Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അയർലൻഡ് ഡയറി 3
അനുഭവം ഓർമ്മകൾ ജീവിതം ജോലി തുടർക്കഥ / സീരീസ് യാത്ര

അയർലൻഡ് ഡയറി 3

By Silvy MichaelJanuary 19, 2024Updated:May 9, 2024No Comments3 Mins Read57 Views
Bookmark Now
Please login to bookmark Close

No account yet? Register

അയർലൻഡ് ഡയറി- പാർട്ട് 1 

ഞാൻ അയർലണ്ടിലെത്തിയത് ഒക്ടോബർ മാസത്തിന്റെ അവസാന ദിവസങ്ങളിൽ ഒന്നിലായിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. ഇല പൊഴിയും കാലമായിരുന്നു അത്. ഭാരതീയദർശനത്തിൽ വസന്തം, ഗ്രീഷ്മം, വർഷം, ശിശിരം, ഹേമന്തം, ശരത് തുടങ്ങി ഋതുക്കൾ ആറാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ പ്രധാനമായും നാല് ഋതുക്കൾ ആണ് ഉള്ളത് — വസന്തം, ഗ്രീഷ്മം, ശിശിരം, ശരത്.. ശിശിരകാലത്ത് അവിടെയെത്തിയ ഞാൻ മഞ്ഞയും ചുവപ്പുമണിഞ്ഞ് ഇലപൊഴിച്ചു നിൽക്കുന്ന മരങ്ങളെ കണ്ട് അൽഭുതം കൂറി. നാലുമണിയോടെ ഇരുളുന്ന പകലും ഒൻപതു മണി ആയാലും വിടരാത്ത പ്രഭാതവും… നമ്മുടെ മഴപ്പെയ്ത്തുകൾക്ക് കൃത്യമായ സമയവും സ്വഭാവവും ഉണ്ടെങ്കിൽ, അവിടെ മഴയ്ക്ക് നേരഭേദമോ കാലഭേദമോ ഇല്ല. ഒരു ദിവസം തന്നെ നാലു ഋതുക്കളും പ്രത്യക്ഷപ്പെട്ടേക്കാം എന്നൊരു തമാശ തന്നെ അവിടെ പ്രചാരത്തിലുണ്ട്!!

നിലത്ത് കുമിഞ്ഞു കൂടുന്ന പൊഴിഞ്ഞ ഇലകൾക്ക് പകരം ശിഖരങ്ങളിൽ ഏകാന്തത പതിയെ ചേക്കേറും. തണുത്തുറയുന്ന വൃക്ഷ ഹൃദയങ്ങളിലേക്ക് നവംബർ ഡിസംബറോടെ മഞ്ഞ് വിരുന്നു വരാൻ തുടങ്ങും. ഒപ്പം ആണ്ടു വട്ടത്തിലെ ഏറ്റവും മനോഹരമായ ദിനരാത്രങ്ങളുടെ വരവുമായി. ക്രിസ്മസ് മറ്റൊരു ഋതു പോലെയാണ് അവിടെ. നവംബർ മാസത്തിൽ തന്നെ ക്രിസ്മസ് സെയിൽ അവിടവിടെയായി തുടങ്ങും. ഡിസംബർ 1 എന്നൊരു തീയതി ഉണ്ടെങ്കിൽ ട്രീയും അലങ്കാരങ്ങളും എല്ലാ വീട്ടിലും ഒരു must ആണ്. സാന്തായുടെ തേരും വലിച്ചു കൊണ്ടോടുന്ന കലമാൻ കൂട്ടം മിക്ക വീടുകളുടെയും illumination ന്റെ പ്രധാന ഭാഗമാണ്. നമ്മുടെ നാട്ടിലേതു പോലെ കടലാസ് നക്ഷത്രങ്ങളും പുൽക്കൂടുകളും അവിടെ ക്രിസ്മസ് അലങ്കാരങ്ങളിൽ അത്രയ്ക്ക് ഇടം പിടിക്കാറില്ല. നേറ്റിവിറ്റി സീൻ എന്ന പേരിൽ പള്ളികളിലും പൊതു സ്ഥലങ്ങളിലും പുൽക്കൂടുകൾ കാണാം.

മുൻ വാതിലുകൾ ക്രിസ്മസ് റീത്തും ക്രിസ്മസ് creepers ഉം കൊണ്ട് അലങ്കരിക്കും. ഹോളി, ഐവി,മേപ്പിൾ മുതലായ ഇലകളും മേപ്പിളിന്റെ റെഡ് ബെറീസും പൈൻ കോൺസും ചേർത്താണ് ഈ അലങ്കാരങ്ങൾ ഒരുക്കുന്നത്. പച്ചയും ചുവപ്പും വെള്ളയും ആണ് പ്രധാന ക്രിസ്മസ് നിറങ്ങൾ. കൃത്രിമ അലങ്കാരങ്ങൾ ആണെങ്കിൽ സ്വർണ്ണവും വെള്ളി മെറ്റാലിക് കളറുകളും കൂടി ചേർന്ന് അലങ്കാരങ്ങൾക്ക് ഒരു പ്രത്യേക ആഢ്യത്തം കൈവരും. നക്ഷത്രങ്ങളും ഇവയുടെ ഭാഗമാകാറുണ്ട്.നമ്മുടെ കടലാസ് നക്ഷത്രങ്ങൾക്ക് പകരം മെറ്റാലിക് stars ആണെന്ന വ്യത്യാസമുണ്ട്. മാലാഖമാരും ചാരുത ചേർക്കാൻ ഇടയിൽ ഇടം പിടിക്കാറുണ്ട്.

വീടിനുള്ളിലാണ് ക്രിസ്മസ് ട്രീ ഒരുക്കുക. പൈൻ ബ്രാഞ്ച് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ട്രീ ആണ് ഉപയോഗിക്കുന്നത്. അലങ്കാരങ്ങൾക്ക് ചുവന്നതും വെള്ളിയും സ്വർണ്ണ നിറവും ഉള്ളതുമായ bells, balls, corns, stars മുതലായ സാമഗ്രികൾ ആണ് പ്രധാനമായും തൂക്കുക. ട്രീയുടെ ഏറ്റവും മുകളിലായി ഒരു മെറ്റാലിക് സ്റ്റാറും കൂടി വച്ചുകഴിഞ്ഞാൽ ട്രീ ഡെക്കറേഷൻ പൂർത്തിയായി. കീഴെ കുറച്ച് സമ്മാനപ്പൊതികളും ചേർക്കും. ഫയർ പ്ലെയ്സിനടുത്താണ് ട്രീ സ്ഥാപിക്കുക. ഫയർ പ്ലെയ്സിന് മുകളിലായി വിവിധ ക്രിസ്മസ് കളറുകളിൽ അലങ്കാരപ്പണ്ടങ്ങളും വശങ്ങളിൽ ക്രിസ്മസ് സോക്സുകളും തൂക്കിയിരിക്കും. ഈ സോക്സുകളിൽ ആണ് ക്രിസ്മസ് രാത്രിയിൽ സാന്താക്ലോസ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ നിക്ഷേപിക്കുക. 13 വയസ്സിന് താഴെയുള്ള കുട്ടികൾ മാത്രമാണ് സാന്തായുടെ’ ഗുണഭോക്തൃ’ ലിസ്റ്റിൽ പെടുന്നത്.. ക്രിസ്മസ് മാജിക് ഏറ്റവും അധികം അനുഭവിക്കുന്ന കൂട്ടരാണ് കുട്ടികൾ. സാന്റ ഒരു ഭാവനാ കഥാപാത്രം മാത്രമാണെന്ന് കുട്ടികൾ അറിയുന്നത് 13 വയസ്സിനു ശേഷമാണ്. അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമായതിനാലാവും സ്കൂളുകളിൽ ഡിസംബർ ആരംഭത്തിൽ തന്നെ ക്രിസ്മസ് കരോൾ ഗാനങ്ങൾ പഠിപ്പിച്ചു തുടങ്ങും. അത്തരം പരമ്പരാഗത ഗീതങ്ങളിൽ കുട്ടികളെ പ്രത്യേകമായി പഠിപ്പിക്കുന്ന ഒന്നാണ്
You better watch out
you better not cry
you better not pout
I’m telling you വൈ
Santa Claus Is Coming To Town..
…………….
Be good for goodness sake….

സാന്തായുടെ കെയറോഫിൽ അങ്ങനെ കുട്ടികളുടെ നല്ല നടപ്പുകാലവും കൂടിയാണ് ക്രിസ്മസ്!!

വീടുകളും വീഥികളും വാണിഭ സമുച്ചയങ്ങളും എന്നുവേണ്ട മഞ്ഞു പുതച്ച പ്രകൃതി പോലും ആർത്തുപാടുന്നത് നമുക്ക് കേൾക്കാം..
Joy to the വേൾഡ്….’
it is Christmas everywhere….
എവിടെ തിരിഞ്ഞാലും ക്രിസ്മസ് നിറങ്ങളുടെ മേളനമാണ്. എവിടെയും പതിഞ്ഞു പാടുന്ന ക്രിസ്മസ് ഈണങ്ങൾ… നാടിനെ മുഴുവൻ ക്രിസ്മസ് അണിയിച്ച് ചുവപ്പിലും പച്ചയിലും മുങ്ങി വസ്ത്ര വ്യാപാരശാലകൾ… വിപണി കീഴടക്കി ക്രിസ്മസ് രുചികൾ.. Wine,കേക്ക്, pies,, puddings Turkey roasts തുടങ്ങി നമ്മൾ ആകെ അലിഞ്ഞു പോകുന്ന തരത്തിലുള്ള rich Christmas tastes..

ശിശിരം, വിരസതയ്ക്കിടുന്ന ഈ വിശേഷ വിരാമം എന്റെ മനസ്സിനെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.. Alice in Wonderland എന്ന അവസ്ഥയിൽ ആയിപ്പോയി ഞാനും കൂട്ടരും. നാടുമുഴുവൻ നുരയുന്ന ക്രിസ്മസ് ലഹരിയിൽ ഞങ്ങളും മെല്ലെ അലിഞ്ഞു. ആശുപത്രിയിൽ പൊതുവേ രോഗികൾ കുറവായിരിക്കും ഡിസംബറിൽ. അത്രയേറെ അഹിതമായ സാഹചര്യങ്ങൾ ആണെങ്കിൽ മാത്രമേ ആരും ഒരു ഹോസ്പിറ്റലൈസേഷന് മുതിരൂ. അഡ്മിറ്റ് ആയിരിക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും pampering ഉം അതുകൊണ്ടുതന്നെ എല്ലാവരും ഉറപ്പാക്കും. ചോക്കലേറ്റ്സും ക്രിസ്മസ് ഗിഫ്റ്റും ആവോളം കൊടുക്കും. ക്രിസ്മസ് രാത്രിയിൽ സാന്താ കൊടുക്കുന്ന സമ്മാനങ്ങൾ വേറെയും …

പാതിരാക്കുർബാന അവിടെ രാത്രി 9 മണിക്കാണ്. മരം കോച്ചുന്ന തണുപ്പിലും ഞങ്ങൾ സാരിയൊക്കെ അണിഞ്ഞ് ക്രിസ്മസ് സ്പിരിറ്റിനൊപ്പം അത്യാവശ്യം മേക്കപ്പ് ഒക്കെ വാരിത്തൂകി ഫിലിപ്പിനോ ക്വയറിനൊപ്പം ഒരു മലയാളം കരോൾ ഗാനവും ഒക്കെപ്പാടി ക്രിസ്മസ് ഞങ്ങളുടെതും കൂടെയാക്കി..
മഞ്ഞു പെയ്യുന്ന ദിനരാത്രങ്ങൾ ക്രിസ്മസ് മാസ്മരികത ഒന്നുകൂടി ഞങ്ങളിൽ ഊട്ടിയുറപ്പിച്ചു…

വീടിന്റെയും നാടിന്റെയും ഊഷ്മളത വിട്ട് അയർലണ്ടിന്റെ അസ്ഥിതുളയ്ക്കുന്ന തണുപ്പിൽ അകപ്പെട്ടുപോയ ഞങ്ങൾക്ക് ആകെ തളർത്തുന്ന ദുഃഖങ്ങൾക്കിടയിലും ക്രിസ്മസ് ഒരു വിവരണാതീതമായ ഊർജ്ജം പകർന്നു!! ഒരുമിച്ച് ജോയിൻ ചെയ്ത 14 പേരുണ്ടായിരുന്നു ഞങ്ങളുടെ ബാച്ചിൽ. എല്ലാവരും കൂടെ ചേർന്ന് അപ്പവും ബീഫ് സ്റ്റൂവും ചിക്കൻ സ്റ്റൂവും ഒപ്പം അയർലണ്ടിന്റെ ക്രിസ്മസ് വൈനും കേക്ക്സും ഒക്കെ ചേർത്ത് ഒരു ഫ്യൂഷൻ ക്രിസ്മസ് അപാരത സൃഷ്ടിച്ചു. ക്രിസ്മസ് ലഹരിയിൽ മെല്ലെ ആറാടി….

അറിയാതെ തന്നെ, ഉല്ലാസം മുഖമുദ്രയാക്കിയ അവിടുത്തെ ജീവിതത്തിലേക്ക് ഞങ്ങളും അങ്ങനെ സാവധാനം ഊളിയിടുകയായിരുന്നു….

തുടരും..

അയർലൻഡ് ഡയറി പാർട്ട് 4

Post Views: 43
2
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.