“അമ്മേ, എന്താ ക്രിസ്തുമസിന് അങ്ങനെ ഒരു പേര്?”
“ക്രിസ്തുദേവൻ ജനിച്ച ദിവസം ആയതു കൊണ്ട് !”
“ഉം, അപ്പോ ഓണത്തിന് എന്താ അങ്ങനെ ഒരു പേര് ?”
“ഏഹ്? ഓണത്തിൻ്റെ അന്ന് ആരും ജനിച്ചില്ലല്ലോ ”
“ജനിച്ചല്ലോ..”
“ആര്?”
“ഞാൻ ! ഉണ്ണിക്കുട്ടൻ ജനിച്ചത് തിരുവോണത്തിന് ആണെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ടല്ലോ .”
“ശ്ശൊ, ഓമനക്കുട്ടൻ എന്ന് ഇട്ടാ മതിയായിരുന്നു പേര്…”