Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വനിതാ കണ്ടക്ടർ
അനുഭവം കവിത ജീവിതം ജോലി യാത്ര സമത്വം സ്ത്രീ

വനിതാ കണ്ടക്ടർ

By Sreeja VijayanAugust 24, 2024Updated:September 23, 202414 Comments1 Min Read378 Views
Bookmark Now
Please login to bookmark Close

No account yet? Register

കവിത – ശ്രീജാ വിജയൻ

നിരത്തിലെ
വീടുകളിൽ ആദ്യം ചിരിക്കുന്ന
അവളുടെ
അടുക്കള ജനലിനെ
നോക്കി
അയലത്തെ പൂവൻ
കൂവി ചമ്മാറുണ്ട്.

അരിക്കലം വാർത്ത്,
മോരിൽ കടുക് വറുത്തിട്ട്,
അരിഞ്ഞ പയറൊന്ന്
അടുപ്പത്തു കയറ്റി,
അതിനിടയിലൊന്ന്
കുളിച്ചെന്നുവരുത്തി
അതിദ്രുത മോടുന്ന
അടുക്കളക്ലോക്കിൻ സൂചി
അവളോടൊപ്പമെത്താൻ
ഒരു മാത്ര
കിതയ്‌ക്കാറുണ്ട്.

ഉറങ്ങാതെ
ഉണർന്നവളെ കുറിച്ചു
ഉറങ്ങുന്നവർ
ഉണരുമ്പോൾപറയുന്ന
കുറ്റം കേട്ട്
ഊണ്‌കലം
മുഖം വീർപ്പിക്കാറുണ്ട്.

“അതു സാരമില്ല പെണ്ണെ
അവരാരുമല്ല പെണ്ണേയെന്നു”
ആകാശചരുവിലെ
അച്ഛനില്ലാ
നക്ഷത്രം അവളെ
ആശ്വസിപ്പിക്കാറുണ്ട്.

പാൽക്കാരൻ,
പത്രക്കാരൻ,
എന്നിങ്ങനെ
ആൺസമയം
മാത്രമുള്ള
പുലർ ഘടികാരത്തിൽ
അവൾ
വേറിട്ടൊരു
പെൺ സമയമാകാറുണ്ട്.

ആരോഗ്യനടത്തക്കാരുടെ
ഇടയിൽ ക്കൂടിപോകുന്ന
ആദ്യ ബസ്സിനുള്ളിൽ
അന്ധന്റെ സീറ്റിൽ
അവൾക്കൊപ്പം
അവളുടെ
അടുക്കളയും
കയറാറുണ്ട്.

“കലമടച്ചൊ പെണ്ണെ
കറി കരിഞ്ഞോപെണ്ണെ?”യെന്ന്
അതവളെ
കണ്ണൂരുട്ടി
പേടിപ്പിക്കാറുണ്ട്.

പതുക്കെ തുടങ്ങി
പെരുക്കത്തിലെത്തുന്ന
തിരക്കു തയമ്പകയിൽ
അവളങ്ങലിഞ്ഞു
ചേരാറുണ്ട്.

ഒഴുക്ക് നിലച്ചൊരു
വാഹനപ്പുഴയ്ക്കുള്ളിൽ പെട്ട്
അവളിലെ അവളങ്ങ്
മരിച്ചു പോകാറുണ്ട്.

അടിവയർ നിറഞ്ഞൊരു
കുടം പോലെ വീർക്കുമ്പോൾ
തുടയിടുക്കുകളിൽ
ചോര ചന്ദ്രക്കല
വരക്കുമ്പോൾ
ഇനിയിത് വയ്യെന്ന്
അവൾ അവളോട്
പറയാറുണ്ട്.

‘അഞ്ചരവണ്ടിയും പോയി
ചേക്കേറാൻ സമയമായെന്ന്”
കവല മരത്തിലെ
കിളികൾ ചിലയ്ക്കാറുണ്ട്.

അവസാന യാത്രയിൽ
അന്ധന്റെ സീറ്റിൽ
അവൾക്കൊപ്പം
അവളുടെ സങ്കടങ്ങളും
കയറാറുണ്ട്.

പണിയില്ല ദിവസത്തെ
പണികളെ ക്കുറിച്ച്
പനിമതിയോടവൾ
പരിഭവം പറയാറുണ്ട്.

മുല്ലപ്പു മണത്തിനും
മുറുക്കാൻ തുപ്പലിനും
മൂല്യമൊന്നാണെന്ന്
ക്യാഷ് ബാഗ്
സോഷ്യലിസം പാടാറുണ്ട്.

മിടുക്കി പെണ്ണുങ്ങൾ
ഈ പണി പൊരുതി
നേടിയത്
വെറുതയായിലെന്നു
വനിതാ പണ സഞ്ചി
സാക്ഷ്യം പറയാറുണ്ട്.

വകുപ്പ് കടലാസ്സിലെ
വരുമാനക്കോളത്തിൽ
ആണധ്വാനവും
പെണ്ണധ്വാനവും
സമത്വത്തിന്റെ
സംഘഗാനം
പാടാറുണ്ട്.

“ഇരുട്ടും മുൻപേ
വീടണയൂപെണ്ണേ”യെന്ന്
ഉള്ളിലിരുട്ടുമാറാലോകം
മുറുമുറുക്കാറുണ്ട്.

അവൾ വിടണയുമ്പോൾ
അടുക്കളയെ ഉണർത്തുമ്പോൾ
അയൽക്കാരൻ പൂവൻ കോഴി –
അത് വീണ്ടും കൂവാറുണ്ട്.

ഉറങ്ങും ലോകത്തിലെ
ഉറങ്ങാത്ത വീടൊന്നിൽ
അധ്വാന ചിറകുമായി
ചേക്കേറുന്ന
വനിതാ കണ്ടക്ടറുണ്ട്.

വിഷാദക്കടലിന്റെ
ജലനീലിമയ്ക്കുമേൽ
പരുക്കൻ കോട്ടിട്ട
വനിതാ കണ്ടക്ടറുണ്ട്.

Post Views: 40
11
Sreeja Vijayan
  • Website

അവനവൻ തുരുത്തിലേ എഴുത്തുകാരി

14 Comments

  1. Neethi Balagopal on August 29, 2024 10:05 PM

    Very nice👍

    Reply
  2. Anju Ajish on August 27, 2024 9:07 PM

    👍

    Reply
    • Sreeja Ajith on August 28, 2024 10:16 AM

      Super 👌

      Reply
  3. Jasna on August 27, 2024 3:22 PM

    ഏറെ ഇഷ്ടം ❤️

    Reply
  4. Rathi Ramesh on August 27, 2024 1:40 PM

    Wow! Powerful lines with depth and emotion. Congrats dear

    Reply
  5. ഷൈനി on August 27, 2024 12:49 PM

    ❤️❤️

    Reply
  6. Jauhara on August 27, 2024 11:13 AM

    Hugs🫂🫂

    Reply
  7. Reshmi Narayan on August 27, 2024 10:35 AM

    ❤️

    Reply
  8. Nafs nafs on August 27, 2024 9:50 AM

    ഏറെ ഹൃദ്യം മനോഹരം💞💞

    Reply
  9. Gouri K on August 27, 2024 9:44 AM

    എത്ര മനോഹരം❤️

    Reply
  10. sabira latheefi on August 27, 2024 8:46 AM

    ഷീജ സല്യൂട്ട്… അനുഭവങ്ങൾ കവിതയായി വിരിയുമ്പോൾ അതിനു പ്രത്യേക ചന്തമാണ്.

    Reply
    • Silvy on August 27, 2024 10:45 AM

      ശ്രീജ, കവിതയ്ക്ക് കവിളിലൊഴുകുന്ന ഉപ്പുരസം 👌👌👌👌🫂🫂

      Reply
    • Suma Jayamohan on September 11, 2025 9:10 AM

      നോവുണർത്തുന്ന വരികൾ ഇഷ്ടം ശ്രീജ❤️❤️

      Reply
  11. ജീജ on August 27, 2024 7:51 AM

    സ്വത്വത്തോടും സത്യത്തോടും ഇത്രമേൽ ഉരുമ്മി നിൽക്കുന്ന കവിത ഓരോ വായനയിലും കൂടുതൽ ഉള്ളിലെ ആഴത്തിലേക്ക് ഇറങ്ങുകയാണ് … പ്രതിഭയുടെ മുദ്രയുണ്ടിതിൽ!

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.