Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൂമീൻ
കഥ ജീവിതം പാരന്റിങ് പ്രചോദനം പ്രണയം ബന്ധങ്ങൾ വിവാഹം വീട് സമത്വം സ്ത്രീ

പൂമീൻ

By dhanya InduMarch 7, 2024Updated:April 8, 2024No Comments3 Mins Read142 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ കഥ ഓഡിയോ സ്റ്റോറി ആയി കേൾക്കാം 

” ഉളുമ്പ് മണമാണ് നിനക്കെന്ന് “ലീനാമ്മ പറയുന്നന്ന് സാറപ്പെണ്ണിന് വല്ലാത്ത സങ്കടമാണ്. മുളകിട്ട് വറ്റിച്ച മീൻ കറീടെ ചാറ് കണ്ണില് തെറിച്ച പോലെ അവൾക്ക് നീറും.

” അവളുമാരോട് പോകാമ്പറ, എൻ്റെ പെണ്ണിന് കടൽ ശംഖിൻ്റെ മണവും മിനുപ്പവുമാ. അതവൾമാർക്ക് അറിയാവോ, എനിക്കല്ലേ അറിയത്തൊള്ള് “

പതിവുപോലെ വറീച്ചായൻ സാറയെ ആശ്വസിപ്പിച്ചു. എന്നിട്ടവൾടെ നേരിയ വേർപ്പു മണമും ചന്ദ്രിക സോപ്പിൻ്റെ മണവുള്ള പിൻകഴുത്തിൽ ഉമ്മ വെച്ചോണ്ട് കെടന്നു. അത് കേട്ടപ്പോ അവൾടെ മുഖം കിളിമീൻ പോലെ ചുവന്നു. കൈ നീട്ടി അയാൾടെ നരച്ച കുറ്റി മുടികളിൽ തലോടി. പിന്നെയവൾ ഉറങ്ങി.

വറീച്ചായൻ സാറപ്പെണ്ണ് ഉറങ്ങുന്നേം നോക്കി കൊറേ നേരം അങ്ങനെ കെടന്നു. പിന്നെ കട്ടിൽ പടിയിൽ ചാരി വെച്ചിരിക്കുന്ന ക്രച്ചസിൽ കയറി കടപ്പുറത്തേക്ക് പോയി. ചില ദിവസങ്ങളിലങ്ങനെ പതിവുണ്ട്. മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന കറുത്തമ്മയോട് പരാതികളും തമാശകളും പറഞ്ഞങ്ങനെ ഒരു തോണീലിരിക്കും.

“എന്നാലുമെൻ്റെ കടലമ്മേ നീയെന്നോട് ഈ ചെയ്ത്ത് ചെയ്തല്ലോടി. എൻ്റെ സാറപ്പെണ്ണിനേം മാർത്തക്കൊച്ചിനേം പോലും നീയന്നേരമോർത്തില്ലല്ലോടി. എൻ്റെ കാലു രണ്ടും പോകുമ്പോ എൻ്റെ മാർത്താ മോള് ഒരു നത്തോലീടത്രേ ഒണ്ടാർന്നൊള്ള് “

“അതിപ്പോ ഞാം വേണന്ന് വച്ചിട്ടാണോ വറീച്ചായോ. ഇങ്ങനൊക്കെ പറ്റും ന്ന് ഞാനറിഞ്ഞോ? എന്നായാലും നെൻ്റെ സാറാപ്പെണ്ണ് അന്തസോടെയാ നിന്നേം കൊച്ചിനേം നോക്കുന്നേ. നീയും പറ്റണ പണിയൊക്കെ ചെയ്യന്നൊണ്ടല്ലോ. ഇതൊക്കെയല്ലേടാ ജീവിതം”- കടലമ്മ തിരിച്ചു പറഞ്ഞു.

“എൻ്റെ വറീച്ചായാ സാറാപ്പെണ്ണ് ഒണ്ടാക്കുന്ന മീങ്കറീടെ ചാറ് മതി നാഴിയരീടെ ചോറുണ്ണാൻന്നാ കരക്കാര് പറയുന്നേ. കഴിഞ്ഞാഴ്ച നമ്മടെ മേക്കാരത്തീടെ ചെറുക്കൻ വീട്ടീന്നു വന്നോര് പിന്നേം പിന്നേം മീങ്കൂട്ടാൻ വാങ്ങി ചോറുണ്ണുവാരുന്നൂന്നാ കേട്ടേ “

കടലമ്മേടെ പേച്ച് കേട്ടപ്പോ വലേല് കേറിയ മീമ്പോലെ വറീച്ചായൻ്റെ മനസ് തുടിച്ചു തുള്ളി.

” അവള് പണ്ടേ നല്ല കൈ നെറവ് ഉള്ളോളാ. കെട്ടിക്കേറി വന്ന കാലത്തേ എൻ്റമ്മച്ചി പറയാർന്ന് സാറാപ്പെണ്ണ് കറി വെച്ചാ അരി ഒരു സേറ് മിച്ചമിടണെന്ന്. നമ്മടെ പള്ളി പെരുന്നാളൊക്കെ വന്നാ എൻ്റെ പെണ്ണിന് നിന്നു തിരിയാൻ നേരം കിടത്തില്ല. അവൾടെ മീങ്കൂട്ടാൻ കൂടി ചോറുണ്ണാനാ വരുന്നേന്ന് വിരുന്നുകാര് പറേം “

വറീച്ചായനും കടലമ്മേം എന്തൊക്കെയോ ഓർത്തിരുന്നു.

” എന്തൊരു കാലാവായിരുന്നു, ജീവിതവായിരുന്നു, എന്നാവൊരു ബഹളവായിരുന്നു ഓരോ ദെവസീം അല്ലേ കടലമ്മേ”

കടലമ്മ നെടുവീർപ്പിട്ട് നിനക്കിനിയെന്നാ ആശൂത്രീല് പോണ്ടേന്ന് ചോദിച്ചു.
” കഴിഞ്ഞാഴ്ചയല്ലേ പോയേച്ചും വന്നേ. എപ്പഴുമെപ്പഴും പോകാങ്കൊള്ളാവുന്ന സ്ഥലമാണോ കടലമ്മേ അത്”- വറീച്ചായൻ ചിരിച്ചു
“ഹ്മം ഞാൻ പോട്ടേടാ. നേരമൊത്തിരിയായി. നീയും പോയിക്കെടക്ക്. കുളിരടിക്കണ്ട” കടലമ്മ പതഞ്ഞു പൊന്തി തിരിച്ചു പോയി.

ഒരിച്ചിരി നേരം കൂടി അവിടിരുന്നേച്ച് വറീച്ചായൻ വീട്ടിലോട്ട് നടന്നു.

അടുക്കള ചായ്പ്പിനോട് ചേർന്ന് വ്യാകുലമാതാവിൻ്റേം അമ്മച്ചീൻ്റേം പടങ്ങള് വെച്ചേക്കുന്നേൻ്റെ താഴെ പാ വിരിച്ച് മാർത്ത ഒറങ്ങുന്നുണ്ട്. പത്താം ക്ളാസിൽ പഠിക്കുന്ന മാർത്തേം ചെലപ്പോഴൊക്കെ അമ്മേടൊപ്പം വിശേഷങ്ങളുള്ള വീടുകളില് മീങ്കറി വെക്കാൻ പോകാറുണ്ട്.

” നെൻ്റെൻ്റെ മോക്കും അപ്പടി കിട്ടീണ്ട്ടി കൈപുണ്യം” എന്ന് മേരിക്കൊച്ചേടത്തി പറയും.

” പാകത്തിന് വെന്ത അരപ്പിലോട്ട് ആ ഉലുവ വറുത്തിടുന്ന മണം മതീലോടി പെണ്ണേ ” എന്നാരേലും പറഞ്ഞാ അന്നു വൈകിട്ട് കൊച്ചാടത്തീടെ വക അമ്മയ്ക്കും മോക്കും ഉഴിഞ്ഞിടൽ ഒറപ്പാണ്. “പൊട്ടട്ടേ കണ്ണുപൊട്ടട്ടേ “എന്നും പറഞ്ഞ് ഉപ്പും മൊളകുമെല്ലാം കനലിലിട്ട് പൊട്ടിക്കും.

മൊളക് പൊകയുന്ന മണമടിച്ച് വറീച്ചായൻ വെപ്രാളപ്പെട്ടെണീറ്റ് ക്രച്ചസ് തെരയും.

” അപ്പൻ്റെ നൈറ്റ് വാക്ക് കഴിഞ്ഞാ” വാതിലടക്കണ ശബ്ദം കേട്ട് മാർത്താ മോള് പാതിയൊറക്കത്തില് ചോദിച്ചു.
“ആടി മോളെ, അപ്പൻ്റെ ഇന്നത്തെ വാക്ക് കഴിഞ്ഞു “- കൊളുത്തിട്ടോണ്ട് വറീച്ചായൻ പറഞ്ഞു.

” അപ്പാ എനിക്കൊരാഗ്രഹം” -മാർത്ത കൊക്കപ്പായേല് എണീറ്റിരുന്ന് കണ്ണു തിരുമ്മി

” എന്നതാണ് പൊന്നുമോടെ ആഗ്രഹം. അപ്പനൊന്ന് കേക്കട്ടെ”

“എനിക്ക് കടപ്പുറത്തൊന്നു പോയി ആകാശം നോക്കി മലർന്ന് കെടക്കണമപ്പാ. നമ്മടെ മറ്റത്തൂന്ന് നോക്കുമ്പോ കാണണ ചന്ദ്രനും നക്ഷത്രങ്ങളും തന്നേണോ കടപ്പുറത്തൂന്നും അറിയണം.”

സീറോവാട്ടിൻ്റെ മങ്ങിയ വെളിച്ചത്തിൽ അപ്പനും മോളും
പരസ്പരം നോക്കി രണ്ടുപേരുടേം കണ്ണുകൾ നിറഞ്ഞു.

“വാടീ മോളെ “
വറീച്ചായൻ ഒക്കിയൊക്കി മുറ്റത്തോട്ടിറങ്ങി. മുടിയഴിച്ചു കെട്ടിക്കൊണ്ട് മാർത്തയും.

മുന്നോട്ട് നീങ്ങിയ വറീച്ചായൻ പെട്ടെന്നൊന്നു നിന്നു.

“സാറപ്പെണ്ണിനേം വിളിക്കണം കൊച്ചേ. അവക്കും കാണും ഇങ്ങനത്തെ ആശേം കൊതീമൊക്കെ. ഓടെടാ ഓട്ടമോടുന്നേൻ്റെടേല് അവളതൊക്കെ മറന്നു പോയിക്കാണും”

മാർത്തയ്ക്ക് കൊറച്ചു മാറി നനഞ്ഞ ഉപ്പു മണലിൽ മലർന്നു കെടന്ന് ആകാശം കാണുന്ന സാറപ്പെണ്ണിൻ്റെ കവിളിൽ തലോടി വറീച്ചായൻ വിളിച്ചു.
” പെണ്ണേ “
“ഉം”- ആഴക്കടലിലെന്നോണം സാറപ്പെണ്ണ് വിളി കേട്ടു.
” നീയീ കടലുപോലാണ് പെണ്ണേ “- സാറപ്പെണ്ണ് അടക്കി ചിരിച്ചു.
“എന്നാത്തിനാ പെണ്ണേ നീയിങ്ങനെ അടക്കിയൊതുക്കി ചിരിക്കണേ. ചിരിക്കെടീ പെണ്ണേ.ഞാൻ കേക്കട്ടെ, നമ്മടെ കൊച്ച് കേക്കട്ടെ, കടലമ്മ കേക്കട്ടെ, എല്ലാരും കേക്കട്ടേ “

സാറപ്പെണ്ണ് ഇതുവരെ അടക്കി വച്ച ചിരിയൊക്കെ ചിരിച്ചു തീർക്കാൻ തുടങ്ങി.അതു കേട്ട് ഉറക്കം മുറിഞ്ഞെണീറ്റു വന്ന കടലമ്മേം മാർത്തേം സാറപ്പെണ്ണിൻ്റെ കൂടെ കൂടി.

Post Views: 29
1
dhanya Indu

Female, Half Malayali Half Tamilian

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.