Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെൺപ്രവാസം
അനുഭവം

പെൺപ്രവാസം

By Ramzeena NasarJanuary 27, 2024Updated:November 12, 202412 Comments5 Mins Read164 Views
Bookmark Now
Please login to bookmark Close

No account yet? Register

പുലർച്ചെ അഞ്ചുമണിക്ക് ഉറക്കമുണർന്നാൽ അടുക്കളയിൽ പ്രാതലും ഉച്ചയൂണും ഒരുമിച്ചുണ്ടാക്കുന്ന തിരക്കിലായിരിക്കും. ഭർത്താവിനുള്ള പ്രാതലും ഉച്ചഭക്ഷണവും പാത്രത്തിലാക്കി ജോലിക്ക് പറഞ്ഞു വിടുമ്പോഴേക്കും ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയാണ്. ഇനിയൊന്നു വിശ്രമിക്കാമെന്നു വെച്ചാൽ അതും നടക്കില്ല, മോൻ ഉണരുന്നതിനു മുമ്പ് അലക്കലും തൂക്കലും തുടക്കലും കുളിയും കഴിയണം ഇല്ലെങ്കിൽ മോൻ ഉണർന്നാൽ അവനെ വെച്ചുള്ള ഒരു പണിയും നടക്കില്ല എന്നു മാത്രമല്ല പതിനൊന്ന്മാസം മാത്രമായ അവനെ നോക്കാനോ ഏൽപ്പിക്കാനോ ആരുമില്ല താനും. 

പണികൾ എല്ലാം തീർത്തു ഒന്ന് നടുനിവർത്താൻ ഇരുന്നതേയുള്ളു മോൻ ഉണർന്നു കരച്ചിൽ തുടങ്ങിയതും ഒന്നിച്ചായിരുന്നു. 

മുലപ്പാൽ കുടിക്കുന്ന പ്രായം ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണിൽകണ്ടതൊക്കെ പെറുക്കി വായയിൽ കൊണ്ട്പോകും . നേരംവെളുത്തു അത്രയും സമയമായിട്ടും ജലപാനം നടത്തിയിട്ടില്ലെന്ന് ഓർമ്മവന്നത് വയറിനുള്ളിലെ ഗുളു ഗുളു ശബ്ദം കേട്ടപ്പോഴാണ്. ഇനി മോൻ ഉറങ്ങിയാലേ ബാക്കിയുള്ള പണികൾ നടക്കു. അവനെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു ഉറക്കാൻ കിടത്തിയാലും മുലപ്പാൽ കുടിച്ചു വറ്റിച്ചാലേ അവനുറങ്ങുമായിരുന്നുള്ളു. 

ഗൾഫിൽ വരുന്ന സമയം യാത്രപറയാൻ പോയപ്പോൾ ഒരു ബന്ധു പറഞ്ഞതാണ് അപ്പോൾ ഓർമ്മ വന്നത്‌. 

”നീ ഗൾഫിൽ സുഖിക്കാൻ പോവുകയല്ലേ എന്ന് “. 

സ്വന്തം ഭർത്താവിനോടൊപ്പം താമസിക്കാൻ വരുന്നതിൽ കുശുമ്പ് കയറിയ കുറേ ബന്ധുജനങ്ങളും ഒപ്പത്തിനൊപ്പം പരിഹസിക്കാൻ മൽസരമായിരുന്നു അന്ന്. 

ഒന്ന് ഉറങ്ങാനോ നേരത്തിനു ഭക്ഷണം കഴിക്കാനോ പറ്റാത്തകാര്യം നാട്ടിലുള്ളവർ ഉണ്ടോ അറിയുന്നു. പെണ്ണുങ്ങൾ ഗൾഫിൽ പോകുന്നത് സുഖിക്കാൻ ആണെന്ന തത്വം കണ്ടുപിടിച്ചവളെ മനസ്സു കൊണ്ട് പ്രാകി അപ്പോഴേക്കും മോൻ ഉറക്കം പിടിച്ചിരുന്നു. ശബ്ദമുണ്ടാക്കാതെ ബാക്കി പണിയിലേക്ക് കടന്നപ്പോഴേക്കും അതാ അപ്പുറത്തെ ഫ്ലാറ്റിൽനിന്നും വലിയ ഒച്ചയും തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നു. 

തൊട്ടുമുമ്പിൽ ഉള്ള ഫ്ലാറ്റിലേക്ക് താമസക്കാർ വന്നതാവുമെന്ന് ഊഹിച്ചിരുന്നു. ഗൾഫിൽ വന്ന അന്ന് മുതൽ ആ ഫ്ലാറ്റ് ആരുമില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നു. ഒരു മലയാളി കുടുംബം ആവണേ താമസക്കാരെന്ന്

മനസ്സുകൊണ്ട് പ്രാർത്ഥിച്ചു. 

കാരണം രാവിലെ മുതൽ വൈകുന്നേരം വരേയുള്ള ഒറ്റപ്പെടലിൽ നിന്നും മോചനം കിട്ടിയാലോ. 

ബഹളമെല്ലാം ഒതുങ്ങിയപ്പോൾ ആകാംക്ഷയോടെ ഞാൻ വാതിൽ തുറന്നുപാളി നോക്കി വല്ല അറബികളും ആണെങ്കിൽ അവരുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കിയെന്ന് കരുതിയാലോ എന്ന ഭയവും ഇല്ലാതില്ലായിരുന്നു. 

എന്റെ മനസ്സിലെ ആഗ്രഹം പോലെ പുതിയ താമസക്കാരി മലയാളി തന്നെയായിരുന്നു. 

തൊട്ടടുത്തുള്ള ജിമ്മിലെ ട്രെയ്നറായി ജോലിചെയ്യുന്ന അവൾ ആ മുറിയിൽ ഒറ്റക്കായിരുന്നു. രാവിലെ ആറുമുതൽ രാത്രി പന്ത്രണ്ടു മണിവരെ നീണ്ടു നിൽക്കുന്ന ജോലി സമയം ഇടയിൽ ഉച്ചഭക്ഷണം കഴിക്കാൻ മാത്രം കിട്ടുന്ന ഒഴിവു സമയം. പിന്നെ വീട്ടിൽ വന്നു പിറ്റേദിവസത്തിനുള്ള ഭക്ഷണമുണ്ടാക്കലും വീട്ടുകാര്യവുമായി ഒറ്റക്കു കഷ്ടപ്പെടുന്ന അവളോട് വലിയ ബഹുമാനം തോന്നിയിരുന്നു. ഒരുപാട്‌പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപെണ്ണാണെന്ന് അവളുടെ മുഖത്തു നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അതികം തുറന്നു സംസാരിക്കാത്ത ആളായതു കൊണ്ട് ഞാനും ആവശ്യത്തിന് മാത്രം സംസാരിക്കുമായിരുന്നുള്ളൂ. ഞാനും ബ്രേക്കില്ലാത്ത സൈക്കിൾ പോലെ നിർത്താതെ സംസാരിച്ചു അവരെ വെറുപ്പിക്കാനും പാടില്ലല്ലോ ആകെയുള്ള അയൽവാസിയുമാണ് എന്റെ സംസാരം കേട്ടാൽ അന്നു തന്നെ അവർ റൂം ഒഴിഞ്ഞു പോവുമെന്ന കെട്ടിയോന്റെ കളിയാക്കൽ കൂടിയായപ്പോൾ ഞാൻ അടങ്ങി ഒതുങ്ങി ഡീസന്റായി. 

അങ്ങനെയിരിക്കെ ഒരു വെള്ളിയാഴിച്ച ദിവസം രാവിലെ കാളിങ്ബെൽ കേട്ടാണ് ഉണർന്നത്. 

രാവിലെ തന്നെ ഉറക്കമില്ലാത്തവർ ആരെടാ ഈ വെള്ളിയാഴ്ചയെന്ന് ഉള്ളിൽ പറഞ്ഞു വാതിൽ തുറന്നപ്പോഴതാ നമ്മുടെ അയൽവാസി കൈനിറയെ നാടൻ പലഹാരങ്ങളുമായി ചിരിച്ചു നിൽക്കുന്നു. 

അവരുടെ മോനും ഭർത്താവും നാട്ടിൽനിന്നും വന്നതിന്റെ വിഹിതവുമായി. 

അപ്പോഴാണ് അവർക്കു മോനുള്ളതും ഭർത്താവ് നാട്ടിലാണെന്നും കുടുംബ പ്രാരാബ്ധം ചുമലിൽ കയറ്റി വണ്ടികയറിയതും. ഒരു വർഷമായി ബാചിലർ റൂമിൽ ആയിരുന്നു താമസമെന്നും . 

നാട്ടിൽ ആളുകളുടെ ചോദ്യം ഭയന്നു മോനെയും ഭർത്താവിനെയും ഇല്ലാത്ത പണം കൊടുത്തു ഫ്ലാറ്റ് എടുത്തു കൊണ്ട് വന്നതെന്നും പറഞ്ഞു കേട്ടപ്പോൾ അവരെ ഞാൻ തെറ്റിദ്ധരിച്ചതിൽ വിഷമം തോന്നി. 

മകന്റെയും ഭർത്താവിന്റെയും വിസക്കും മറ്റുമായി ഒറ്റക്ക് ഓടിനടക്കുന്ന ഒരു പാവം പ്രവാസി സ്ത്രീ. സ്വന്തം മകനെ പിരിഞ്ഞു നിൽക്കേണ്ടി വന്ന അമ്മയുടെ സങ്കടം ഓർത്തപ്പോൾ അവരോടുള്ള ബഹുമാനം ഇരട്ടിച്ചു. 

ചൊവ്വാദോഷക്കാരി ആയതുകൊണ്ട് വിവാഹം വൈകിയതും ജാതകം ഒത്തു വന്നപ്പോൾ അതികം അന്വേഷിക്കാതെയുള്ള വിവാഹവും കല്യാണത്തിന് ശേഷം ചെറുക്കൻ ഒരുപാട്‌ കടവും പലിശക്ക് പണമെടുപ്പും മുഴുക്കുടിയനുമാണെന്നുമൊക്കെയുള്ള സത്യം തിരിച്ചറിഞ്ഞതും. 

പാപി ചെന്നയിടം പാതാളം എന്നു പറഞ്ഞ അവസ്ഥ അതുവരെ ചൊവ്വാദോഷം ആണെങ്കിലും സ്വന്തം വീട്ടിൽ സമാധാനമുണ്ടായിരുന്നു വിവാഹത്തോടെ ആ സമാധാനവും പോയിക്കിട്ടി. 

സ്വന്തം വീട്ടിലേക്കു തിരികെപ്പോവാനും കഴിയാത്ത അവസ്ഥ .മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബവുള്ള വീട്ടിലേക്ക് എങ്ങനെ തിരിച്ചുപോയി വീണ്ടും ബാധ്യതയാകാൻ പറ്റും. അപ്പോഴാണ് കൂനിന്മേൽ കുരുപോലെ ആ സത്യം പുറത്തു വന്നത് രണ്ടു മാസം ഗർഭിണികൂടിയാണെന്ന്. 

ഇടിവെട്ടേറ്റവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ. ഒന്നും ചെയ്യാനില്ല കഷ്ടപ്പെട്ടു കുഞ്ഞിനെ പ്രസവിച്ചു ഒരു വർഷം ആയപ്പോഴേക്കും പാലുകുടി മാറാത്ത കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു ഭർത്താവ് വരുത്തി വെച്ച വലിയ ബാധ്യതയും തലയിലേറ്റി ഗൾഫിലേക്ക് വിമാനം കയറി. 

മകനെ വളർത്താനും മുമ്പോട്ടുള്ള ജീവിതത്തിനും വേറെയൊരു വഴിയും മുമ്പിൽ തെളിയാഞ്ഞതു കൊണ്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസത്തിനും അവൾ ചെവികൊടുത്തില്ല. 

ഭർത്താവിനെയും കുഞ്ഞിനേയും നാട്ടിൽ നിർത്തി ഒറ്റക്ക് ജോലിക്ക് വരുന്ന പെണ്ണുങ്ങളെ അർത്ഥം വെച്ചു നോക്കുന്ന നാട്ടുകാരുടെ കണ്ണിന്റെ കാഴ്ചക്കു മാത്രം ഇക്കാലമായിട്ടും ഒരു മങ്ങലും വന്നിട്ടില്ല. നാട്ടുകാരുടെ വായ അടപ്പിക്കാൻ വേണ്ടി തന്നെയാണ് അവരെ വിസയും റൂമും എടുത്തു കൊണ്ട് വന്നതും. 

ഒരു ശരാശരി പ്രവാസിയുടെ അവസ്ഥയിൽ തന്നെയായിരുന്നു അവളും കിട്ടുന്നതിനേക്കാൾ അതികം ചിലവ് അതിനിടയിൽ മകനെയും സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. തട്ടിയും മുട്ടിയും ഇടയിൽ കാലിടറി വീണും വീണ്ടും ഉയർത്തെഴുന്നേറ്റും ജീവിതം പടുത്തു കൊണ്ടു വരുന്നതിനടയിൽ ആ വിധിയും അവളെ തേടി വന്നു. അവൾ ജോലി ചെയ്യുന്ന ജിം പൂട്ടാൻ പോകുന്നു എന്നും വേറെ ജോലി അന്വേഷിക്കുവാനും ആ ജിം പൂട്ടിയാൽ അവളുടെ വിസ ക്യാൻസൽ ആവും അതോടൊപ്പം മകന്റെയും ഭർത്താവിന്റെയും. 

എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ മകന്റെ പഠനം, റൂമിന്റെ വാടക, വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ല് ഇവയെല്ലാം വലിയ ചോദ്യ ചിഹ്നങ്ങളായി അവൾക്കു ചുറ്റും വട്ടമിട്ടു പറന്നു. 

നാട്ടിൽ പോയാൽ ജീവിക്കാനുള്ള മാർഗമില്ല കൂടാതെ തിരഞ്ഞു വരുന്ന കടക്കാർക്കു മുന്നിൽ ഇനിയവളുടെ മാനം കൂടിയെ പണയം വെക്കാനുള്ളു അഭിമാനബോധമുള്ള പട്ടാളക്കാരന്റെ മകളായതു കൊണ്ട് അതവൾ കാത്തു സൂക്ഷിച്ചു. ആത്മഹത്യ അല്ലാതെ വേറെ വഴിയൊന്നും ഇല്ലെന്നു പറഞ്ഞു കരയുന്ന അവൾക്ക് തൽക്കാല ആശ്വാസമായി ഞങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ചെടുത്തു സഹായിച്ചു. ഭക്ഷണവും മറ്റും ചാരിറ്റി പ്രവർത്തകരും എത്തിച്ചു കൊടുത്തു. 

ജിം പൂട്ടി വിസ ക്യാൻസൽ ആകുന്നവരെ പിടിച്ചു നിന്നെങ്കിലും ജോലി കിട്ടാത്ത നിരാശയിൽ നാട്ടിലേക്ക് വിമാനം കയറി. 

വർഷങ്ങളായി കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയുടെ പെട്ടന്നുള്ള യാത്രപറച്ചിൽ മനസ്സിൽ വലിയ ശൂന്യത സൃഷ്ടിച്ചു. 

നാട്ടിൽ പോയി ഒരു മാസം ആവുമ്പോഴേക്കും സന്ദർശക വിസയിൽ വീണ്ടും തിരിച്ചെത്തി ജോലി ശരിയാകാത്തതു കൊണ്ട് നാട്ടിലുള്ള തറവാട് വീട് പണയപ്പെടുത്തി ലോൺ എടുത്തു പൈസയുമായി സ്വന്തമായി ഒരു ജിം തുടങ്ങി. ജിമ്മിന്റെ പേരിൽ വിസയും എടുത്തു ജീവിതം മുന്നോട്ടു പോകവെയാണ് കൊറോണയെന്ന മഹാമാരി പൊട്ടിമുളച്ചത്. 

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ അറ്റുപോയ സമയം ആറു മാസത്തോളം മുറിയിൽ നിന്നും പുറത്തിറങ്ങാതെ മാനസികമായി തകർന്നു കുറേ ആളുകൾ, ജോലി നഷ്ടപ്പെട്ട ആളുകൾ സാമ്പത്തികമായി തകർന്ന കുറേപേർ. 

കൂട്ടത്തിൽ ജിമ്മുകളും, ബ്യൂട്ടിപാർളറുകളും അടച്ചിടാനും ഗവർമെന്റ് നിർദേശം വന്നു. ആറുമാസം വാടക കൊടുക്കാതെയും വരുമാനമില്ലാതെയും അവളുടെ ജിമ്മും അടച്ചിട്ടു നാട്ടിലെടുത്ത ലോണിന്റെ അടവു തെറ്റി വരുമാനമില്ലാതെ പട്ടിണി കിടന്നിട്ടും അവൾ ആരേയും അറിയിച്ചില്ല. 

ഗൾഫിൽ ജോലിക്കു വന്നു കഷ്ടപ്പെട്ടു ജയിലിൽ പോയവരെ കുറിച്ചു കേട്ടിട്ടുങ്കിലും ഒരു പ്രവാസി സ്ത്രീയുടെ അവസ്ഥയും മറിച്ചല്ല എന്നു മനസ്സിലാക്കിയ സമയമായിരുന്നത് . 

ആറുമാസത്തെ കോറോണയുടെ വിലക്കുകൾ അവസാനിച്ചു സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവർത്തിപ്പിച്ചു തുടങ്ങി കൂടെ അവളുടെ ജിമ്മും. 

ആറുമാസം അടച്ചിട്ടതു കൊണ്ട് ഗവൺമെന്റ് വാടകയിൽ ഇളവ് കൊടുത്തു. പക്ഷെ കോറോണക്ക് ശേഷം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞു വരുമാനം ഇല്ലാതെയായി വാടക മുടങ്ങി .ഒടുവിൽ മുൻസിപ്പാലിറ്റി നോട്ടീസ് ഒട്ടിച്ചു അവളുടെ ജിം പൂട്ടിയിട്ടു. 

വാടക കൊടുത്താൽ മാത്രമേ ഇനി തുറന്നു പ്രവർത്തിക്കാൻ സാധിക്കു എന്നുള്ള അവസ്ഥയായി. മാസങ്ങളോളം അടഞ്ഞു കിടന്ന ജിം വാടകയും പിഴയും കൂടിക്കൂടി വന്നു. വിസയുടെ കാലാവധിയും തീർന്നു നാട്ടിൽ പോവണമെങ്കിൽ അത്രയും പണം മുൻസിപ്പാലിറ്റിയിൽ അടക്കണം ഇല്ലെങ്കിൽ എയർപോർട്ടിൽ നിന്നും നേരേ ജയിലിൽ കൊണ്ട് പോവും മാത്രമല്ല വിസയില്ലാതെ ഇവിടെ നിന്ന വർഷങ്ങളുടെ പിഴയും അടക്കണം. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത അവൾ എന്ത് ചെയ്യാൻ. 

വിസയില്ലാത്തതിന്റെ പേരിൽ മറ്റു സ്ഥാപനങ്ങളിൽ ജോലിചെയ്യാനും സാധിക്കില്ല. 

അവൾ മുട്ടാത്ത വാതിലുകളോ കാണാത്ത രാഷ്ട്രീയ പാർട്ടികളോ ഇല്ല എല്ലായിടത്തും നിന്നും പ്രതീക്ഷയില്ലാതെ കൈമലർത്തി. വീട്ടു ലോണിന്റെ അടവു തെറ്റിയപ്പോൾ ബാങ്കുകാർ വീടും ജപ്തി ചെയ്തു. 

എട്ടു വർഷമായി നാട് കാണാതെ കനിവുള്ള കൈകളുടെ തലോടലിനായി കാത്തിരിക്കുന്നു അവൾ. 

അവസാന ശ്വാസം വലിച്ചു കിടക്കുന്ന അമ്മയെ പോലും ഒരു നോക്കു കാണാനാകാതെ ഒരു പാവം പെൺപ്രവാസി. 

ഇതു പോലുള്ള ഒരുപാട്‌ പെൺ പ്രവാസികൾ കഷ്ടപ്പാടും ദുരിതവും നിറഞ്ഞു ജീവിക്കുന്നുണ്ട്‌. മണിക്കൂറിനു 30ദിർഹം കിട്ടുന്നതിനു വേണ്ടി ആരോഗ്യം പോലും ശ്രദ്ധിക്കാതെ കടുത്തചൂടും തണുപ്പും വകവെക്കാതെ ഫ്ലാറ്റുകളിൽ നിന്നും ഫ്ളാറ്റുകളിലേക്ക് ഓടുന്നവർ. എല്ലാവർക്കും പറയാനുള്ളത് വീടു നോക്കാത്ത കുടിയൻ ഭർത്താവിന്റെ കഥകളാണ്. 

അവരുടെ ജീവിതം തുലച്ചു വേറെ പെണ്ണിനെ തേടിപ്പോയി മക്കളെയും അനാഥരാക്കിയ കഴുകൻ ഭർത്താക്കന്മാരുടെ അവിഹിത കഥകൾ. 

നമ്മൾ അറിയാത്ത പറയാത്ത അവരുടെ സങ്കടങ്ങളുടെ ലോകം നമുക്ക് വിദൂരമാകാം പക്ഷെ ചിലതൊക്കെ മനസ്സിലാക്കാൻ അനുഭവിക്കണമെന്നില്ല ഒന്ന് മനസ്സിരുത്തി അവരുടെ കഥകൾ കേട്ടാൽ മതി. 

റംസീന നാസർ

Post Views: 29
4
Ramzeena Nasar

12 Comments

  1. Sreeja vijayan on January 27, 2024 9:07 PM

    ❤️❤️❤️

    Reply
    • Ramsinas on January 28, 2024 2:05 AM

      Thank u🥰🥰

      Reply
      • സന്തോഷ് on January 30, 2024 11:39 PM

        നല്ല എഴുത്ത് , ആശംസകൾ ❤️

        Reply
    • Shreeja R on April 21, 2025 11:28 PM

      👍

      Reply
  2. Sabira latheefi on January 27, 2024 2:21 PM

    നൊമ്പര കാഴ്ച്ചകൾ പകർത്തി വെച്ച എഴുത്ത്.❤️❤️

    Reply
    • Ramsinas on January 27, 2024 3:11 PM

      Thank u 🥰🥰🥰🥰

      Reply
  3. Vimitha on January 27, 2024 1:49 PM

    പെണ്ണ് പ്രവാസി ആയാൽ അവളെ അംഗീകരിക്കുന്നതിന് മുൻപ് ആദ്യം അവിഹിത കഥ ആണ് ഉണ്ടാക്കുക നാട്ടുകാർ. എന്ന് ഒരു പെൺപ്രവാസി.

    ഇങ്ങനെ എന്തെന്ത് ജീവിതങ്ങൾ. ഒരോ പ്രവാസിക്കും ഓരോ കഥകൾ

    Reply
    • Ramsinas on January 27, 2024 2:02 PM

      സത്യം 🥹🥹🥹🥹

      Reply
  4. Amal on January 27, 2024 1:45 PM

    നന്നായെഴുതി റംസീ.. എഴുത്ത് തുടരുക. ഭാവുകങ്ങൾ

    Reply
    • ramsinas on January 27, 2024 1:47 PM

      thank u 🥰🥰🥰

      Reply
  5. Divya Sreekumar on January 27, 2024 12:21 PM

    ഇങ്ങനെയും ജീവിതം തള്ളിനീക്കുന്നവർ😰😰എഴുത്ത് നന്നായി റംസീ👍👍👌👌

    Reply
    • Ramsinas on January 27, 2024 1:15 PM

      Thank u🥰🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.