സ്വന്തമെന്നു കരുതി ഹൃദയം
കൊടുത്തു സ്നേഹിച്ചതും
ചേർത്തു പിടിച്ചതുമെല്ലാം
ചപലമാം മനം നെയ്തുകൂട്ടും
വ്യാമോഹത്തിൻ
ജലഛായാചിത്രങ്ങൾ
മാത്രമായിരുന്നെന്നൊരു നാൾ
വിധിയുടെ ക്രൂരമാം വെളിച്ചത്തിൽ
മുന്നിൽ തെളിഞ്ഞു വരും നേരം,
തിരിച്ചറിഞ്ഞീടുന്നു മർത്യൻ
സ്വന്തമെന്ന തോന്നൽ വെറും മായ
മാത്രം,
ഒന്നുമീയുലകിൽ സ്വന്തമല്ല,
ശാശ്വതമല്ല,
സ്വന്തമെന്ന തോന്നൽ ജനിപ്പിച്ചിടും
തൻ മനസ്സ് പോലും.
3 Comments
👍👍
👌👌
Thanks dear