Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അയർലൻഡ് ഡയറി- പാർട്ട് 2
അനുഭവം അറിവുകൾ ഓർമ്മകൾ ജീവിതം ജോലി തുടർക്കഥ / സീരീസ് പ്രചോദനം യാത്ര സ്ത്രീ സൗഹൃദം

അയർലൻഡ് ഡയറി- പാർട്ട് 2

By Silvy MichaelJanuary 10, 2024Updated:January 19, 20245 Comments4 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്റർവ്യൂവിൽ സെലക്ഷൻ കിട്ടി അയർലണ്ടിൽ ജോലിക്ക് പോകുമ്പോൾ ഒരു താൽക്കാലിക. രജിസ്ട്രേഷനുമായാണ് ഞാൻ വണ്ടി കയറുന്നത്. നഴ്സിംഗ് പഠനകാലത്ത് ഓരോ വിഷയത്തിനും നമ്മൾ നേടിയ training hours വിവരിക്കുന്ന ട്രാൻസ്ക്രിപ്റ്റ് നോക്കിയാണ് ഫുൾ രജിസ്ട്രേഷനുള്ള നമ്മുടെ യോഗ്യത നിർണയിക്കപ്പെടുന്നത്. ഒന്നരമാസം മുതൽ മൂന്നുമാസം വരെയുള്ള അഡാപ്റ്റേഷൻ പീരിയഡ് എന്ന കടമ്പ വഴിയാണ് നമ്മൾ രജിസ്ട്രേഷനു വേണ്ടി പിന്നീട് പരിഗണിക്കപ്പെടുക. ഫുൾ രജിസ്ട്രേഷനോടെ എത്തുന്നവരും ഉണ്ട് കേട്ടോ. അവർക്കും പക്ഷേ ഓറിയന്റേഷൻ എന്ന പേരിൽ ഇതേ പ്രക്രിയയിലൂടെ കടന്നു പോകണം: ശമ്പളം കൂടുതൽ ഉണ്ടെന്നു മാത്രം. ആൻ ബോർഡ് അൾട്രനിഷ് എന്നാണ് അവിടുത്തെ നഴ്സിംഗ് രജിസ്ട്രേഷൻ ബോഡിയുടെ പേര്. ഔദ്യോഗികമായി രജിസ്റ്റേഡ് നേഴ്സ് ആയിക്കഴിഞ്ഞാൽ നമ്മുടെ ഇയേഴ്സ് ഓഫ് എക്സ്പീരിയൻസ് വെച്ച് ബോർഡിന്റെ ഒന്നു മുതൽ 10 വരെയുള്ള സാലറി സ്കെയിലിൽ ശരിയായ പോയിന്റിൽ വീഴും. ഒരു പോയിന്റ് എന്നാൽ ഒരു വർഷത്തെ എക്സ്പീരിയൻസ് എന്നാണ്. അങ്ങനെ ഞാൻ ചെന്ന കാലയളവിൽ ജോലി കിട്ടി വന്നവരിൽ ഒരു 60% പേരെങ്കിലും സ്കെയിലിന്റെ ഹയർ പോയിന്റിൽ എത്തിയവരായിരുന്നു. സ്വാഭാവികമായും നമ്മൾ ഉയർന്ന ശമ്പളത്തിനും അർഹരായി. അത് സ്വദേശികളുടെ ഇടയിൽ ഒരു കല്ലുകടിക്ക് കാരണമായി. അവരുടെ കണ്ണിൽ’ മിണ്ടാതെ വന്ന് മിണ്ടാതെ ജോലി ചെയ്ത് മിണ്ടാതെ തിരികെ പോകുന്ന’ ഒരു കൂട്ടർ.. കാരണം മറ്റൊന്നുമല്ല.. ഹൃദയം സിനിമ പറയുന്നതുപോലെ ‘ കേരളത്തിൽ ജനിച്ചു വളർന്ന ഏതൊരു മലയാളിയും ലോകത്തിൽ എവിടെപ്പോയാലും പേടിക്കുന്ന ഒരു സംഗതിയുണ്ട്..ഇംഗ്ലീഷ്. അവന്റെ അമ്മൂമ്മയുടെ ഒരിംഗ്ലീഷ്’🤩🤩🤩
അതിപ്പം ഐഎൽടിഎസിന് സ്കോർ 6.5 ആണെങ്കിലും 8 ആണെങ്കിലും അവരുടെ ഇംഗ്ലീഷ് വേ,നമ്മുടെ ഇംഗ്ലീഷ് റേ. ഫ്രഞ്ചുകാർ അവരുടെ ഫ്രഞ്ച് ഭാഷയിലും ജർമൻകാർ അവരുടെ ജർമൻ ഭാഷയിലും ഊറ്റം കൊള്ളുന്നത് പോലെ നമുക്ക് മലയാളം എന്ന നമ്മുടെ ഉണ്മയെ നട്ടെല്ല് നിവർത്തി ചേർത്തു പിടിക്കാൻ ഇന്നും ആവുന്നില്ലെന്നത് സത്യം!! ഒരു’ ചെറിയ ദൈവത്തിന്റെ മക്കൾ ‘ഫീലിംഗ് നമ്മുടെ രക്തത്തിൽ ഇന്നും അലിഞ്ഞു കിടക്കുന്നു. അതിന്റെ ബഹിർസ്ഫുരണമാണല്ലോ മലയാളം ‘കൊരച്ചു കൊരച്ചു’ മാത്രം പറയുന്ന നമ്മുടെ മക്കൾ ആഷ്‌ പോഷ് ഇംഗ്ലീഷിൽ ആറാടുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും നമ്മുടെ കണ്ണുകൾ 100w ബൾബ് പോലെ തിളങ്ങുന്നത്!! ഇംഗ്ലീഷ് പറഞ്ഞ് നമ്മെ പേടിപ്പിച്ചവർക്ക് മുൻപിൽ മക്കൾ പതറരുത്.. അതിനുവേണ്ടി തലമറന്നെണ്ണ തേക്കാനും നാം തയ്യാർ..’ ഹര ഹരോ ഹര!!’ ‘ നീ പോ മോനെ (മലയാളം)ദിനേശാ

അങ്ങനെ അയർലണ്ടിലെ പ്രവാസം ഞാൻ ശരിക്കും ജീവിച്ചു തുടങ്ങി. ആറാഴ്ചയായപ്പോഴേക്കും RN ആവാനുള്ള പേപ്പറുകൾ നീങ്ങിത്തുടങ്ങി. ഇനി ഹോസ്റ്റലിൽ പറ്റില്ല. ഞങ്ങൾ മൂന്നു കൂട്ടുകാർ ചേർന്ന് പുറത്ത് വീട് അന്വേഷിച്ചു തുടങ്ങി. അറ്റാച്ഡ്,ഡിറ്റാച്ഡ്,സെമി ഡിറ്റാച്ഡ് വീടുകളും ഫ്ലാറ്റുകളും ഒക്കെയായി അന്വേഷണം ആഴ്ചകളോളം നീണ്ടു. ആശുപത്രിയിലേക്ക് നടന്നുപോകാനുള്ള ദൂരമേ കാണാവൂ, അത്യാവശ്യം ഷോപ്പിംഗ്, സ്കൂൾ, പള്ളി, ജി പി ക്ലിനിക് (general practitioner) തുടങ്ങിയ സൗകര്യങ്ങളൊക്കെ അടുത്തു കാണണം. താങ്ങാവുന്ന വാടക ആയിരിക്കണം… പിന്നെ വീട്ടുടമയ്ക്ക് നമ്മളെ ഇഷ്ടപ്പെടുകയും വേണം.. ഇതിൽ അവസാനം പറഞ്ഞതിൽ അല്പം കാര്യമുണ്ട് കേട്ടോ. ഇന്ത്യക്കാർക്ക് വീട് കൊടുക്കാൻ താല്പര്യമില്ലാത്തവർ അന്നുണ്ടായിരുന്നു. നമ്മുടെ പാചകം അതിന്റെ ‘രൂക്ഷ’ഗന്ധത്താൽ അവരെ മടുപ്പിച്ചിരുന്നു.. ഇപ്പോൾ പക്ഷേ നമ്മളും മാറി അവരും മാറി… ഒരു 50 50 അഡ്ജസ്റ്റ്മെന്റ്.. മാത്രമല്ല വാടകയുടെ കാര്യത്തിൽ അവർക്ക് നമ്മളെ അത്ര വിശ്വാസവും പോരായിരുന്നു!! ഞാനോർക്കുന്നു, ഹോസ്പിറ്റലിന് സമീപം ഒരു പുതിയ ഫ്ലാറ്റ് സമുച്ചയം വന്നു. Say no to Indians.. അതായിരുന്നു അവരുടെ ആദ്യ പോളിസി. സമയം പോകെപ്പോകെ അവർ മനസ്സിലാക്കി – ഇത്രയധികം ഫ്ലാറ്റുകൾ പോകണമെങ്കിൽ അതിന് ഇന്ത്യൻ നേഴ്സസിനെ തന്നെ ആശ്രയിക്കേണ്ടി വരും. അവർ തീരുമാനം മാറ്റി. ഞൊടിയിടയിൽ അത് ഒരു ഇന്ത്യൻ മഹാസമുദ്രമായി മാറി. ഇന്ന് ഇന്ത്യൻസിനോടാണ് അവർക്ക് പ്രിയം.. മുടക്കം ഇല്ലാതെ കിട്ടുന്ന വാടക, സമാധാന കാംക്ഷയുള്ള സാത്വിക ജനതയും

എന്തായാലും ഞങ്ങൾക്ക് അന്ന് തരപ്പെട്ടത് ഒരു ത്രീ ബെഡ്റൂം സെമി ഡിറ്റാച്ഡ് ഹൗസ് ആയിരുന്നു. നഗരത്തിലെ വീടുകൾ അല്ലേ..മുറികൾ ഒക്കെ ചെറുതാണ്, ആകെ ഒരു ബാത്റൂം
..ചെറിയ അടുക്കള, അല്പം കൂടി മാന്യമായ ഒരു ലിവിങ് റൂമും ഡൈനിങ് റൂമും.. എല്ലാം നല്ല കാർപെറ്റ് ഇട്ട് മനോഹരമാക്കിയിരിക്കുന്നു. മുന്നിൽ പുല്ലു പിടിപ്പിച്ച ഒരു ചെറിയ മുറ്റവും. വീട്ടിൽ രണ്ട് ഫയർ place ഉണ്ട്.കൂടാതെ മുറികളിൽ എല്ലാം ഹീറ്റിംഗ് സിസ്റ്റവും.. ഇന്ധനമായി ഉപയോഗിക്കുന്നത് ഓയിലും ഗ്യാസും ഇലക്ട്രിസിറ്റിയും.. മാസാമാസം ബില്ല് അടച്ചാൽ മതി. ഫയർ പ്ലേസിൽ coal ആണ്. അടുത്ത കടയിൽ നിന്നും അത് വാങ്ങാൻ കിട്ടും.. ഹോസ്പിറ്റലിൽ നിന്ന് 5 മിനിറ്റ് നടപ്പ് ദൂരം.. 65 വയസ്സ് വരുന്ന ഒരു Irish ലേഡിയാണ് വീട്ടുടമ- വളരെ സൗഹൃദ ഭാവമുള്ള സ്ത്രീ..

ഞങ്ങൾ കൂട്ടുകാർ മൂന്നുപേരും കല്യാണിച്ചവരും’ അമ്മച്ചി’മാരും ആയിരുന്നു. കുഞ്ഞുങ്ങളുടെ കുസൃതികൾ വർണിച്ചും കണവന്മാരുടെ വീരപരാക്രമങ്ങൾ വിവരിച്ചും ഞങ്ങൾ സമയം തള്ളി നീക്കി. പാചകവും വാചകവും ഒരുപോലെ ആസ്വദിച്ചു. culinary സ്കിൽസ് പുറത്തെടുത്ത് അങ്ങോട്ടുമിങ്ങോട്ടും ഞെട്ടിച്ചു. ഒന്നിച്ചിരിക്കുമ്പോൾ ഞങ്ങൾ അവിടം സ്വർഗ്ഗമാക്കി. പക്ഷേ രാത്രിയുടെ യാമങ്ങളിൽ എന്റെ മോളെ ഓർത്ത് ഞാൻ തലയിണ കുതിർത്തു.

ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മെഡിക്കൽ സർജിക്കൽ വാർഡിൽ ആയിരുന്നു എനിക്ക് പോസ്റ്റിംഗ്.. സാധാരണ ഫ്ലു മുതൽ വളരെ challenging ആയിട്ടുള്ള രോഗാവസ്ഥയുള്ള കുഞ്ഞുങ്ങൾ വരെ അവിടെ ചികിത്സ തേടിയിരുന്നു. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ മരിച്ചുപോകുന്ന മാലാഖമാർ, മാതാപിതാക്കളുടെ സ്നേഹ വാത്സല്യങ്ങളുടെ ആധിക്യത്തിൽ മരണകരമായ രോഗം ഉണ്ടെങ്കിലും thrive ചെയ്യുന്നവർ,മരണം ഉറപ്പാക്കുന്ന ഘട്ടത്തിൽ മുറി മുഴുവൻ അലങ്കരിച്ച് ബെഡിന് ചുറ്റും മനോഹരമായ ഇല്ലുമിനേഷൻ ഒക്കെ കൊടുത്ത് കുടുംബാംഗങ്ങളുടെ ആഗ്രഹമനുസരിച്ച് വേണ്ടതെല്ലാം ഒരുക്കി എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞാണെങ്കിലും മരണത്തിലേക്ക്, അല്ല സ്വർഗ്ഗത്തിലേക്ക് പുഞ്ചിരിയോടെ യാത്രയാവാൻ അനുവദിക്കുന്ന ആശുപത്രി സംവിധാനങ്ങൾ….

‘ഒക്കെ തന്റെയൊക്കെ കർമ്മഫലമാടോ ‘ എന്ന് പൃഥ്വിയെ കൊണ്ട് പറയിപ്പിച്ച സ്ക്രിപ്റ്റ് ഉണ്ടാവില്ലായിരുന്നു ഒരുപക്ഷേ, ഇത്തരം ഒരു അന്തരീക്ഷം ‘കടുവ’യുടെ ടീം നേരത്തെ കണ്ടിരുന്നുവെങ്കിൽ!!! ഒരുതരത്തിൽ പറഞ്ഞാൽ ഞാനും അത്തരമൊരു അമ്മയായിരുന്നല്ലോ.. ചികിത്സിച്ചില്ലെങ്കിൽ സംസാരത്തെയും ഭക്ഷണരീതിയെയും വരെ ബാധിച്ചേക്കാവുന്ന cleft palate എന്ന അവസ്ഥയ്ക്ക് ഉടമയായിരുന്നല്ലോ എന്റെ മകൾ… ജോലി ദിവസങ്ങളിൽ പലപ്പോഴും ഞാൻ വാർഡിൽ നിന്ന് കരഞ്ഞു. കുഞ്ഞിനെ പിരിഞ്ഞു നിൽക്കുന്ന ഒരു അമ്മയ്ക്കും പറ്റിയ ഇടമായിരുന്നില്ല അത്. disability അനുഭവിച്ച കുഞ്ഞിന്റെ അമ്മയാകുമ്പോൾ അതിന്റെ മാനം ഒന്നു വേറെ തന്നെ ആയിരുന്നു.. അവിടെ അഡ്മിറ്റ് ആകുന്ന ഓരോ കുഞ്ഞിലും ഞാൻ എന്റെ പൊന്നുമോളെ കണ്ടു. അവൾക്കുവേണ്ടി ഞാനാ കുഞ്ഞുങ്ങളുടെ കാതിൽ പാട്ടുപാടി.. താലോലിച്ചു.. താരാട്ടിയുറക്കി…

എന്നിട്ടും എന്റെ മോളെ കാണാനാവാതെ അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ ആവാതെ ഞാൻ ദിവസങ്ങൾ പോകുന്തോറും നുറുങ്ങി കൊണ്ടിരുന്നു.. എത്രയും വേഗം അവളുടെ അടുത്തെത്താൻ ഞാൻ കൊതിച്ചു.. അതിനായുള്ള ശ്രമങ്ങളായി പിന്നീട്..

(തുടരും )

അയർലൻഡ് ഡയറി 3

Post Views: 42
3
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

5 Comments

  1. Pingback: അയർലൻഡ് ഡയറി... പാർട്ട്‌ 1 - By Silvy Michael - കൂട്ടക്ഷരങ്ങൾ

  2. കാർത്തു കാവുംപടിക്കൽ on January 11, 2024 5:47 PM

    എനിക്ക് നിങ്ങളെ മനസിലാക്കാൻ കഴിയുന്നു. ഞാനും പ്രവാസിയായ ഒരമ്മയാണ്. ഒന്നരവയസ്സിൽ മോനെ വീട്ടുകാരെ ഏൽപ്പിച്ചു പോന്നതാണ്. അവനിപ്പോൾ ആറു വയസ്സ്….. അവനെയോർത്തു വേദനിക്കാത്ത ദിവസങ്ങളില്ല…. അവന്ഒ രു പനിവന്നാൽ എനിക്കിവിടെ വേദനിച്ചു പൊട്ടും. രാത്രിയിൽ ഡ്യൂട്ടിടൈം ൽ മാറിയിരുന്നു ഫോണിലൂടെ അവനെ പാട്ടുപാടി ഉറക്കിയിട്ടുണ്ട്…….. Deep hug you dear 🫂

    Reply
    • Silvy Michael on January 12, 2024 10:58 AM

      കാർത്തൂ, ഈ വായനയ്ക്കും ചേർത്തുപിടിക്കലിനും നന്ദി. പ്രവാസം എന്നത് വൈഷമ്യങ്ങളുടെ കടൽപ്പരപ്പ്‌ താണ്ടൽ കൂടിയാണ്. എത്ര തളർന്നാലും നാമത് നീന്തിക്കടന്നേ പറ്റൂ. എത്രയും വേഗം നിങ്ങൾ ഒന്നിക്കട്ടെ 😘😘😘

      Reply
  3. കാർത്തു കവുംപടിക്കൽ on January 11, 2024 5:46 PM

    എനിക്ക് നിങ്ങളെ മനസിലാക്കാൻ കഴിയുന്നു. ഞാനും പ്രവാസിയായ ഒരമ്മയാണ്. ഒന്നരവയസ്സിൽ മോനെ വീട്ടുകാരെ ഏൽപ്പിച്ചു പോന്നതാണ്. അവനിപ്പോൾ ആറു വയസ്സ്….. അവനെയോർത്തു വേദനിക്കാത്ത ദിവസങ്ങളില്ല…. അവന്ഒ രു പനിവന്നാൽ എനിക്കിവിടെ വേദനിച്ചു പൊട്ടും. രാത്രിയിൽ ഡ്യൂട്ടിടൈം ൽ മാറിയിരുന്നു ഫോണിലൂടെ അവനെ പാട്ടുപാടി ഉറക്കിയിട്ടുണ്ട്…….. Deep hug you dear 🫂

    Reply
  4. Nafs nafs on January 11, 2024 5:22 PM

    ഹൃദയം തൊടുന്ന വരികൾ👌🔥🔥

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.