Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുഞ്ഞപ്പനും ത്രേസ്യയും ❣️
സിനിമ

കുഞ്ഞപ്പനും ത്രേസ്യയും ❣️

By Rageeth R balanMarch 8, 2024Updated:March 11, 2024No Comments4 Mins Read35 Views
Bookmark Now
Please login to bookmark Close

No account yet? Register

ചാർലിയെ തേടിയുള്ള യാത്ര ടെസ്സേ യെ കൊണ്ടെത്തിക്കുന്നത് കുഞ്ഞപ്പൻ ചേട്ടന്റെ ഷെൽട്ടർ ഹോമിൽ ആണ്. അത്താഴത്തിനു അന്തേ വാസികൾ എല്ലാരും ഉണ്ട് കൂട്ടത്തിൽ ഒരാൾ ഉച്ചത്തിൽ പറയുന്നുണ്ട്

 

   “മോളെ ഈ കുഞ്ഞപ്പൻ ചേട്ടനെ ഒരു മറിയാമ്മയോട് വല്യ പ്രേമം ആയിരുന്നു “

 

   ഇതു കേട്ടതും കുഞ്ഞപ്പൻ ചാടി എഴുന്നേറ്റു നിന്നു പറയുന്നു 

 

   “സാലാ പേര് മാറ്റി പറഞ്ഞാൽ ഐ വിൽ ഷൂട്ട്‌ യൂ.. മറിയാമ്മ അല്ല ത്രേസ്യ. ചക്കുപുരക്കൽ ത്രേസ്യ”

 

       മരണത്തിനും വാർധക്യത്തിനുമിടയിലെ ജീവിത വഴിയിൽ കുഞ്ഞപ്പൻ മറക്കാത്ത ഒരു പേര് അത് ത്രേസ്യ ആണ്. അവളുടെ പേര് തെറ്റിച്ചു പറഞ്ഞയാളുടെ നേർക്ക് അയാൾ കയർക്കുന്നത് അവൾ അയാൾക്ക്‌ അത്രേമേൽ പ്രിയപ്പെട്ടത് ആയത് കൊണ്ടാണ്.

 

      കുഞ്ഞപ്പൻ ചേട്ടന്റെ വീട് ആറ്റിറമ്പത്തു ആയിരുന്നു അക്കരെ ആയിരുന്നു ത്രേസ്യയുടെ വീട്.ഒരു മഴക്കാലത്തു ആണ് കുഞ്ഞപ്പന്റെ പ്രണയം ജനിക്കുന്നത്..

 

      കുഞ്ഞപ്പൻ അയാളുടെ പ്രണയത്തെ വർണിക്കുന്നത് ഇങ്ങനെ ആണ് 

 

  “ഈ മഴ ആണല്ലോ പ്രേമം…പ്രേമം ആണല്ലോ മഴ “

 

    ഇതങ്ങു പെയ്തു അങ്ങോട്ട്‌ കയറി അയാളുടെ ജീവിതത്തിലേക്ക്.കാലം തെറ്റി പെയ്ത മഴ ഒന്ന് തോർന്നിട്ടു ചെന്നു പ്രേമം പറയാം എന്ന് കരുതി അക്കരെ ചെന്നപ്പോൾ ത്രേസ്യയുടെ വീട് വെള്ളം കൊണ്ട് പോയി.ഉള്ളതും പെറുക്കി അവർ നാടും വിട്ടു. പോയത് എങ്ങോട്ട് എന്ന് ആർക്കും അറിയില്ല.. കുഞ്ഞപ്പന് അന്ന് പ്രായം പതിനറോ പതിനേഴോ ആണ്.

 

     ഒരുപാട് കാലം അയാൾ അവളെ തേടി അലഞ്ഞു.. പിന്നെ പ്രാരാബ്ദം ആയി അങ്ങനെ അയാൾ പട്ടാളത്തിൽ ചേരാൻ പോയി.അങ്ങനെ ജരാ നരകൾ ബാധിച്ചു മരണത്തിനും വാർധക്യത്തിനുമിടയിലെ ജീവിതം മുൻപോട്ടു കൊണ്ട് പോയ്കൊണ്ടു ഇരിക്കുക ആണ് കുഞ്ഞപ്പൻ 

 

    “ത്രേസ്യോട് ഐ ലവ് യൂ.. പറയാൻ വേണ്ടി ഇപ്പോഴും ഒറ്റ കാലിൽ അങ്ങനെ നിൽക്കുക ആണ് ” അയാളുടെ കഥകൾ അറിയാവുന്നവർ അയാളോട് ഇതും പറഞ്ഞു ചിരിക്കുക ആണ്.. ഇതു കേൾക്കുന്ന കുഞ്ഞപ്പൻ പ്രതീക്ഷ കൈ വിടാതെ സർവ്വ ശക്തിയും എടുത്ത് പറയുന്നുണ്ട്.. നിൽക്കും.. ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ നിൽക്കും എന്ന്..

 

  കുഞ്ഞപ്പന് ഓരോ അവധിക്കാലവും അവളെ അന്വേഷിച്ചുള്ള യാത്രകളായിരുന്നു. പക്ഷെ ഇന്ന് വരെ ഒന്ന് കാണാൻ അയാൾക്ക്‌ സാധിച്ചിട്ടില്ല.

അതിനിടയിൽ വർഷങ്ങൾ പെയ്തു പോയത് അയാൾ അറിഞ്ഞില്ല കാലം തന്റെ മുഖത്തും മുടിയിലും വാർദ്ധക്യത്തിന്റെ വെള്ള പൂശിയതും അവശതകൾ നൽകിയതും അയാൾ അറിഞ്ഞിരുന്നില്ല.അയാളുടെ ഓരോ യാത്രയും ത്രേസ്യയിലേക്കായിരുന്നു.

 

   “കാത്തിരിപ്പിന്റെ ഒരു ഒരു pain ഇല്ലേ അത് ഒരു സുഖമാ..”

 

 കുഞ്ഞപ്പന്റെ പിറന്നാൾ ദിവസം ഒരു ടെമ്പോ ട്രാവലർ നിറയേ കന്യാസ്ത്രീകളും ആയി ചാർലി കുഞ്ഞപ്പന്റെ ഷെൽട്ടർ ഹോമിലേക്ക് വരുന്നു…

 

    ചാർലിയുടെ കന്യാസ്ത്രീകളും ആയുള്ള വരവ് കുഞ്ഞപ്പന് ഇഷ്ടപ്പെടുന്നില്ല. റൂമിൽ കയറി വസ്ത്രം മാറികൊണ്ട് കുഞ്ഞപ്പൻ പറയുന്നുണ്ട്

 

    “ഇത്രയും കാലം പള്ളിയും പട്ടക്കാരും ഇല്ലാതെ ആണ് ജീവിച്ചത്. എനിക്ക് ഒപ്പീസ് ചൊല്ലിക്കാൻ വന്നതാണോ. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ ആരെയും ചട്ടം കെട്ടിയിട്ടില്ല.. പിന്നെ എന്തിനാ അവർ ഇങ്ങോട്ട് വന്നത് “

 

  പ്രാർത്ഥന ഹാളിൽ നിന്നും കന്യാ സ്ത്രീകൾ പാടുന്നു 

 

🎶സ്നേഹം നീ നാഥാ, കാരുണ്യം നീയേ…

പാപം പോക്കൂ നീ, ദൈവസുതനേ…

മൂകമരുഭൂവിൽ ജീവജലമായ് നീ…

ദാഹാർത്തരിവരിൽ സദാ ചേരണേ..🎶

 

       ആരും കാണാതെ ഇരിക്കുവാൻ വേണ്ടി കുഞ്ഞപ്പൻ മാറി ഒരു ബെഞ്ചിൽ പോയി ഇരിക്കുമ്പോൾ ചാർലി അവിടെ ഒരു കന്യാസ്ത്രിയും ആയി വരുന്നു. ചാർലി കുഞ്ഞാപ്പനോട് ചോദിക്കുന്നുണ്ട് ഒരാൾ പരിചയപ്പെടാൻ വരുമ്പോൾ മുഖം തിരിച്ചു ഇരിക്കുക ആണോ എന്ന്. അയാൾ മറുപടി ഒന്നും പറഞ്ഞില്ല.ചാർലി കുഞ്ഞാപ്പനോട് ആയി പറയുന്നു 

 

    “ഇതു സിസ്റ്റർ തേരെസ് മേരി.. കാവാലാം ആണ് വീട്.. വീട്ടിലെ പേര് ത്രേസ്യ.. ചക്കുപുരക്കൽ ത്രേസ്യ “

       കുഞ്ഞപ്പൻ ഒന്ന് നോക്കും അവരെ.. സത്യം ആണോ.. സ്വപ്നം ആണോ അറിയില്ല. അയാളുടെ പോയ്‌ പോയ കാലങ്ങൾ എല്ലാം ത്രേസ്യയെ തേടിയുള്ള യാത്രകൾ ആയിരുന്നു. ഇത്രയും കാലത്തെ കാത്തിരിപ്പിന്റെ പ്രതീക്ഷകയുടെ അവസാനമെന്ന് തോന്നുന്ന ഒരു പ്രതീതി. ഇത്രയും കാലത്തെ കാത്തിരിപ്പിന്റെയും ഇഷ്ടവും എല്ലാം അയാളുടെ മനസ്സിൽ ഉണ്ട്. എന്ത് പറയണം അറിയില്ല… അവർക്കിടയിൽ നിശബ്ദത നിറഞ്ഞു നിൽക്കുന്നു.

 

    വെള്ള പൊക്കത്തിൽ ഒലിച്ചു പോയ കുഞ്ഞപ്പന്റെ പ്രണയം കണ്ട് അന്തേവാസികൾ എല്ലാം തന്നെ സന്തോഷിക്കുന്നു.

 

  

  🎶ഗാഗുൽത്താ മലതന്‍ തീരാവഴിയേ…

നീറും കാലടിയാൽ കേറും ദേവാ…

തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ

കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ…🎶

 

    എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞപ്പൻ മുറിയിൽ തന്നെ ഇരിക്കുക ആയിരുന്നു. സിസ്റ്റർ തേരെസ് മേരി മൗനമായി ഇരുന്നു ഭക്ഷണം കഴിക്കുക ആണ്. അവർ അറിഞ്ഞു കാണില്ല അവരെ ജീവനു തുല്യം ഇഷ്ടപെട്ടിരുന്ന ഒരാൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നുള്ളത്. ത്രേസ്യാ ഇന്ന് ഒരു കന്യാസ്ത്രീയാണ്. ഈ സമയത്ത് അവർക്ക് ഒരുമിച്ച് ജീവിതം നയിക്കാൻ ഇനി കഴിയുക ഇല്ല. പക്ഷേ അവർ പരസ്പരം കണ്ട് മുട്ടിയത് തന്നെ ഒരു നോവുള്ള സന്തോഷമാണ്.

 

   ഒടുവിൽ എല്ലാവരും പോകുവാനായി ഇറങ്ങുമ്പോഴും കുഞ്ഞപ്പൻ അവിടെ വന്നില്ല. വണ്ടിയിൽ കയറുന്നതിനു മുൻപായി സിസ്റ്റർ ഒന്ന് തിരിഞ്ഞു നോക്കും.

 

  🎶ചോരത്തീമഴയിൽ ആളും നാഥാ…

അറിവില്ലാ പാപികളോടെതിർവാക്കരുളാതേ

തിരുവിഷ്ടം വാഴാനായ് ബലിയായവനേ നീ…

 

   സ്നേഹം നീ നാഥാ, കാരുണ്യം നീയേ…

   പാപം പോക്കൂ നീ, ദൈവസുതനേ…

   മൂകമരുഭൂവിൽ ജീവജലമായ് നീ…

   ദാഹാർത്തരിവരിൽ സദാ ചേരണേ…🎶

 

   ചില സിനിമകൾ കണ്ടു തീർന്നാലും മനസ്സിൽ നിന്നിറങ്ങി പോകാനൊരുങ്ങാത്ത ചില കഥാപാത്രങ്ങളുണ്ടാകും. സിനിമയിൽ ഉടനീളം ഇല്ലാത്ത കഥാപാത്രങ്ങൾ ആയിരിക്കാം.അതിപ്പോൾ നായകനോ നായികയോ ആകണം എന്നില്ല. കാണുമ്പോൾ വല്ലാത്ത ഒരു ഇഷ്ടം തോന്നുന്ന ചില പ്രിയപ്പെട്ടവർ.. ചാർലി എന്ന സിനിമയിലെ ഏറ്റവും പ്രിയപ്പെട്ടവർ ഇവർ ആണ് കുഞ്ഞപ്പൻ ചേട്ടനും ത്രേസ്യയും.

 

   എത്ര മനോഹരമായിട്ടാണ് കുഞ്ഞപ്പൻ ത്രേസ്യായെ പ്രണയിക്കുന്നത്.

 

   “ഈ മഴ ആണല്ലോ പ്രേമം…പ്രേമം ആണല്ലോ മഴ “

 

 

             **രാഗീത് ആർ ബാലൻ **

Post Views: 16
2
Rageeth R balan
  • Website

രാഗീത് ആർ ബാലൻ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.