞ്ഞു നീർ ഗോളം അവളുടെ വിരലിൽ തുടിച്ചു നിന്നു. 

 

പാട്ടു നിലച്ചു. നീർഗോളം തുളുമ്പി പോയി. 

 

പരിചയമില്ലാത്ത നമ്പർ. എടുക്കേണ്ട!

 

1 മിസ്ഡ് കോൾ !

 

വീണ്ടും കോൾ വന്നു. 

 

മടിച്ചു മടിച്ചു എടുത്തു. പെൺ സ്വരമാണ്. 

 

“മെയ് ഐ നോ ഹൂ ഇസ് ദിസ് ?”

 

” മായ “

 

ഒരു നിമിഷത്തെ നിശബ്ദത. 

 

” മായയോ ?”

 

“അതെ. “

 

“മായ എവിടെയാണ്. തന്റെ സുഹൃത്തുകൾ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഇടതടവില്ലാതെ ഈ നമ്പറിലേയ്ക്ക് കോളുകളാണ് “

 

” എനിക്കറിയാം. ഐ ആം സോറി. എനിക്ക് ഒരബദ്ധം സംഭവിച്ചു. ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു. മഹാ തല്ലിപൊളി. പണച്ചാക്ക്.. പുറകേ കൂടിയപ്പോൾ സുഹൃത്തുകൾ പറഞ്ഞു 2 വർഷം അല്ലേ. വേറേ ഉപദ്രവം ഉണ്ടാകില്ല എന്ന്. ഒരു സെമസ്റ്റർ ഫീസ് വരെ അവൻ അടച്ചു. ട്രീപ്പെന്ന് പറഞ്ഞു ഗോവയിൽ കൊണ്ട് പോയി. അവന്റെ സുഹൃത്തുക്കളുടെ കാമുകികളും. രാത്രിയായപ്പോൾ എല്ലാവരുടെയും മട്ട് മാറി. പിന്നെയവിടെ നടന്നത് പറയാനാവില്ല. നിനക്ക് തന്ന പണം മുതലാക്കണം എന്ന് അവൻ പറയുമ്പോൾ എനിക്ക് പാതി ബോധമേ ഉണ്ടായിരുന്നുവുള്ളു. ഞാൻ ആ ആഴ്ച്ച നാട്ടിലേയ്ക്ക് പോന്നു.. എല്ലാ കണക്ഷനുകളും കട്ട് ചെയ്തു. വീട്ടിലേയ്ക്ക് നിരന്തരം ഫോൺ കോളുകൾ. അവനെ ഞാൻ ചതിച്ചു എന്നാണ് എല്ലാവരോടും പറഞ്ഞ് വച്ചിരിക്കുന്നത്.. എന്നിട്ടും… “

 

” ഈ കഥ എന്നോടെന്താണ് പറയുന്നത് ?”

 

” ഒരു മിസ്ഡ് കോളിൽ നിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കം. ഇനി സോറി പറയും, അവനെ ചതിച്ച കഥ പറയും.. ഒരോരോ കാരണങ്ങൾ നിരത്തി ഫോൺ വിളിക്കും. എനിക്ക് അത് തടയണം”

 

” ഉം “

 

” നിങ്ങൾ ആ സിം ഉപേക്ഷിക്കണം “

 

“എന്തിന്?”

 

“അല്ലെങ്കിൽ വീണ്ടും “

 

” ഉം. ആ ഒരു വഴിയേ മായ കണ്ടുള്ളു ?”

 

അപ്പുറത്ത് നിശബ്ദത !

 

മായയുടെ കോളിന് ശേഷം അവളിൽ ജിജ്ഞാസയായിരുന്നു. ഒരാഴ്ച്ചയ്ക്ക് ശേഷം വീണ്ടും ഒരു മിസ്ഡ് കോൾ. പുറകേ ഒരു മെസേജും. 

 

“സോറി. ആളറിയാതെ സംഭവിച്ചതാണ്. എന്റെ കഥ കേൾക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും എന്റെ ദേഷ്യം എന്തിനായിരുന്നു എന്ന്. ഞാൻ അത്രയ്ക്ക് അവളെ സ്നേഹിച്ചു പോയി. “

 

മെസേജ് വായിച്ച് അവൾ ചിരിച്ചു. 

 

അടുത്ത ദിവസങ്ങളിൽ നല്ല നല്ല മെസേജുകൾ. 

 

സിം ഉപേക്ഷിച്ചാലോ. വെറേ നമ്പർ എടുക്കാം അതാണ് നല്ലത്. 

 

” അടുത്ത ശനിയാഴ്ച്ച വൈകീട്ട് ഗംഗോത്രിയിൽ വരുമോ. നേരിട്ട് കണ്ട് ക്ഷമ പറയണം എന്നാണ് ആഗ്രഹം. ഞാൻ ചെയ്തു പോയ തെറ്റിന് മാപ്പ് തന്നില്ലെങ്കിലും എന്റെ ഭാഗത്ത് നിന്നുള്ള പ്രായശ്ചിത്തത്തിന് എന്നെ അനുവദിക്കണം. നല്ലൊരു സുഹൃത്തായി എന്നെ കാണാം “

 

മെസേജ് കണ്ട് അവൾ ചിന്താധീനയായി. 

 

ശനിയാഴ്ച്ച മൂന്നരയ്ക്ക് അവൾ ഒരുങ്ങി ഇറങ്ങി. ബി. റ്റി. എം സിഗ്നലിൽ നിന്ന് മുന്നോട്ട് നടന്നു. ഗംഗോത്രിയിലെ നീല ബൾബ് മാലകൾ കത്തി കിടക്കുന്നത് ദൂരെ നിന്ന് കാണാം. 

 

നാലാക്കാൻ ഇനിയും സമയമുണ്ട്. അടുത്തുള്ള സമൂസ ചാറ്റ് കടയിൽ നിന്ന് ഉരുളകിഴങ്ങ് മസാല സമൂസ വാങ്ങി മിന്റ് ചട്നിയിലും മധുരമുള്ള ഇമിലി ചട്ട്നിയിലും മുക്കി കഴിച്ചു. വിരലിൽ പറ്റിയത് നുണഞ്ഞ് ഗംഗോത്രിയുടെ റിസപ്ഷനിലേയ്ക്ക് നോക്കി. 

 

മാന്യനായ ചെറുപ്പക്കാരൻ ഉള്ളിലേയ്ക്കു പോയി. 

 

അവളുടെ ഫോൺ റിങ്ങ് ചെയ്തു. അയാൾ തന്നെ !

 

“ഐ ഹാവ് റീച്ച്ട് ” ഫോണിൽ മെസേജ് തെളിഞ്ഞു. 

 

വെളുത്ത ബോലേറോ വന്നു നിന്നു. അതിൽ നിന്ന് രണ്ട് പോലീസുകാരിറങ്ങി. കൈ വിലങ്ങു അണിയിച്ചു അയാളെ ജീപ്പിലിരുത്തി. 

 

കടുത്ത നിരാശയും ദേഷ്യവും അയാളുടെ മുഖത്ത് പ്രകടമായിരുന്നു. വണ്ടിയിൽ കയറുമ്പോൾ തോളിൽ കൈ വെച്ച പോലീസുകാരന്റെ കൈ തോൾ വെട്ടിച്ചു മാറ്റി. 

 

നല്ല പൊക്കം. ബ്രാൻഡഡ് വസ്ത്രങ്ങൾ, വാച്ച്, അഡിഡാസിന്റെ ഷൂസ്. പണകൊഴുപ്പിന്റെ ഹുങ്ക് മുഖത്ത് ദൃശ്യമായിരുന്നു. പെട്ടെന്ന് അവന്റെ നോട്ടം അവളിൽ പതിഞ്ഞു. 

 

യാദൃശ്ചികമാണോ ? അവൾ തിരിഞ്ഞ് നിന്ന് സമൂസ കഴിക്കാനാരംഭിച്ചു. 

 

തിരിച്ച് ഹോസ്റ്റലിൽ എത്തി. 

 

ഫോണിൽ ഒരു മിസ്ഡ് കോൾ. 

 

ഗംഗോത്രിയിലെ ബഹളത്തിൽ കേട്ടില്ല. 

 

മായയുടെ കോൾ. തിരികെ വിളിച്ചു. 

 

“ഹലോ”

 

“ഹലോ മായ. “

 

” എനിക്ക് പേടിയാകുന്നു “

 

” ഇനിയാണ് പേടി വേണ്ടാത്തത്. എല്ലാ തെളിവുകളും രേഖകളും കോൾ ലിസ്റ്റും സിം അടക്കം ഉണ്ട്. പിന്നെ അവൻ തന്നെ ബ്ലാക്ക്മെയിൽ ചെയ്ത് അയച്ച ചിത്രങ്ങൾ “

 

” ഞാനെങ്ങനെ മറ്റുള്ളവരെ നോക്കും “

 

” നീ നിന്നെ നോക്കിയാൽ മതി. മറ്റുള്ളവരെ നോക്കണ്ട!. “

 

” നിങ്ങൾ വാരഹള്ളി കേസ് വാദിച്ച വക്കീലാണെന്ന് കേട്ടപ്പോൾ തന്നെ.. “

 

“അതെ. ആ പെൺകുട്ടി മരണത്തിന് കീഴടങ്ങി. ആ കേസിന് ശേഷമാണ് ഈ ലോ ഫേർമിൽ ജോയിൻ ചെയ്യാൻ വിളിച്ചത്. വനിതകൾക്ക് സൗജന്യമായി ലീഗൽ അസിസ്റ്റൻസ് കൊടുക്കുന്ന ഫേർമാണ്. ഇത്തരത്തിൽ ഒരു സ്ഥലത്ത് ജോലി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്തായാലും വന്നപ്പോൾ തന്നെ പണി കിട്ടി. തന്നെ കണ്ടുപിടിക്കാൻ ഒരു പാട് ബുദ്ധിമുട്ടി. അവസാനം താൻ പഠിച്ച കോളേജിൽ പോയി തപ്പി കണ്ടു പിടിച്ചു. പക്ഷേ നീ എന്നെ വിളിച്ചു. ” അവൾ ഒന്നു നിർത്തി പിന്നെ തുടർന്നു. 

 

“എന്നാൽപ്പിന്നെ ഞാൻ നാളെ വിളിക്കാം. പേടി വേണ്ട!എന്റെ താമസ സ്ഥലം റെഡിയായി എന്ന് ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നു. ഇന്ന് ഷിഫ്റ്റ് ചെയ്യണം. “

 

മായ ഫോൺ വെച്ചു. ഇനി ജീവിതം അത്ര സുഖകരമാവില്ല. 

 

പിറ്റേന്ന് പത്രത്തിൽ വാർത്ത ഇങ്ങനെയായിരുന്നു. 

മിസ്ഡ് കോൾ ട്രാപ്പ് : മൂന്ന് പെൺകുട്ടികൾ കൂടി മൊഴി നൽകി. കൂടുതൽ പ്രതികൾ കുടുങ്ങിയേക്കും. 

Post Views: 34
5
Amal Abraham

ജനിച്ചതും വളർന്നതും അക്ഷര മുറ്റമായ കോട്ടയത്ത് . താമസം തിരുവനന്തപുരത്ത്.

8 Comments

  1. Joyce on December 24, 2023 9:10 AM

    നല്ല കഥ, നന്നായി അവതരിപ്പിച്ചു. 👌

    Reply
  2. Nishiba M on December 22, 2023 4:59 PM

    മനോഹരം. ശക്തമായ തീരുമാനങ്ങൾ..

    Reply
    • Sreeja Ajith on December 26, 2023 7:14 PM

      Super story ❤️

      Reply
  3. Nafs nafs on December 11, 2023 3:13 PM

    നല്ല കഥ . നല്ലൊരു വായനയനുഭവം👌👌👌

    Reply
    • Amal Abraham on December 11, 2023 8:57 PM

      othiri nanni

      Reply
      • Sunandha Mahesh on December 22, 2023 5:16 PM

        നല്ല മെസ്സേജ് 👍

        Reply
  4. Maha Ahammad on December 11, 2023 3:07 PM

    ❤️❤️

    Reply
    • Amal Abraham on December 11, 2023 8:57 PM

      thank u

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.