കുഴിഞ്ഞ മുഖത്തെ കത്തിനിൽക്കുന്ന അഗ്നിഗോളങ്ങളെ നേരിടാൻ കഴിയാതെ ഇരുമ്പഴികളിൽ പിടിച്ച് അവൾ ബന്ധിക്കപ്പെട്ട ചങ്ങലകളിലേക്ക് ഞാനാശ്വാസത്തോടെ നോക്കി.
” അവരവളെ അടിമയാക്കി, ഞാനവൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
അവരവളെ വെറുപ്പ് ശീലിപ്പിച്ചു, ഞാനവളെ സ്നേഹിച്ചു.
അവരവൾക്ക് മനുഷ്യത്വം നിഷേധിച്ചു.
അപ്പോഴാണ് ഞാനറിഞ്ഞത് ഞാൻ നൽകിയതെല്ലാം തലയ്ക്കുള്ളിൽ മാത്രം നടന്ന സ്ഫോടനങ്ങളായിരുന്നെന്ന് …
ഹാ.. ഹാ.. ഹാ.. ”
അട്ടഹാസങ്ങൾക്കിടയിലൂടെ ഞാനവരോട് പതിയെ ചോദിച്ചു.
“എന്നിട്ടവൾക്ക് മനുഷ്യത്വം ലഭിച്ചോ ”
അവർ പതിയെ കുനിഞ്ഞു, എന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി.
“അതിനാരാണവളെ ജീവനുള്ള വസ്തുവായി കരുതിയത്?
ജീവനുള്ളവയേ മനുഷ്യത്വമർഹിക്കുന്നുള്ളൂ..
കാലാ കാലങ്ങളായി അവളൊരു വസ്തു മാത്രമാണ്
ജീവനറ്റ വസ്തു..
ഹാ.. ഹാ.. ഹാ..
നിനക്കവളെ കാണണോ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്ക്, ഞാൻ നിന്റെ കണ്ണുകളിലേതൊരുവളെ കാണുന്നോ അവളെ നിനക്കെന്റെ കണ്ണിലും കാണാം..
പക്ഷേ സൂക്ഷിച്ചു നോക്കണം!”
3 Comments
👍👍
❤️
❤️❤️