Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മമ്മിക്ക് പിറന്നാൾ സമ്മാനം
ഓർമ്മകൾ യാത്ര

മമ്മിക്ക് പിറന്നാൾ സമ്മാനം

By Nisha RoseDecember 15, 2023Updated:December 15, 20232 Comments5 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണം ആയിരുന്നു ഡാഡിയുടേത്. പല സ്ഥലങ്ങളും സന്ദർശിക്കാൻ ഡാഡി ആഗ്രഹിച്ചു. പെണ്മക്കൾ, അവരുടെ വിവാഹം… അങ്ങനെ ഓരോന്നായി, അത് നടന്നില്ല. എന്നാൽ റിട്ടയർ ചെയ്തിട്ട് ആകാം എന്ന് ആഗ്രഹിച്ചു. ഡാഡിയും മമ്മിയും താഹസിൽദാർമാർ ആയിരുന്നു. ഒരു സഹോദരൻ ഏറെ കാലമായി ദുബായിൽ ആയിരുന്നു. ഡാഡിയുടെ സഹോദരി വർഷങ്ങളായി അവിടെ ആയിരുന്നു അവരോടൊക്കെ ആഗ്രഹം പറഞ്ഞു. പക്ഷേ എന്തോ നടന്നില്ല. എന്റെ ഭർത്താവ് മാലിദ്വീപ് പോകാറുണ്ട്. എന്നാൽ അങ്ങോട്ട് പോകാം എന്നൊരിക്കൽ പറഞ്ഞു. ബിസിനസ്‌ ആവശ്യങ്ങൾക്കായിട്ടാണ് പോയിരുന്നത്. അടുത്ത തവണ ആകട്ടെ എന്നൊരിക്കൽ പറഞ്ഞു. പക്ഷെ ഡാഡി അതിനൊന്നും കാത്ത് നിൽക്കാതെ പെട്ടെന്ന് ഒരു ദിവസം ഒരു എ ടി എം ൽ കുഴഞ്ഞു വീണ് മരിച്ചു. വിദേശത്ത് എവിടെയും കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്ന ആ വേദന ഇന്നും തീരാവേദനയായി എന്നിലുണ്ട്. സഹോദരങ്ങൾക്കും. അങ്ങനെ മമ്മി ഒറ്റക്ക് ആയതോടെ എല്ലാ വർഷവും അനിയനും അനിയത്തിയുടെ ഭർത്താവും ഒക്കെ കൂടി മമ്മിയെയും ഞങ്ങളെ എല്ലാവരെയും അങ്ങോട്ട് കൊണ്ട് പോകും. അങ്ങനെ യൂ എ ഇ ഒരുവിധം ഞങ്ങൾ കണ്ടു കഴിഞ്ഞു. മലേഷ്യ തായ്‌ലൻഡ് ലണ്ടൻ ഒക്കെ പോയപ്പോഴും മമ്മിയെ കൊണ്ടുപോകാൻ പറ്റിയില്ല. അങ്ങനെ മമ്മി എപ്പോഴും പറയുന്ന ഒരു ആഗ്രഹം നടത്തി കൊടുക്കാൻ ഞാൻ തീരുമാനിച്ചു : സിംഗപ്പൂർ.

സാധാരണ ഞങ്ങൾ പോകുമ്പോൾ മോൻ ആണ് എല്ലാ കാര്യങ്ങളും ചെയ്യാറുള്ളത്. എമിഗ്രേഷൻ കഴിഞ്ഞ് അകത്തു കടക്കുന്നത് വരെ എനിക്ക് എപ്പോഴും ടെൻഷൻ ആണ്. ഇത്തവണ ഒരു ചെറിയ കത്രിക ബാഗിൽ ഉണ്ടായിരുന്നു. അതവർ എടുത്ത് കളഞ്ഞു. അങ്ങനെ എല്ലാം കഴിഞ്ഞ് കുലാലംപൂർ എയർപോർട്ടിൽ എത്തി. അവിടെ നിന്നും ഒരു മണിക്കൂറിൽ പ്രസിദ്ധമായ ചംഗി എയർപോർട്ടിൽ. നേരെ താമസസ്ഥലത്തേക്ക്. കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങൾക്ക് വേണ്ടി വണ്ടി വന്നു. വടക്കേ ഇന്ത്യക്കാർ ആയ രണ്ട് കപ്പിൾസ് അവരെ കൂടി കൂട്ടി അന്നത്തെ കാഴ്ച കാണാൻ പുറപ്പെട്ടു.

inbound3238278562330511732

നൈറ്റ്‌ സഫാരി. തുറന്ന ട്രാം.. അതിലൂടെ കാടിനകത്തു കൂടി ഒരു യാത്ര. ഒരു തുറന്ന സൂ. സിംഹം, കടുവ, ആന… മാനുകൾ.. ഹിപ്പോ അങ്ങനെ പലരും സ്വൈര്യമായി വിഹരിക്കുന്ന ഒരു ഇടം. ആ ട്രാം നിയന്ത്രണം ചെയ്യാൻ ഒരു ലൈറ്റ് ശരീരത്തിൽ പിടിപ്പിച്ച കുറെ പയ്യന്മാർ നിൽക്കുന്നുണ്ട് ഇടക്കിടക്ക്. അത് കണ്ട് മമ്മിക്ക് ടെൻഷൻ.. അങ്ങനെ അന്നത്തെ യാത്ര കഴിഞ്ഞു. അവിടെ തന്നെ റെസ്റ്റോറന്റുകൾ ധാരാളമുണ്ട്. അത്താഴം കഴിഞ്ഞ് വീണ്ടും ഹോട്ടലിലേക്ക്.

പിറ്റേന്ന് രാവിലെ തന്നെ വണ്ടി വന്നു. സെന്റോസ എന്ന ഒരു ദ്വീപ്.. അവിടെയാണ് പ്രസിദ്ധമായ യൂണിവേഴ്സൽ സ്റ്റുഡിയോ എന്ന വിശ്വപ്രസിദ്ധമായ സ്ഥാപനം. പിന്നെ മാഡം ട്യൂസ്സാർഡ്‌സ് മ്യൂസിയം. ലണ്ടൻ നഗരത്തിൽ കണ്ടത് പോലെ പെർഫെക്ട് അല്ല പല പ്രതിമകളും എന്ന് തോന്നി. പക്ഷേ പഴയ സിംഗപ്പൂർ നഗരത്തിന്റെ കാഴ്ചകൾ മനോഹരമായി ഉണ്ടാക്കി വെച്ചിട്ടുണ്ട്. പഴയ കാല വസ്ത്രങ്ങൾ, പാൽപാ ത്രങ്ങൾ വെച്ച സൈക്കിൾ.. പഴയ ഭാഷരീതികൾ.. അത്തരം ഒരു കാഴ്ച നമ്മുടെ നാട്ടിലും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു വെങ്കിൽ എന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു. അന്യം നിന്നു പോയ നിരപലകയിട്ട കടകൾ.. പാൽപാത്രങ്ങൾ.. പോസ്റ്റ്‌ മാൻ.. അങ്ങനെ പലതും പുതിയ തലമുറക്ക് പരിചയം ഇല്ലലോ. ക്രിസ്ത്യൻ സ്ത്രീകളുടെ ചട്ടയും മുണ്ടും.. മേക്കാമോതിരം എന്ന കമ്മൽ .. മുസ്ലിം സ്ത്രീകൾ ഉപയോഗിച്ചിരുന്ന കൈ ഇറക്കമുള്ള ബ്ലൗസും കരയുള്ള മുണ്ടും. ഇതൊന്നും പുതിയ തലമുറ കണ്ടിട്ടില്ല.അങ്ങനെ ഒരു മ്യൂസിയം നമുക്കും തുടങ്ങാം എന്ന് മനസ്സിൽ ഓർത്തു.അങ്ങനെ ആ കാഴ്ച്ചകളും കണ്ട് കഴിയുമ്പോൾ ഒരു ബോട്ട് യാത്ര.. സിംഗപ്പൂർ നഗരത്തിന്റെ പല മോഡൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു തോട്ടിലൂടെ. ആ മ്യൂസിയത്തിലേക്ക് എത്തിയത് കേബിൾ കാർ വഴിയാണ്. മമ്മി പേടിച്ചു പേടിച്ചാണ് ഇരുന്നത് ചാടി ഇറങ്ങുകയും വേണമല്ലോ.
ആ സെന്റോസ ഐലണ്ടിൽ കാസിനോ അടക്കം പല തരം ഗെയിമുകൾ ഉണ്ട്. അതിനിടക്ക് ബീച്ചിൽ അരമണിക്കൂർ കൂടുമ്പോൾ ഒരു മ്യൂസിക് ഫൗണ്ടൻ ഷോ. അതും മനോഹരം തന്നെ.

inbound19811242297620455

വൈകുന്നേരം ഏഴരയോട് കൂടിവിങ്സ് ഓഫ് ടൈം എന്ന ലൈറ്റ് ഷോ. ലൈറ്റ് കൊണ്ട് മായാജാലം തീർക്കുന്നതിനോടൊപ്പം ഇടക്കിടക്ക് ആ ബീച്ചിൽ തീ പന്തങ്ങളും ഉയർന്നു പൊങ്ങുന്നു. എന്തായാലും അതിശയം ജനിപ്പിക്കുന്ന മായാജാല പ്രകടനം എന്ന് പറയാതെ വയ്യ. അവിടെയും ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളുണ്ട്. അല്ലാത്തവയും ധാരാളം.

അന്നത്തെ യൂണിവേഴ്സൽ സ്റ്റുഡിയോ കാഴ്ചകൾ കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ കൊണ്ട് പോകാനുള്ള വണ്ടിനമ്പറും ഡ്രൈവറുടെ നമ്പറും ചേർന്നുള്ള മെസ്സേജ് എത്തി. എല്ലായിടത്തും വൈഫൈ ഉള്ളത്കൊണ്ട് കമ്മ്യൂണിക്കേഷൻ എളുപ്പം ആണ്.

inbound8340944145259782561

അടുത്ത ദിവസം പനോരമിക് സിറ്റി ടൂർ എന്ന ഒരു യാത്ര. ആകെ170 കി മി മാത്രം വ്യാസമുള്ള ആ രാജ്യം മുഴുവനും വൃത്തിയോടെ ചെടികൾ വെച്ചു പിടിപ്പിച്ച് ഭംഗിയോടെ സൂക്ഷിച്ചിരിക്കുന്നു.

ബ്രിട്ടീഷ്കാരുടെ കോളനി ആയിരുന്നു ഒരുകാലത്ത് ഇവിടവും. പ്രകൃതി ജന്യമായ വലിയൊരു തുറമുഖം ഉള്ളത് കൊണ്ട് കച്ചവടത്തിന് വലിയ പ്രാധാന്യം ആക്കാലത്ത് തന്നെ ഉണ്ടായിരുന്നു. ഇടക്ക് ജപ്പാൻകാർ അത് പിടിച്ചെടുത്തു എങ്കിലും കാലങ്ങൾക്ക് ശേഷം ബ്രിട്ടീഷ് അധീനതയിൽ തന്നെ തിരിച്ചു വന്നു.

ചൈനയുടെ അധിനിവേശവും ഉണ്ടായിരുന്നു. തോട്ടങ്ങളിൽ ജോലിക്ക് വേണ്ടി ബ്രിട്ടീഷ് കാർ കൊണ്ട് പോയ തമിഴ് വംശജരുടെ ഒരു പരമ്പര തന്നെ അവിടെയുണ്ട്. സ്വരാജ്യക്കാർ ആയ മലയ വംശത്തിന് വംശനാശം സംഭവിച്ചത് പോലെയാണ്. ഇന്ത്യക്കാർ അധികം വസിക്കുന്ന ലിറ്റിൽ ഇന്ത്യ എന്ന സ്ഥലം.. ചൈനക്കാർക്ക് ആധിപത്യം ഉള്ള ചൈന ടൌൺ.. എല്ലാം ആ യാത്രയിൽ കണ്ടു. തമിഴ് അവിടെ ഔദ്യോഗിക ഭാഷ കൂടിയാണ് എന്നത് അത്ഭുതം തോന്നി. മലേഷ്യയിലും അങ്ങനെ കണ്ടിരുന്നു. മിക്ക ഡ്രൈവർമാരും തമിഴ് ആളുകൾ ആയിരുന്നു.

സിംഗപൂരും മലേഷ്യയും എല്ലാം ചേർന്ന് ഒറ്റ രാജ്യം ആയിരുന്നു. പിന്നീട് ആ കരാറിൽ നിന്നും ഈ രാജ്യം പിന്മാറിയതോടെ ഇവരുടെ വരുമാനം വർധിച്ചു. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് സിംഗപ്പൂർ.

ഫോർമുല വൺ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയം പോകുന്ന വഴിക്ക് കണ്ടിരുന്നു.

സ്റ്റാംഫോൾഡ് റാഫിൾസ് എന്നൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആ നാട്ടിൽ എത്തിയത്തോടെയാണ് ആ നാട് ഇത്രയും വലിയ വ്യാപാര മേഖല ആയി മാറിയത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിൽ ഒരു ഹോസ്പിറ്റലും ഹോട്ടലും എല്ലാം വഴിയിൽ കണ്ടു. ഒപ്പം പൂർണകായ പ്രതിമയും മ്യൂസിയത്തിൽ ഉണ്ട്.

മറീന ബെ എന്ന പ്രശസ്തമായ ഹോട്ടൽ കാണേണ്ട കാഴ്ച തന്നെ. അതിന് മുകളിൽ നിന്നുള്ള കാഴ്ച്ചയിൽ നഗരം മുഴുവൻ കാണാം എന്ന് നമ്മുടെ കഥ കമ്പനി സുഹൃത്ത് ഡിബിൻ പറഞ്ഞിരുന്നു. പക്ഷേ മഴ ഉണ്ടെങ്കിൽ ടിക്കറ്റ് വേസ്റ്റ് ആകും.അപ്പോൾ ഒന്നുകൂടി ആലോചിക്കാൻ തീരുമാനിച്ചു.

കുറച്ച് അകലെയുള്ള ഐസ് ക്രീം മ്യൂസിയം കാണാൻ മകൾ ടിക്കറ്റ് എടുത്തിരുന്നു. സ്ട്രോബെറി ഐസ്ക്രീം പോലെയുള്ള അവിടെ എത്ര വേണമെങ്കിലും ഐസ്ക്രീം കഴിക്കാം. ഒരു കൗണ്ടറിൽ നിന്നും അടുത്തതിലേക്ക് കൊണ്ട് പോകരുത്. അങ്ങനെ ഇരിക്കുമ്പോൾ യാത്രയിൽ കണ്ട് മുട്ടിയ ഒരു ബാംഗ്ലൂർ കാരൻ പറഞ്ഞു. ക്രിസ്ത്യൻ ആണോ.. എങ്കിൽ ഗാർഡൻ ഓഫ് ബെ യിലെ ക്രിസ്തുമസ് അലങ്കാരം കാണാതെ പോകരുത്. അതേ പോലെ cloud forest.. Flower dom എന്നീ സ്ഥലങ്ങളും കാണേണ്ടവ തന്നെ. അത് പാക്കേജിൽ ഇല്ല. അവരെ ബന്ധപ്പെട്ടപ്പോൾ വലിയ ചാർജ് പറഞ്ഞു.. അങ്ങനെ വീണ്ടും ഡിബിനോട് ചോദിച്ചു. എന്തെങ്കിലും വഴിയുണ്ടോ ടിക്കറ്റ് കിട്ടാൻ.. അങ്ങനെ ഡിബിൻ വഴി അവിടെ കയറി.

ആ കാഴ്ചകൾ ജീവിതത്തിൽ മറക്കില്ല എന്ന് തോന്നുന്നു. ലോകത്തുള്ള എല്ലാ തരം പൂക്കളും ഒപ്പം വെള്ളച്ചാട്ടം.. അതിന് മുകളിലൂടെയുള്ള നടത്തം.. സൂപ്പർ എന്ന് പറയാതെ വയ്യ.

inbound4638259119619844504

ലൈറ്റ് കൊണ്ട് മായാജാലം സൃഷ്ടിച്ചു കൊണ്ട് മേഘങ്ങൾക്കിടയിലൂടെ നടക്കുന്നത് പോലെയുള്ള ഒരു സ്ഥലം.. മമ്മി പോലും കുഞ്ഞുങ്ങളെ പോലെ ഓടി കളിച്ചു കുറെ നേരം.
താഴെ വന്നപ്പോൾ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഒരു അത്ഭുതലോകം. അത് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ മാത്രമാണ് പുറത്ത് നല്ല മഴയാണ് എന്ന് മനസിലായത് ..എന്നും ഏഴരയോടെ ആ ഗാർഡനിൽ ഒരു ലൈറ്റ് ഷോ ഉണ്ട്.

കുറച്ചുനേരം കാത്തിരുന്നപ്പോൾ ഡിബിൻ ഞങ്ങളെ കാണാൻ എത്തി. അങ്ങനെ ഡിബിന്റെ കൂടെ അതിനോട് ചേർന്നുള്ള ഒരു മാൾ കണ്ടു. അവിടുത്തെ അലങ്കാരങ്ങൾ കണ്ടു. പിന്നീട് ഒരു ടാക്സിയിൽ പോയി ചെറിയ ഒരു ഷോപ്പിംഗ്. പിന്നീട് ഭക്ഷണം കഴിച്ച് പിരിഞ്ഞു.

പിറ്റേന്ന് തിരിച്ച് നാട്ടിലേക്ക്. എയർപോർട്ടിൽ കാണാൻ മാത്രം കാഴ്ചകൾ ഉണ്ട് എന്ന് പറഞ്ഞു കേട്ടിരുന്നു. അത് ടെർമിനൽ ഒന്നിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത് ടെർമിനൽ നാലും. കൊണ്ട് പോകാൻ വന്ന ടാക്സികാരനോട് ടെർമിനൽ ഒന്നിൽ വിട്ടോളാൻ പറഞ്ഞു. അവിടെ പ്രസിദ്ധമായ മനുഷ്യ നിർമിത വെള്ളച്ചാട്ടവും സ്കൈ വാക്കും എല്ലാം കണ്ട് വരുമ്പോൾ ബസുകൾ കിടക്കുന്നു അതിൽ കയറി ടെർമിനൽ നാലിൽ ഇറങ്ങി. എന്താ അവരുടെ arrangements.. ഫ്രീ സർവീസ് ആണ് ആ ബസ് ഒക്കെ. ടൂറിസം തന്നെ നല്ലൊരു വരുമാനം ആ രാജ്യത്തിനു ഉണ്ടാക്കി കൊടുക്കുന്നു.

സ്ത്രീകൾക്കും ഏത് പാതി രാത്രിയിലും സുരക്ഷിതമായി ഇറങ്ങി നടക്കാവുന്ന നാട്.. റോഡ് ക്രോസ്സ് ചെയ്യാനുള്ള സംവിധാനങ്ങൾ ദുബായിലേത് പോലെ സുരക്ഷിതം.

മിത വില മാത്രം ഈടാക്കുന്ന ഭക്ഷണശാലകൾ എയർ പോർട്ടിൽ. നമ്മുടെ നാട്ടിലേത് പോലെ കൊല്ലുന്ന വിലയല്ല. അങ്ങനെ സങ്കടത്തോടെ ആ നാടിനോട് വിട പറഞ്ഞു.. മമ്മി പറയുന്നു ഒന്ന് കൂടെ പോകണം 😜..

inbound7088991988269141555

Post Views: 43
3
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

2 Comments

  1. Sunandha Mahesh on December 19, 2023 5:15 PM

    Polutuin തീരെ ഇല്ല എന്നുള്ളതാണ് സിങ്കപ്പൂർ നഗരത്തിന്റെ മറ്റൊരു plus..
    മനോഹരമായി എഴുതി 👍

    Reply
  2. Nishiba M on December 19, 2023 5:03 PM

    മനോഹരം. ഹൃദ്യമായ വിവരണം.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.