ഇഷ്ടവര സിദ്ധികൾക്കും ധനാഭിവൃദ്ധിക്കും വേണ്ടി മന്ത്രവാദവും നരബലിയും നടത്താനുറപ്പിച്ച അയാൾ മന്ത്രവാദി നൽകിയ ചാർത്തിലെ ബലിക്കും മന്ത്രവാദത്തിനുമുള്ള പൂജാ വസ്തുക്കൾ അന്വേഷിച്ച് നാടൊട്ടുക്ക് അലഞ്ഞ് നടന്നിട്ടും ചാർത്തിൽ എഴുതിയ നരബലിക്കുള്ള കന്യകയെ മാത്രം അയാൾക്ക് കണ്ടെത്താനായില്ല. പണവും പെരുമയും മാത്രം താലോലിച്ച് ജീവിച്ച അയാൾക്ക് അവസാനം നരബലിക്കുള്ള കന്യകയെ കിട്ടിയത് അയാളുടെ കിടപ്പറയിൽ നിന്ന് തന്നെയായിരുന്നു. ബലിക്കളത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അവളുടെ നിലവിളി നാലു ചുമരുകൾക്കുള്ളിലമർന്നപ്പോൾ അത് കാണാൻ ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ കുരുങ്ങിപ്പോയ അയാളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
🖋️ഷൈനി സെലിൻ തോമസ്