Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യന്ത്ര മനുഷ്യൻ
കഥ ജീവിതം പെൺയുഗം രചനാമത്സരം സ്ത്രീ

യന്ത്ര മനുഷ്യൻ

By sabira latheefiMarch 9, 2024Updated:March 18, 202422 Comments3 Mins Read371 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് എന്തായാലും കഥ എഴുതി പൂർത്തിയാക്കണമെന്ന നിയ്യത്തോടെയാണ് അന്നവൾ എഴുന്നേറ്റത്. ലോക വനിതാ ദിനത്തിന്റെ ഭാഗമായി റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൽസരമാണ്. യന്ത്രമനുഷ്യൻ എന്നാണ് വിഷയം. സുബ്ഹി നമസ്കരിച്ചു ഒരു കട്ടൻ ചായയും കുടിച്ചു എഴുതാനിരുന്നു. എന്ത് എഴുതും??
രണ്ട് ദിവസമായി ഓരോ പണിത്തിരക്കിലും ഇത് തന്നെ ആയിരുന്നു ചിന്ത. പണിക്കിടയിൽ ഓരോന്ന് ഓർത്തു വെക്കും. കോളേജിൽ പഠിക്കുമ്പോ എത്രയോ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ ശേഷം അതെല്ലാം മറന്നു. എന്റെ കെട്ടിയോനും കുട്ടികളും അത് മാത്രമായി ഒതുങ്ങി. അവരുടെ ഇഷ്ടങ്ങൾ സന്തോഷം അത് മാത്രമാണ് എന്റെ സന്തോഷം എന്ന് സ്വയം വിചാരിച്ചു. ഇടക്ക് സമയം കിട്ടുമ്പോ ഡയറിയിൽ കുറിച്ച് വെക്കുന്ന കവിതകൾ കണ്ടു ഉമ്മാക്ക് എന്തെങ്കിലും ഒക്കെ എഴുതിക്കൂടെ എന്ന് ചോദിച്ചത് മകളാണ്. അവളാണ് ഈ മത്സരത്തിൽ എന്തായാലും പങ്കെടുക്കണമെന്ന് പറഞ്ഞു പേര് കൊടുത്തത്. പെൺകുട്ടികൾക്ക് ചിലപ്പോ നമ്മളെ പെട്ടെന്ന് മനസിലാവും എന്നവൾക്ക് തോന്നി.

എങ്ങനെ എഴുതിത്തുടങ്ങണമെന്ന് ആലോചിക്കുമ്പോഴാണ് സമയം കണ്ണിലുടക്കിയത്. 6.30am.

ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു. മോനെ വിളിച്ചിട്ടില്ല 6.40നാണു ഓൺലൈൻ മദ്രസ. അവനെ വിളിച്ചെണീപ്പിച്ചു നിസ്കരിപ്പിച്ചു ഫോൺ കയ്യിൽ കൊടുത്തു. അവനു അതിനിടയിൽ ചായയും ബിസ്ക്കറ്റും കൊടുക്കണം. അല്ലെങ്കിൽ ഫോണും ചെവിയിൽ വെച്ച് അവനുറങ്ങിപോവും ഇടക്കിടെ അവനെ ശ്രദ്ധിക്കണം.
അവന്റെ അടുത്തു നിന്ന് എഴുതാമെന്നു വെച്ചപ്പൊ അതാ വരുന്നു ഇളയവൻ. അവന് ഉറങ്ങാൻ അടുത്ത് ആരെങ്കിലും വേണം. ആരുമില്ലെന്നു മനസ്സിലായാൽ അപ്പൊ എഴുന്നേറ്റ് പോരും. ഇക്കാക്ക ചായ കുടിക്കുന്നത് കണ്ടപ്പോൾ അവനും വേണം. അവനെ പല്ല് തേപ്പിച്ചു ചായ കൊടുത്തു. അപ്പോഴേക്കും മറ്റവൻ ഉറക്കം തുടങ്ങി. അവന്റെ തലക്കൊരു  കൊട്ട് കൊടുത്തു എഴുന്നേറ്റ് ഇരുത്തി ഇയർ ഫോൺ ശെരിയാക്കി അവൻ ക്ലാസ്സ്‌ കേൾക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തി.
അപ്പോഴേക്കും സമയം 7.30 ആയി.മോൾക്ക് ക്ലാസ്സ്‌ ഉണ്ട്. 8.30ക്ക് പോവണം. ഇക്കാക്ക് 9മണിക്കും. അത്കൊണ്ട് പിന്നെ എഴുതാമെന്നു കരുതി എഴുന്നേറ്റ് പുട്ടും കടലയും ഉണ്ടാക്കി. അവരെ രണ്ടാളെയും പറഞ്ഞയച്ചു. അവളും മക്കളും ഫുഡ്‌ കഴിച്ചപ്പോൾ 10മണി.

ഓ, മീൻകാരൻ വരാൻ സമയമായി. അവൾ പാത്രവും പൈസയും എടുത്തു
മീൻ വാങ്ങാൻ പോയി. മുറ്റത്ത് ഇറങ്ങിയപ്പോഴാണ് മുറ്റമടിച്ചില്ലലോ എന്ന് ശ്രദ്ധിച്ചത്. കഥ ആലോചിച്ച സമയം മതിയായിരുന്നു ഇത് അടിച്ചു വാരാൻ.മീൻ കൊണ്ടു വെച്ചു മുറ്റമടിച്ചു, വീടും അടിച്ചു വാരി ബെഡ്ഷീറ്റ് എല്ലാം വിരിച്ചു.

ഉച്ചക്ക് ഉണ്ണാൻ ഇക്ക വരും, നാലുക്കൂട്ടം നിർബന്ധമാണ്. ചോറ്, മീൻ കറി, ഉപ്പേരി, പപ്പടം, പൊരിച്ചത് അങ്ങനെ 4കൂട്ടം ആയി വരുമ്പോളേക്കും ഒന്നര മണിയായി. അതിനിടക്ക് വാഷിംഗ്‌ മെഷീൻ അതിന്റെ പണി ചെയ്യുന്നുണ്ടായിരുന്നു. അതെടുത്തു വിരിച്ചു.
ചോറ് കഴിഞ്ഞ് എല്ലാം ഒതുക്കി വെച്ചപ്പോളാണ് ഫോൺ ബെല്ലടിച്ചത്. ഉമ്മയാണ്. ഉമ്മയും പണി തീർത്ത് ഇരിക്കയാവും. അരമണിക്കൂറോളം സംസാരിച്ചു ഇരിക്കുമ്പോളാണ് പുറത്തു കാളിങ് ബെൽ അടിച്ചത്.
“ആരോ വന്നിട്ടുണ്ട് ഉമ്മ” എന്ന് പറഞ്ഞു ഫോൺ വെച്ച് നോക്കിയപ്പോ  സ്കൂൾ മേറ്റ്‌ ഫാമിലിയായിട്ട്,ഈ വഴി പോകുമ്പോൾ കയറിയതാണത്രെ. വാട്സ് ആപ് ഗ്രൂപ്പ്‌ തുടങ്ങിയവരെ മനസ്സിൽ നന്നായി സ്മരിച്ചു കൊണ്ട് മുഖത്തു ഒരു ലവ് ഇമോജി ഇട്ടു അവരെ സ്വീകരിച്ചു.

20വർഷത്തിന് ശേഷം കാണുന്നതല്ലേ!10ത്തിൽ കൂടെ പഠിച്ചവൾ. വിശേഷങ്ങൾ പങ്കു വെച്ച് അവര് പോയപ്പോ മഗ്‌രിബ് കഴിഞ്ഞു. മക്കളെ പഠിക്കാൻ ഇരുത്തി, ഗസ്റ്റ്‌ പോയതിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കി, ചപ്പാത്തിയും കറിയും ഉണ്ടാക്കി.എല്ലാം വിളമ്പി കൊടുത്തു കഴിച്ചെന്നു വരുത്തി അടുക്കള വൃത്തിയാക്കി കഴിഞ്ഞപ്പോ 10.30.

ഇനിയെങ്കിലും എഴുതാൻ പറ്റുമോ….?

2മണിക്കൂർ കഴിഞ്ഞാൽ സമയവും കഴിഞ്ഞു. അവൾ മെല്ലെ റൂമിൽ  വന്നു നോക്കി. കണവൻ കിടന്നിട്ടുണ്ട്, കുട്ടികളും ഉറക്കം പിടിച്ചിട്ടുണ്ട്. നല്ല കാര്യം. ഇന്നത്തെ തിരയൊക്കെ അടങ്ങി എന്നു തോന്നുന്നു. ഇനി എഴുതാം. അവൾ മെല്ലെ  എഴുതി തുടങ്ങി.

പെട്ടെന്ന് തോളത്തു ഒരു സ്പർശനം.

ഞെട്ടി തിരിഞ്ഞു നോക്കിയപ്പൊ കെട്ടിയോൻ ഇളിച്ചു കൊണ്ട് നിൽക്കുന്നു.

“തത്കാലം അടുത്ത മത്സരം വരുമ്പോ എഴുതാം വന്ന് കിടക്കു, എനിക്കുറക്കം കിട്ടുന്നില്ല.”

എഴുത്തു നിർത്തി കെട്ടിയോന്റെ പിന്നാലെ നടക്കുമ്പോൾ അവളോർക്കുകയായിരുന്നു ഞാൻ തന്നെയല്ലെ യന്ത്ര മനുഷ്യൻ. സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവൾ. ആഗ്രഹങ്ങൾ ഇല്ലാത്തവൾ.യന്ത്രങ്ങൾ. യന്ത്രങ്ങൾക്കു ശമ്പളം ആവശ്യമില്ലല്ലോ നിലനിൽപ്പിനുള്ള ഇന്ധനം മാത്രം മതിയല്ലോ.

©സാബിറ ലത്തീഫി

Post Views: 26
12
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

22 Comments

  1. Sarijaleel on March 13, 2024 9:51 PM

    🥰👍

    Reply
  2. Seena Navaz on March 13, 2024 10:35 AM

    ഇന്നുകൾ എപ്പോഴും തിരക്കിലാണ്..
    ഇന്നലെകൾ ആകുന്നതുവരെ.
    എച്ചിൽ പാത്രങ്ങളുടെ കലപിലയിൽ
    തുടങ്ങുന്ന പ്രഭാതഭേരി
    സ്കൂൾബസ്സിന്റെ ഹോണടിയിലൊടുങ്ങും.
    വെയിൽ ചൂടേറ്റ് ഉണങ്ങിക്കരിഞ്ഞ ചെടികളെ
    ഒന്നു നനക്കുമ്പോഴേക്ക് വരവായി മീൻവണ്ടി..
    മീൻ വെട്ടുമ്പോളുള്ളിലുണരുന്ന കവിതകളെ
    നല്ല പച്ച തേങ്ങയരച്ച് മാങ്ങയിട്ട് പറ്റിച്ച്
    ചൂടോടെ yq വിൽ വിളമ്പി വെയ്ക്കും.
    വിളമ്പിവച്ചത് ആരെങ്കിലും രുചിച്ചോന്നു്
    നോക്കുന്നതിന് മുന്നേ..
    ഇന്നത്തെ അഭ്യാസം കഴിഞ്ഞെന്ന് സ്കൂൾ ബസ് മുന്നിൽ.
    ഇന്നത്തെ ഉണങ്ങിക്കരിഞ്ഞ സ്വപ്നങ്ങളെല്ലാം
    വറുത്തുകോരി അത്താഴം വിളമ്പി
    എഴുത്തുപുരയിലേക്കൊന്ന് കയറാൻ ഭാവിക്കേ..
    നാളത്തെ ലഞ്ച് ബോക്സിനുള്ളത്
    ഇന്നേ ഒരുക്കി വയ്ക്കണമെന്നോർത്ത് പിൻ വാങ്ങുന്നു ഞാൻ.

    ഇതിവിടെ കിടക്കട്ടെ❤️🥰

    Reply
    • Sabira latheefi on March 13, 2024 10:45 AM

      അടിപൊളി. 👏🏻👏🏻👏🏻. ഇത് ഇവിടെ മാത്രം കിടന്നാൽ പോരാ

      Reply
    • Jasna Basheer on March 13, 2024 3:45 PM

      സീന ❤️അടിപൊളി

      Reply
  3. Sunandha Mahesh on March 11, 2024 1:15 PM

    ആ ഇമോജി ഇട്ടത് എനിക്കിഷ്ട്ടായി.. 😄
    നന്നായി എഴുതി 👍

    Reply
    • Sabira latheefi on March 11, 2024 1:17 PM

      നന്ദേച്ചി. 😆😆

      Reply
    • Divya Sreekumar on March 13, 2024 11:46 AM

      കലക്കി 👍❤️

      Reply
      • sabira latheefi on March 13, 2024 12:25 PM

        ദിവ്യാ ❤️❤️

        Reply
  4. Joyce on March 11, 2024 6:36 AM

    ആഹാ… എഴുത്തിന് ഒരു ലവ് ഇമോജി കിടക്കട്ടെ ❤.
    സത്യം… ഉള്ള സമയം എല്ലാവർക്കും വീതിച്ചു കൊടുത്തു കഴിഞ്ഞാൽ യന്ത്രത്തിനു ചാർജ് ചെയ്യാൻ പോലും സമയം കിട്ടില്ല.
    👌👏

    Reply
    • Sabira latheefi on March 11, 2024 6:42 AM

      ജോ… താങ്ക്സ് ❤️❤️❤️

      Reply
    • Deepika Ajith on March 13, 2024 11:39 PM

      നല്ലെഴുത്ത് ❤️

      Reply
  5. Shreeja R on March 10, 2024 9:00 PM

    👍❤️

    Reply
    • Sabira latheefi on March 11, 2024 6:42 AM

      താങ്ക്സ് ❤️

      Reply
  6. ramsinas on March 9, 2024 12:42 PM

    woow super oru penninte ജീവിതം വരച്ചു കാണിച്ചു 🥰🥰🥰🥰

    Reply
    • sabira latheefi on March 9, 2024 12:54 PM

      ❤️❤️

      Reply
      • Silvy on March 9, 2024 5:02 PM

        സാബീ.. യന്ത്രം ആണെങ്കിലും സാരമില്ല. കഥകൾ ഉണ്ടാകുന്ന യന്ത്രമല്ലേ🤣🤣 എനിക്ക് പിടിച്ചു 👌👌

        Reply
        • sabira latheefi on March 9, 2024 6:13 PM

          🥰❤️

          Reply
        • Suma Jayamohan on March 13, 2024 2:08 PM

          നന്നായി എഴുതി❤️❤️❤️

          Reply
          • sabira latheefi on March 13, 2024 2:24 PM

            താങ്ക്സ് 🥰

      • Jasna Basheer on March 13, 2024 3:51 PM

        സാബി… എന്താണ് എഴുതേണ്ടതെന്ന് അറിയുന്നില്ല. സൂപ്പർ 🌹

        Reply
  7. Nafs nafs on March 9, 2024 11:33 AM

    uff🔥🔥🔥അവസാനത്തെ ആ ചോദ്യമുണ്ടല്ലോ👏👏👏👏

    Reply
    • sabira latheefi on March 9, 2024 11:44 AM

      ഹഫ്‌സു 🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.