Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വനിതകളും ഞാനും
ജീവിതം സമത്വം സ്ത്രീ

വനിതകളും ഞാനും

By Ajoy KumarMarch 7, 2024Updated:March 9, 20245 Comments2 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

വനിതാ ദിനം, വനിത എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് മനോരമാ പ്രസിദ്ധീകരണമായ വനിതയാണ്, പിന്നെ നടി വനിത. കാരണം സ്ത്രീകളെ വനിത എന്ന് നമ്മൾ നിത്യ ജീവിതത്തിൽ അഭിസംബോധന ചെയ്യാറില്ലല്ലൊ. കേൾക്കാൻ എന്ത് നല്ല
പദം ആണ് വനിത, തികച്ചും യാദൃശ്ചികം എന്ന് പറയട്ടെ, എന്റെ അമ്മയും അനിയത്തിയും ഭാര്യയും എല്ലാം വനിതകൾ ആണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും അടുപ്പമുള്ളതും സ്ത്രീകളോടാണ്. പുരുഷന്മാരെ ഇഷ്ടമല്ല എന്നല്ല, കൂടുതലും സ്ത്രീകളെ എന്നാണ്.

ഭ്രാന്ത് പിടിച്ചോടുന്ന ജീവിതത്തിൽ ഒരു തണൽ, ഒരു കുളിർ കാറ്റ് അതാണ് സ്ത്രീ. എത്ര കൊച്ചു പെൺകുട്ടി ആയാലും അവളിൽ ഒരു ‘അമ്മ’ ഉണ്ടാവും, എത്ര മുതിർന്ന ആളായാലും അവൾ നിങ്ങളെ വേണമെങ്കിൽ ഒരു മകനെപ്പോലെ ലാളിക്കും കൊഞ്ചിക്കും പരിപാലിക്കും. അത് സ്ത്രീകൾക്ക് ജന്മനാൽ കിട്ടിയ ഒരു അനുഗ്രഹമാണ്. മറിച്ച് ഒരു പുരുഷൻ അച്ഛൻ ആയി മാറണമെങ്കിൽ അവന് സ്വന്തമായി ഒരു കുഞ്ഞുണ്ടായാലേ പറ്റൂ. കൗമാരത്തിൽ പോലുമല്ല, ബാല്യത്തിൽ തന്നെയാണെന്ന് തോന്നുന്നു ഞാന്‍ ആദ്യമായി ഒരു സുന്ദരിക്കുട്ടിയെ കണ്ട് അന്തം വിട്ടത്. ആണ്‍കുട്ടികളെ പോലെ അല്ല അവരുടെ ഭംഗി എന്ന് മനസ്സില്‍ തോന്നിയതും
അന്നായിരുന്നു.

അന്ന് മുതല്‍ ഞാന്‍ ഒരു സൗന്ദര്യാരാധകന്‍ ആയി മാറി, ഇന്നും അത് തുടരുന്നു. നല്ല ഭംഗിയില്‍ ഒരുങ്ങി വരുന്ന സുന്ദരികളെ എനിക്കിഷ്ടമാണ്, ഏതു ചടങ്ങിനും, പാര്‍ട്ടിക്കും എല്ലാം സ്ത്രീകള്‍ ഒരു അലങ്കാരം തന്നെ ആണ്. സൗന്ദര്യം എന്നും ഞാൻ ആസ്വദിച്ചിട്ടേ ഉള്ളു… സൗന്ദര്യം ഇല്ലാത്ത പെണ്ണുങ്ങൾ ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിറമോ രൂപമോ
എന്തായാലും ഏതു പെണ്ണിനും ഒരു സൗന്ദര്യമുണ്ടാവും. പത്തു ദിവസം പട്ടിണി കിടന്നവൻ ചിക്കൻ ബിരിയാണി കണ്ടത് പോലെ ആക്രാന്തം മൂത്തല്ല ഒരു പെണ്ണിനെ നോക്കേണ്ടത്. അവളുടെ സൗന്ദര്യം ആസ്വദിക്കേണ്ടത്. ഒരു രവി വർമ്മ ചിത്രം ആസ്വാദകൻ നോക്കുന്നത് പോലെ, ഒരു പൂവിൽ ചിത്രശലഭം ഇരിക്കുമ്പോലെ ആവണം. അത് അവൾ പോലും അറിയാതെ.

എത്രയോ സുന്ദരികള്‍ പിന്നീടു സുഹൃത്തുക്കള്‍ ആയി, എഴുതാനും വരക്കാനും  പാടാനും ഉള്ള പ്രചോദനമായി. പക്ഷെ ജീവിതം ആരംഭിച്ചത് മുതല്‍ ഇന്ന് വരെയും ഒരു മോശം കമന്റ് ഞാന്‍ ഒരു പെണ്ണിനോടും പറഞ്ഞിട്ടില്ല, ഇടവഴിയില്‍ കൂടി ഒറ്റക്ക് എതിരെ വരുന്ന പെണ്ണിനെ കണ്ണുകള്‍ കൊണ്ട് മാനഭംഗപ്പെടുത്തിയിട്ടില്ല. ബസ്സില്‍ മുന്നില്‍ നില്‍ക്കുന്ന പെണ്ണുങ്ങളെ തോണ്ടിയും മാന്തിയും ശല്യം ചെയ്തിട്ടില്ല. അപമാനിച്ചിട്ടില്ല, വഴക്കുണ്ടാക്കിയിട്ടുണ്ട്, അതിനു ലിംഗഭേദമില്ല, ദേഷ്യം വന്നാൽ ഞാൻ ആരുമായും തർക്കിക്കും, അടികൂടും, അൺഫ്രണ്ട്‌ വരെ ചെയ്യും, പിന്നെ പശ്ചാത്തപിക്കും. പക്ഷെ ആത്യന്തികമായി ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു, അവരെ ആരാധിക്കുന്നു,കാരണം അവര്‍ എനിക്ക് ഒരു ഉപഭോഗ വസ്തു അല്ല, തുല്യമോ അതിനു മുകളിലോ സ്ഥാനമുള്ള സഹജീവികള്‍ ആണ്.

ആത്മാർഥതയും അർപ്പണ ബോധവുമുള്ള എത്രയോ വനിതകൾ ഉണ്ട് ലോകത്തിനു മുന്നിൽ. മദർ തെരേസ മുതൽ ഇന്ദിരാഗാന്ധി വരെ. ക്വീൻ എലിസബത്ത് മുതൽ നമ്മുടെ ജാനു വരെ, പക്ഷെ ഈ ദിനത്തിൽ ഞാൻ ഓർക്കാനും ബഹുമാനിക്കാനും ആഗ്രഹിക്കുന്നത് ആരും അറിയാതെ ഓരോ നിമിഷവും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന ആയിരക്കണക്കിന് അമ്മമാരെയാണ്. ആരും അറിയാൻ വേണ്ടി അല്ല, അവർ അടുക്കളയിലും ജോലിയിലും എരിഞ്ഞു തീരുന്നത്. ചുറ്റുമുള്ളവർക്കു പ്രകാശം പകരം
വേണ്ടിയാണ്. അവരെ ഞാൻ മനസ്സ് കൊണ്ട് നമസ്‌കരിക്കുന്നു ഈ വനിതാ ദിനത്തില്‍. ഹൃദയത്തോടെ ചേർന്ന് നിൽക്കുന്ന എല്ലാ വനിതാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. പീഡനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെയുടെ പിറവിക്കായി നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം.

ഐ ലവ് യൂ വനിതാസ്… ഹാപ്പി വിമൻസ് ഡേ.

അജോയ് കുമാർ

ഫോട്ടോ : ശ്യാമയുടെ കുറച്ചു സുഹൃത്തുക്കൾക്കൊപ്പം, അവരിൽ പലരുടെയും ഇഷ്ടപ്പെട്ട എഴുത്തുകാരൻ കൂടി ആയതു കൊണ്ടൊരു ഫോട്ടോ വേണം എന്നാവശ്യപ്പെട്ടപ്പോൾ എടുത്തത്

Post Views: 29
4
Ajoy Kumar

അജോയ് കുമാർ എം എസ് , തിരുവനന്തപുരം സ്വദേശി , 2011 ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് ജേതാവ് , റെയിൽവേ ഉദ്യോഗസ്ഥൻ , കൂടാതെ അനിമേറ്റർ കാർട്ടൂണിസ്റ്റ് കൂടിയാണ് , അങ്ങനെ ഒരു മാമ്പഴക്കാലം ഉൾപ്പടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

5 Comments

  1. Nafs nafs on March 8, 2024 6:32 PM

    💞💞

    Reply
  2. Manasi on March 8, 2024 12:31 PM

    🥰🥰❤️❤️

    Reply
  3. sabira latheefi on March 7, 2024 7:14 PM

    ❤️❤️

    Reply
    • Sobha Narayanasharma on March 12, 2024 7:14 PM

      ♥️♥️🌹നല്ല എഴുത്ത്.സന്തോഷം.

      Reply
  4. Jayasree John on March 7, 2024 1:23 PM

    Well Said

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.