Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയവും ഡയബറ്റിസും
ഓർമ്മകൾ പ്രണയം

പ്രണയവും ഡയബറ്റിസും

By Ajoy KumarFebruary 14, 2024Updated:February 20, 2024No Comments3 Mins Read86 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രേമം വീണ്ടും മനസ്സിൽ മൊട്ടിട്ടു തുടങ്ങിയ കാലം, അജോയ് കുമാർ എന്ന രവിക്കുട്ടൻ ആദ്യമായി ഉരുട്ടിയുരുട്ടി എഴുതിയ പ്രേമലേഖനം  കയ്യെഴുത്തിന്റെ മേന്മ കൊണ്ട്, ഒരക്ഷരം വായിക്കാൻ പറ്റാത്തതിനാൽ  കടിഞ്ഞൂൽ പ്രണയ കഥയിലെ നായിക വലിച്ചു കീറി കളഞ്ഞതും, അത് കൊണ്ട് ആ ശ്രമം പൊളിഞ്ഞതും ഒക്കെ ലോക പ്രസിദ്ധമാണല്ലോ. 

രവിക്കുട്ടൻ തന്റെ രണ്ടാമത് ഇരയെ തേടി നടക്കുന്ന കാലം, അങ്ങനെ ഇരിക്കെ അധികം വൈകാതെ പറ്റിയ ഒരാളെ രവിക്കുട്ടൻ കണ്ടെത്തി. ബോംബെയിൽ നിന്നും അടുത്തിടെ വന്ന, കേന്ദ്രീയ വിദ്യാലയ വിദ്യാർഥിനി ആയ ഒരു സുന്ദരിക്കുട്ടി. അകന്ന ബന്ധുവും കൂടി ആണ്. ഉയരം കുറഞ്ഞ, പൂച്ചക്കണ്ണുള്ള ഒരു കൊച്ചു സുന്ദരി.

വൈകുന്നേരങ്ങളിൽ സ്കൂൾ ബസ് ഇറങ്ങി വീട്ടിലേക്കു വരുന്ന വഴി കൈ മാറാറുള്ള ഒരേയൊരു ചിരിയുടെ ധൈര്യത്തിൽ ആണ് രവിക്കുട്ടൻ അടുത്ത കരു നീക്കിയത്. എന്തായിരുന്നു ആ കരു? സിമ്പിൾ, ഒരു ഫൈവ് സ്റ്റാർ ചോക്കലേറ്റ്, അത് കൈ മാറുക. അതും എങ്ങനെ? ഭാവനാശാലി ആയ രവിക്കുട്ടൻ ഒരു തമാശ കൂടെ, അതിൽ കൂട്ടിച്ചേർത്തു. രവിക്കുട്ടൻ ആരാ മോൻ!

സംഭവം ഇത്രയേ ഉള്ളു, ബസ്സ് ഇറങ്ങി വരുന്ന കുട്ടിയുടെ എതിരെ സ്വാഭാവികമെന്നോണം നടന്നു പോകുന്ന രവിക്കുട്ടൻ  കുട്ടിയുടെ അടുത്തെത്തുമ്പോൾ നീണ്ടു നിവർന്നു നിന്ന് ഒരു നസീർ സ്റ്റൈലിൽ ചോദിക്കും, 

കുട്ടീ, നിൽക്കൂ 

പകച്ചു പോകുന്ന പെൺകുട്ടി കാൽ വിരൽ കൊണ്ട് നിലത്തു ചിത്രങ്ങൾ വരക്കും.

എന്താ രവിക്കുട്ടേട്ടാ?

വലതു കൈ കൊണ്ട് ഷർട്ട് കോളർ രണ്ടും ചേർത്ത് പിടിച്ചു കൊണ്ട് തല ചെറുതായി അനക്കി  നസീറിനെ അനുകരിച്ചു രവിക്കുട്ടൻ കള്ളച്ചിരിയോടെ ചോദിക്കും.

കുട്ടീ…. ആ കൊച്ചു കള്ളീ… ആആആ… കുട്ടിക്ക് ഡയബറ്റീസ് ഉണ്ടോ?

 അത്ഭുതപരതന്ത്രയാവുന്ന  കുട്ടി ന്യായമായും പറയും, അയ്യോ എനിക്കോ? ഇല്ലല്ലോ രവിക്കുട്ടേട്ടാ 

അപ്പോൾ പോക്കെറ്റിൽ നിന്നും ഒരു ചോക്കലേറ്റ് എടുത്തു കൊണ്ട്  രവിക്കുട്ടൻ പറയും, 

ഹില്ല അല്ലെ, ഹ ഹ ഹ, ഹില്ലെങ്കിൽ ആ.. ഇതാ ആആ ഫൈവ് സ്റ്റാർ.. 

കുട്ടി അത് വാങ്ങാതെ നിലത്തെ ചിത്രം പൂർത്തിയാക്കും. 

വാങ്ങിച്ചോളൂ, നാണിക്കേണ്ട, കുട്ടിയുടെ രവിക്കുട്ടേട്ടനല്ലേ.. 

കുട്ടി, ചെറിയ ഭയത്തോടെ ചുറ്റും നോക്കി ആരുമില്ലെന്ന് കണ്ട്  നാണത്തോടെ അത് വാങ്ങിക്കും.

ഇനി കഴിച്ചോളൂ, വിഴുങ്ങു…. അങ്ങനെ അല്ല. ആആ ഹിങ്ങനെ… ഗുളും… ഹ ഹഹ മണ്ടിപ്പെണ്ണേ

സുന്ദരി അത് വിഴുങ്ങും, മധുരം മുഴുവൻ ചുണ്ടിലേക്കു ആവാഹിച്ചൊരു ചിരി  ചിരിക്കും, കടക്കൺ  മുന കൊണ്ട് രവിക്കുട്ടന്റെ ഹൃദയത്തിലേക്കൊരു പൂവമ്പ് അയച്ച ശേഷം  തല കുനിച്ചു നടന്നു പോകും. പ്രൗഢമായ മുഖത്തോടെ അത് നോക്കി നിന്ന ശേഷം  രവിക്കുട്ടൻ സ്ലോ മോഷനിൽ എതിർ ദിശയിലേക്കും, എന്തൊരു ഐഡിയ… 

അങ്ങനെ വൈകുന്നേരം നാല് മണി ആയി, അതാ നമ്ര മുഖി ആയി നായിക അന്തം കുന്തം…. അല്ല മന്ദം മന്ദം നടന്നു വരുന്നു.

കുട്ടിയെ അടുത്ത് കണ്ടപ്പോൾ അപ്രതീക്ഷിതമായി ചുവന്നു പോയ, വലിഞ്ഞു മുറുകി മസിൽ ഫ്രീസ് ആയ മുഖവും ആയി വളഞ്ഞു കുത്തി നിന്ന് രവിക്കുട്ടൻ ചോദിച്ചു, 

കു… കുട്ട്… കുട്ടീ 

ഓ യാ.. യൂ ?  ടെൽ മീ 

കുട്ടിക്കീ… ബയഡറ്റീസ് ഉണ്ടോ?

വാട്ട്? ബയാ? 

വലിയ കള്ളീ.. ശേ.. സോറി, കൊച്ചു കള്ളീ…. ഈ ഡയബറ്റീസ്, അതുണ്ടോ?

എനിക്കോ? ഹൗ കം?? ആർ യൂ ജോകിംഗ്?

അതോടെ കണക്കു കൂട്ടലുകൾ കംപ്ലീറ്റ് തെറ്റിയ രവിക്കുട്ടന് ഒപ്പം സമനിലയും തെറ്റി

സോറി, ഡയബറ്റീസ് ഇല്ലെങ്കിൽ….. ഇതാ

വാട്സ് റോംഗ് വിത്ത്‌ യൂ?

ഡയബറ്റീസ് ഉണ്ടെങ്കിൽ.. ഇതാ… 

ഷിറ്റ്

ഡയബറ്റീസ് ഉണ്ടില്ലെങ്കിൽ ഇതാ… രവിക്കുട്ടൻ മൂന്നാമതും നീട്ടി.

വാട്ട്‌ ദ…… #$%%$#@#$%

ഡയബറ്റീസ് ഉണ്ടില്ലെങ്കിലുണ്ടല്ലോ… അപ്പോൾ ഇല്ലെങ്കിലുണ്ടായാൽ? തെണ്ടിപ്പെണ്ണേ… വിഴുങ്ങു…. 

ആർ യൂ മാഡ്? വൈ യൂ ആർ ഗിവിങ്ങ് മീ ദിസ്‌? ആൻഡ്‌ വാട്ട്‌ ഫൂളിഷ് ക്വസ്ടിയൻസ്?? ഹൂ ഈസ് ഈസ് 

 തെണ്ടിപ്പെണ്ണ് ?

നോട്ട് ഒൺലി തെണ്ടിപ്പെണ്ണ് ബട്ട് ആൾസോ മണ്ടിപ്പെണ്ണ്

ഗെറ്റ് ലോസ്റ്റ്

എന്നാൽ ശരി പോട്ടെ…. 

പൂർണമായും സമനില തെറ്റിയ രവിക്കുട്ടൻ ആ മുട്ടായി തൊലി പൊളിച്ചു.. പൊളിച്ച തൊലി വായിലിട്ടു ചവച്ച് മുട്ടായി ഓടയിൽ കളഞ്ഞ ശേഷം എങ്ങോട്ടെന്നില്ലാതെ പോയി, അതിനിടെ അവ്യക്തമായി ആരോടെന്നില്ലാതെ  ഇങ്ങനെ പറഞ്ഞു.

ദിസ്‌ ഈസ് എ പാവം ചോക്കലേറ്റ്, കുട്ടീ, ഡയബറ്റീസ് നോ, യൂ ഈറ്റ്, ഡയബറ്റീസ് യെസ്, ദെൻ നോ ഈറ്റ്, വെറുതെ എന്നെ കാളിംഗ് ചീത്ത… വൈ? ദൈവം പൊറുക്കൂല യൂ സീ… അമ്മച്ചിയാണേ ഗോഡ് നോ പൊറുക്കൽ

അങ്ങനെ അന്ന് വൈകിട്ട് നാല് പത്തിന് രവിക്കുട്ടന്റെ രണ്ടാമത്തെ പ്രേമവും പൊളിഞ്ഞ് പണ്ടാരമടങ്ങി.

Post Views: 44
4
Ajoy Kumar

അജോയ് കുമാർ എം എസ് , തിരുവനന്തപുരം സ്വദേശി , 2011 ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് ജേതാവ് , റെയിൽവേ ഉദ്യോഗസ്ഥൻ , കൂടാതെ അനിമേറ്റർ കാർട്ടൂണിസ്റ്റ് കൂടിയാണ് , അങ്ങനെ ഒരു മാമ്പഴക്കാലം ഉൾപ്പടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.