Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഗുങ്കട്ട്
ജീവിതം പെൺയുഗം രചനാമത്സരം ബന്ധങ്ങൾ വിവാഹം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

ഗുങ്കട്ട്

By Rathi RameshMarch 9, 2024Updated:March 12, 2024No Comments3 Mins Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

ജനിച്ച് ഒട്ടും വൈകാതെ നമ്മുടെ മാതാപിതാക്കൾ നമുക്കായി കണ്ടുപിടിക്കുന്ന പേരുകൾക്കൊന്നും വളർന്നു വരുമ്പോൾ നമ്മുടെ ജീവിതവുമായി പുലബന്ധം പോലും ഉണ്ടാകാറില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ പേരിൽ തന്നെ ശ്രേയസ്സും മഹത്വവുമുള്ള മഹിമ എന്ന ഈ പെണ്ണിന് ഒരു പെണ്ണെന്ന അംഗീകാരം പോലും നിഷേധിക്കപ്പെടുമോ?

 

നിനക്ക് വിദ്യാഭ്യാസമില്ലേ പൊരുതി നിൽക്കണം എന്ന് ഞാൻ ആവർത്തിച്ച് പറയുമ്പോൾ അവളുടെ ഉത്തരം, “ഹമാരാ തോ കോയി സുനേഗാ നഹി, ജോ സുൻനാ ചാഹിയേ വോ തോ ഹമേ ചുപ് കർവാ ദേതേ… കുച്ച് നഹിം ബദലേഗാ മേം, വൈസേ ഹി രഹേഗാ ഹമേശാ.”

 

അവൾ പറഞ്ഞത് ശരിയാണ്, “ജോ സുൻനാ ചാഹിയേ വോ ചുപ് കർവാ ദേതാ ഹേ” അത് വീട്ടിലായാലും നമ്മുടെ സംവിധാനമായാലും. കേൾക്കാൻ ആരും തയ്യാറല്ല, അവർ പടച്ചുവിട്ട നിയമങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ മാത്രമാണ് അവരൊക്കെയും പഠിച്ചത്, എല്ലാവരും ശ്രമിക്കുന്നതും അതിനു വേണ്ടി മാത്രമാണ്. ഇവിടെ അവളെ കേൾക്കേണ്ടിയിരുന്ന ആൾ അവളുടെ നല്ല പാതിയായിരുന്നു. പക്ഷെ എത്ര കേട്ടാലും ഉത്തരം “ഒരു പ്രശ്നം ഒഴിവാക്കാൻ നീയൊന്നും എതിർത്തു പറയരുത് ” എന്ന വാചകത്തിൽ ഒതുങ്ങിപ്പോയെന്ന് മാത്രം.

 

എന്നാൽ അലിഖിതമായിട്ടുള്ള പല പഴഞ്ചൻ നിയമങ്ങൾക്കും ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്ന് പിന്നെയും പിന്നെയും ഞാനവളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അതിനു വേണ്ട ഏറ്റവും വലിയൊരു ആയുധമാണ് നിൻ്റെ കയ്യിലുള്ള ജോലിയെന്നും എന്തു വിട്ടുവീഴ്ചക്ക് തയ്യാറാകേണ്ടി വന്നാലും അത് നഷ്ടപ്പെടുത്തരുതെന്നും എത്ര വട്ടം ഓർമ്മിപ്പിച്ചതാണ്! അപ്പോഴും അവളെ അവർ പൂട്ടിയത് അവളിലെ അമ്മയെന്ന ദൗർബ്ബല്യത്തെ ചൂഷണം ചെയ്തായിരുന്നു.

 

“നമ്മുടെ മക്കളുടെ നല്ല ഭാവിക്കു വേണ്ടിയല്ലേ” എന്ന മർമ്മത്തിൽ തന്നെയാണ് അവളുടെ ഭർത്താവ് കൊളുത്തിട്ടത്. “നൗകരി തോ ഉധർ ഭി മിൽ ജായേഗി നാ?’ (അവിടെയും നിനക്ക് ജോലി ലഭിക്കുമല്ലോ) എന്നത് തന്നെ കുരുക്കാനുള്ള പൊള്ളയായ വാഗ്ദാനമായിരുന്നുവെന്ന് അവൾക്ക് മനസ്സിലായില്ല.

 

കഴിഞ്ഞ മാർച്ചിലായിരുന്നു അവളും മക്കളും ഇലാഹാബാദിലേക്ക് പറിച്ചു നടപ്പെട്ടത്, ചെയ്തത് അവളുടെ

സസുരാൽവാലായും ഭർത്താവും കൂടിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു തരം നാടുകടത്തൽ. അതിനു മുൻപ് അവളുടെ ഭർത്താവിനോട് അയാളുടെ അമ്മയുടെ സ്നേഹത്തിൽ വിഷം പുരട്ടിയ ഉപദേശമുണ്ടായിരുന്നു, “വഹാം സേ ഉസ്കോ നൗകരി കേലിയേ നഹി ഭേജനാ, ഫിർ ഹമാരി ബാത് നഹി മാനേഗി,” തുടങ്ങിയ വാക്കുകൾ തീർത്തും അപ്രതീക്ഷിതമായി കേൾക്കാൻ ഇടയായപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. പത്താം ക്ലാസ് കഴിഞ്ഞ മൂത്ത മകൻ്റെ കോച്ചിംഗ്, കൂടെ ഇളയവൻ്റെ പഠിത്തം. “നീ ജോലിക്ക് പോയാൽ മക്കളെ ശ്രദ്ധിക്കാൻ കഴിയില്ല. അതുകൊണ്ട് നീ വീട്ടിലിരുന്ന് അവരുടെ കാര്യം നോക്കിയാൽ മതി.” എന്ന ആജ്ഞ ശിരസാ വഹിച്ച വിദ്യാഭ്യാസമുണ്ടായിട്ടും അരക്ഷരരെ പോലെ കഴിയേണ്ടി വരുന്ന അനേകായിരം വനിതകളിൽ ഒരുവൾ.

 

കയ്യിലിരുന്നതിനെ കളഞ്ഞ് പറന്നുപോകുന്നതിൻ്റെ പിറകെ പോയ അവസ്ഥയായിരുന്നു പിന്നീടുള്ള മഹിമയുടെ ജീവിതം.

 

മാസം തോറും അക്കൗണ്ടിൽ ശമ്പളം ക്രെഡിറ്റ് ആകുമെങ്കിലും അതിൽ നിന്നും ഒരു നയാപൈസ സ്വന്തമായി പിൻവലിക്കാൻ അധികാരമില്ലാത്തവളായിരുന്നു അവൾ. എങ്കിലും സ്വതന്ത്രമായൊന്ന് ശ്വാസമെടുക്കാൻ, ആ വീട്ടിൽ നിന്നും ഒന്ന് വെളിയിലിറങ്ങാൻ ആകെയുള്ള ഒരാശ്വാസമായിരുന്നു ആ ജോലി. വീടെന്ന് പറയാൻ പറ്റുമോ ഗുങ്കട്ട് എന്ന താഴിട്ട് പൂട്ടി സ്വന്തം മുഖം പോലും മറച്ചുവെക്കേണ്ടി വരുന്ന ഒരു തടവറയല്ലേ അവളെ പോലുള്ളവർക്ക് ഇവിടെ വീട്.

 

ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കാൻ ഉതകുന്ന യാതൊരു വിധ ഗുണഗണങ്ങളും ഇല്ലാത്ത, ആവശ്യത്തിലധികം എളിമയും, വിനയവും, ലാളിത്യവും, ആത്മാർത്ഥതയും സത്യസന്ധതയും കൈമുതലായിട്ടുള്ള ആ പാവത്തിന് തന്റെ സീനിയേഴ്സിൽ നിന്നും ആവശ്യത്തിനും അനാവശ്യത്തിനും ചൂഷണം ഏൽക്കേണ്ടി വന്നിട്ടുണ്ട്.

 

മാസാമാസം ആയിരം രൂപ വീതം ആരും അറിയാതെ നീക്കി വെക്കാൻ വളരെ നിർബ്ബന്ധിച്ച് സമ്മതിപ്പിച്ച് അഞ്ചാറു മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു അവളുടെ ജോലി തന്നെ ഇല്ലാതാക്കാൻ അവർ വിജയിച്ചത്. സാമ്പത്തിക ഭദ്രത ഉണ്ടായിട്ടും സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത അവളെ പോലെ എത്രയോ പെൺജീവിതങ്ങൾ. സ്വന്തം വിയർപ്പിന്റെയും തൊഴിലിടങ്ങളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളുടെയും നോവുകളുടെയും  ശമ്പളം പറ്റുന്നവരായിട്ട് പോലും അതിന് കണക്കും അധികാരവും പറഞ്ഞ് കൈക്കലാക്കുന്ന എത്രയോ ആണത്തം കെട്ട പുരുഷകേസരികളുണ്ട് നമുക്ക് ചുറ്റിലും.

 

എങ്കിലും മഹിമയുടെ കാര്യത്തിൽ ഇപ്പോൾ ചെറിയൊരു ആശ്വാസത്തിന് വകയുണ്ട്. ഭർത്താവിനും വീട്ടുകാർക്കും മുന്നിൽ രാവും പകലുമെന്ന ഭേദമില്ലാതെ പണിയെടുക്കുന്ന അടിമയിൽ നിന്ന് ഒരു പണിയും ഇല്ലാത്തവളായി മാറി. മക്കളുടെ കാര്യം നോക്കി വെറുതെ ഇരിക്കാം, ആ ഏകാന്തതയിൽ പരുവപ്പെട്ട ധൈര്യത്തിൽ മറുവാക്ക് പറയാൻ പഠിച്ചു എന്ന് ഈയിടെ വിളിച്ചപ്പോൾ പറഞ്ഞു. ഇനി ഞാൻ തലയിൽ ഗുങ്കട്ടിട്ട് എന്തും കേൾക്കുന്ന ഒന്നും കാണാത്ത ആ പഴയ ബേവകൂഫി പെണ്ണാകില്ലെന്ന് വാക്കും തന്നിട്ടുണ്ട്. ഇനിയൊരു ജോലിക്ക് അപേക്ഷ കൊടുക്കാൻ പോകുന്നതിന് മുൻപ് ആരോടും അനുവാദം ചോദിക്കില്ലെന്നു പറഞ്ഞപ്പോൾ മാറ്റത്തിൻ്റെ ചെറിയൊരു മാറ്റൊലി കണ്ടു. അവളുടെ ആ ചെറിയ മാറ്റത്തിൽ ഞാനെന്ന പെണ്ണിൻ്റെ ഉള്ളം സന്തോഷം കൊണ്ട് തുള്ളിച്ചാടി.

 

✍️രതി രമേഷ്

 

 

 

 

 

 

 

Post Views: 26
3
Rathi Ramesh

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.