Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മച്ചിത്രം
അനുഭവം

ഓർമ്മച്ചിത്രം

By ദേവദാസ്December 18, 2023Updated:December 23, 20232 Comments1 Min Read395 Views
Bookmark Now
Please login to bookmark Close

No account yet? Register

സർക്കാർ വക ഗട്ടറുകളിൽ വീണ്  ഊഞ്ഞാലാടുന്ന സർക്കാർ  ബസിൽ, മുൻ സീറ്റിലേക്ക് തല ചായ്ച് ഞാൻ കഷട്പ്പെട്ടുണ്ടാക്കിയ ഉറക്കമാണ് അടുത്തിരുന്ന യാത്രക്കാരന്റെ ഒച്ചയിൽ  മുറിഞ്ഞു പോയത്.
 അയാളുടെ പഴ്സ് കാണാനില്ലത്രേ! ഞാൻ എന്റെ പോക്കറ്റിൽ പരതി  പഴ്സുണ്ടോ എന്ന് നോക്കുകയും (ആദ്യം സ്വന്തം കാര്യം എന്നാണല്ലോ) അത് എന്റേത് തന്നെ എന്ന് ഉറപ്പ് വരുത്തുകയും  ചെയ്തു.(ഇനി ഉറക്കത്തിലെങ്ങാനും ഞാൻ. ഛേ…)
മുൻപിൽ ടിക്കറ്റ് വിറ്റു കൊണ്ടിരുന്ന കണ്ടക്ടർ ബഹളം കെട്ട്  തിക്കിത്തിരക്കി വന്നു.
“എന്തു പറ്റി?”
“സാർ, എന്റെ പഴ്സ് കാണുന്നില്ല. ടിക്കറ്റെടുക്കുമ്പോൾ ഉണ്ടായിരുന്നു .”
തിരക്കിട്ട് താഴെയെല്ലാം തിരയുന്നതിനിടയിൽ അയാൾ പറഞ്ഞു.  അയാളുടെ സ്വരത്തിൽ കരച്ചിൽ തികട്ടി.
“ആരെങ്കിലും ഇയാളുടെ പഴ്സ് എടുത്തെങ്കിൽ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വണ്ടി സ്റ്റേഷനിലേക്ക് വിടേണ്ടി വരും…” എല്ലാവരോടുമാണ് കണ്ടക്ടർ പറഞ്ഞതെങ്കിലും  അയാളുടെ കണ്ണ് എന്റെ മുഖത്തായിരുന്നു.
ഒടുവിൽ  സീറ്റിനടിയിൽ നിന്ന് പഴ്സ് കിട്ടിയപ്പോഴാണ്    യാത്രക്കാരന്റെ   വെപ്രാളം തീർന്നത്. കിട്ടിയ പാടേ  പഴ്സിനുള്ളിൽ അയാൾ ധൃതിപ്പെട്ട് പരതുന്നത് ഞങ്ങൾ ഏന്തി വലിഞ്ഞു നോക്കി. ഏതാനും ചെറിയ നോട്ടുകൾ മാത്രമേ ഉള്ളൂ അതിൽ.
“ഈ പത്തു-നാല്പതു ‘ഉലുവായ്ക്ക് വേണ്ടിയാണോ ഇയാള് കിടന്നലച്ചത്’ എന്നു  പറഞ്ഞു കൊണ്ട്  കണ്ടക്ടർ കച്ചവടത്തിന് പോയി.
അയാൾ  എന്താണിങ്ങനെ തപ്പുന്നത് എന്നാലോചിക്കുമ്പോഴാണ്‌ കണ്ടത്. നോട്ടുകൾക്കിടയിൽ   ഒരു കൊച്ചുകുട്ടിയുടെ  മുഷിഞ്ഞു മങ്ങിയ പഴയ ഫോട്ടോ. അതു കണ്ടതോടെ അയാൾ  ശാന്തനായി. എന്റെ കൗതുകം മനസിലായിട്ടെന്ന പോലെ, അയാൾ പറഞ്ഞു: ‘മോന്റെയാ…പഴയത് … “
മോൻ ഇപ്പോൾ എന്തു  ചെയ്യുന്നു?” എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി സൗഹൃദം ഭാവിച്ച് ചോദിച്ചു.
“അറിഞ്ഞു കൂടാ…”
“?!”
“അവനെ പതിനെട്ട് വർഷം മുൻപ്  കാണാതായതാണ് “
അതും പറഞ്ഞ്  അയാൾ  സീറ്റിലേക്ക് ചാരി ജലരാശി പടർന്ന കണ്ണുകളടച്ചു. ഒരു നീർതുള്ളി മടിയിൽ വീണു പടർന്നു.
അയാൾക്ക്  സൗകര്യമായിട്ടിരിക്കാൻ ഞാൻ ഒതുങ്ങിക്കൊടുത്തു.  അത്രയെങ്കിലും ചെയ്യേണ്ടേ!
Post Views: 31
5
ദേവദാസ്

2 Comments

  1. Sunandha Mahesh on December 19, 2023 5:01 PM

    👌👌👌

    Reply
  2. Sreeja Ajith on December 19, 2023 9:24 AM

    Touching 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.