എനിക്കെപ്പോഴും വിശപ്പായിരുന്നു. അവൾ പറയും
“നിങ്ങളുടെ ഒടുക്കത്തെ ഈ വിശപ്പുകാരണാ മനുഷ്യനൊന്ന് റെസ്റ്റ് എടുക്കാൻ കൂടി പറ്റാത്തെ”
ഹാ ഞാനൊന്ന് നിശ്വസിച്ചു. പാവം അവൾ റെസ്റ്റെടുക്കട്ടെ. അവളുടെ നെറുകയിൽ തലോടി നെറ്റിയിലൊരു ഉമ്മ കൂടി കൊടുത്തു എണീറ്റു ഞാൻ, അവളെ ഉണർത്താതെ..
അടുപ്പത്തു നിന്ന് നല്ല മണം വരുന്നുണ്ട്. അത് വെന്തുകാണണം. ഞാൻ തിടുക്കത്തിൽ നടന്നു. ഒരു പ്ലേറ്റിൽ വിളമ്പി അവൾക്കരികിലേക്ക് വന്നു. കണ്ടോ എനിക്ക് പാകമാക്കാനും അറിയാം. എന്റെ ഒടുങ്ങാത്ത വിശപ്പൊടുക്കാൻ ഇത് ധാരാളമായിരിക്കും അല്ലേ?
ഊം ഈ ഹൃദയത്തിനു ഭയങ്കര ടേസ്റ്റാണ്. അവൾ പതിയേ ഞെരങ്ങിയോ?
ഞാൻ മൃദുവായി തട്ടിക്കൊടുത്തു “റെസ്റ്റ് ഇൻ പീസ്..”