Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിശ്ചലമായ ആകാശം
ഓർമ്മകൾ ബന്ധങ്ങൾ

നിശ്ചലമായ ആകാശം

By Nafs nafsJanuary 14, 2024Updated:January 21, 20247 Comments2 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മയില്ലാത്ത

അടുക്കളയെ കുറിച്ച്

അറിഞ്ഞിട്ടുണ്ടോ?

എന്നോടാണ് ചോദ്യം..!

എന്നോടുതന്നെ.

 

അതേ…

അമ്മയില്ലാത്ത

അടുക്കളയെ കുറിച്ച്

അറിഞ്ഞിട്ടുണ്ട്.

 

അന്തിച്ചോപ്പിന്

കാലിലെ ചുവപ്പ്

കഴുകിയുരച്ചുതന്ന്

സുജൂദിൽ കിടത്തും.

മുസല്ലയിലിരുന്നൊപ്പം

ദിക്റു മൂളി

ഓതാനിരുത്തും…

 

ആദ്യമായാണ്

പുതുക്കം കൂടാതെ

ബിരിയാണിമാത്രം തിന്ന്

കല്ല്യാണം കൂടിയത്.

അപ്പച്ചി തിടുക്കത്തിൽ

വാരിത്തന്ന്

വീട്ടിലേക്കയച്ചതാണ്.

 

മഴ നനഞ്ഞാണ്

രണ്ടു മണവാട്ടികളന്ന്

അമ്മയെ ആദ്യമായി

കാണാൻ വന്നത് .

ഒരു നോക്കു കണ്ടതും

തോരാമഴയിൽ

അമ്മ ഇറങ്ങി നടന്നു.

 

ശരിയാണ്.

കുട എടുത്തില്ലായിരുന്നു.

ചുവരിലപ്പോൾ

അപ്പയുടെ കാലൻകുട

കണ്ടിരുന്നു.

അതിപ്പഴും ചുവരിൽ

തൂങ്ങിക്കിടപ്പുണ്ട്.

 

അന്നത്തെ പേമാരി

നിലച്ചപ്പോൾ

മഴയുടെ ശേഷിപ്പുകൾ

ചുവരുകളിൽ ചാലുകീറി

ഒഴുകിത്തുടങ്ങി.

 

ഒരുപിടി വറ്റിന്റെ വില

നന്നായറിഞ്ഞ അമ്മ

ഒരു വറ്റുപോലും

താഴെ കളയരുതെന്നു

പറഞ്ഞ് ദിവസവും

ഓരോ വറ്റിലും

കണ്ണീരുപ്പ് കലർത്തി.

 

അടുക്കളപ്പാത്രങ്ങൾ

അനുസരണക്കേടു കാട്ടിയില്ല.

അപ്പയുടെ വെള്ളക്കുപ്പായം

അലക്കുകല്ലിനോടു

ശാഠ്യം കാണിച്ചില്ല.

അവയെ മെരുക്കാനുള്ള

മന്ത്രം അടുത്തിരുന്നമ്മ

ഉരുവിടുന്നുണ്ട്.

 

അപ്പയുണ്ടാക്കുന്ന

കറിക്കിപ്പോ വല്ലാത്ത രുചിയാണ്.

കല്ലുപ്പിനും എരിവിനും

അമ്മയുടെ അതേ രുചി.

ചുവരിലെ കുടയെ നോക്കി

അപ്പ പറഞ്ഞതുപോലെ

അമ്മ കൂടത്തന്നെയുണ്ട്…

 

ആ കുട പിടിച്ച് കുറേ

മഴ നനഞ്ഞതിനാലാവാം

അപ്പയുടെ കാലുകൾ തളർന്നു.

ഊന്നി നടക്കാൻ

കുട പോരെന്നായി.

രണ്ടു കരങ്ങളിൽ താങ്ങി

നടക്കാൻ തുടങ്ങി.

 

ആ കരങ്ങൾ

അപ്പയുടെ മുന്നിൽമാത്രം

വാത്സല്ല്യത്തോടെ

മുടികളിൽ തലോടി.

ചവർപ്പുള്ള വറ്റുകളോരോ

ഉരുളകളാക്കി വായിൽ

വെച്ചുതന്നമ്മയായി.

 

അമ്മിക്കല്ലിനോടും

ആട്ടിൻകിടാങ്ങളോടും

കൂട്ടുകൂടിയ കരങ്ങൾക്ക്

കണ്ണിനോടു കൂട്ടുകൂടിയ

ചുരുണ്ട മുടിയിഴകളോട്

ഇണക്കമല്ലായിരുന്നു…

 

ആ കരങ്ങളിൽ മുഖം

കുത്തി അപ്പ പറയും

നീയെത്ര പെയ്താലും

ഉള്ളം നനയ്ക്കുന്ന

മഴയാവില്ലെന്ന് ,

അതിൽ വെന്ത കരങ്ങൾക്ക്

പൊള്ളുന്ന ചൂടാണ്.

 

ആഗസ്റ്റ്

പതിനാലിനായിരുന്നു

മുങ്ങിയ ഉരുവിൽനിന്ന്

ഒന്നും തിരിച്ചെടുക്കാനി

ല്ലെന്നപ്പ അറിയുന്നത്.

അന്നു മിണ്ടിയതാണ്.

പിന്നെ ദ്വീപുണ്ട

കണ്ടിട്ടേയില്ല…

 

ഒമ്പതിനു മിണ്ടിയ അപ്പ

ആ കരങ്ങളെ നോക്കി

പിന്നെയും പറഞ്ഞു.

നീയെത്ര പെയ്താലും

ഉള്ളം നനയ്ക്കുന്ന

മഴയാവില്ലെന്ന്….

 

ഒരു വെളുത്ത

വാവിന്റെയന്നായിരുന്നു

അമ്മ കുടയെടുക്കാൻ

തിരിച്ചു കയറിയത്.

അന്ന് അമ്മയ്ക്കൊപ്പം

ഇറങ്ങിപ്പോയതാണ് അപ്പ.

കുട തിരിച്ച് അപ്പ

ചുവരിൽത്തന്നെ തൂക്കി.

 

മഴയെത്ര നനഞ്ഞാലും

ഉള്ളം നനയ്ക്കുന്ന

മഴ നീയാണെന്ന്

പലവട്ടം ഉള്ളം നിറഞ്ഞു

പറഞ്ഞാണ് അപ്പ

ഒപ്പം ഇറങ്ങിപ്പോയത്.

 

അന്നുമുതൽ

വീടിനും നാടിനും

കറുത്ത രാവാണ്.

അന്നു ശൂന്യമായ ഭൂമിയെ

ആഴത്തിൽ നനച്ചിട്ടല്ലാതെ

അപ്പ പെയ്തൊഴിഞ്ഞിട്ടില്ല.

അപ്പയില്ലാത്ത ആകാശംപോലെ

ശൂന്യമായ ഭൂമി.

അത്രമേൽ ശൂന്യമായ

ഭൂമിയെപ്പോലെ

നിശ്ചലമായ ആകാശവും

നോക്കി ആ കുടയിപ്പഴും

ചുവരിൽത്തന്നെയുണ്ട്.

 

മഴയെത്ര നനഞ്ഞിട്ടും

ഉള്ളം നിറയ്ക്കുന്ന

ആ മഴയ്ക്കുവേണ്ടി

അത്രമേൽ ആഴത്തിൽ

ചുവരുകളും നെടുവീർപ്പിടുന്നു..!

“”””””””””””””””””””””””””

©ഹഫ്സത്ത് അരക്കിണർ

Post Views: 23
5
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

7 Comments

  1. Divya Sreekumar on January 17, 2024 3:32 PM

    എന്താ പറയാ ജീവിതം ഇങ്ങനെയൊക്കെയാണ് 😰
    വരികള്‍ 👌👌👌

    Reply
  2. Maha Ahammad on January 14, 2024 10:50 PM

    Reality that no one talk about

    Reply
  3. Rafnisha on January 14, 2024 9:22 PM

    Nice story

    Reply
  4. Neethi Balagopal on January 14, 2024 8:07 PM

    🥰🥰

    Reply
  5. Sabira latheefi on January 14, 2024 5:54 PM

    ❤️👍🏻👍🏻

    Reply
    • Nafs nafs on January 14, 2024 7:49 PM

      🥰🥰

      Reply
    • Manna Mereeza on January 17, 2024 8:10 AM

      നല്ല വരികൾ… എന്നാൽ ഒന്ന് രണ്ട് വാക്ക് എനിക്കങ്ങട് മനസ്സിലായില്ല… അതുകൊണ്ടുതന്നെ ഞാൻ രണ്ടുമൂന്നു പ്രാവശ്യം വായിച്ചു. 👍👍🥰

      * സുജൂദ് (ഈ വാക്കിൻറെ മീനിങ് ഒന്നു പറയണേ)…

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.