Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂയ്…. പെടയ്ക്കണ മത്തി, ഇത്ര ങ്ങ്ട് അഹങ്കാരം വേണോ ??
നര്‍മം പാചകം

കൂയ്…. പെടയ്ക്കണ മത്തി, ഇത്ര ങ്ങ്ട് അഹങ്കാരം വേണോ ??

By മന്ന മെരീസAugust 31, 202414 Comments3 Mins Read111 Views
Bookmark Now
Please login to bookmark Close

No account yet? Register

തോരാത്ത മഴ… തണുത്തുറഞ്ഞ അന്തരീക്ഷം. ലിവിങ് റൂമിലെ സോഫയിൽ പതുപതുത്ത കുഷ്യനിൽ തലയും ചാരി, പ്രമുഖരുടെ നടന സമവാക്യങ്ങളെ കുറിച്ചുള്ള ടിവിയിലെ ചർച്ചയും കണ്ടു പുറത്തെ മഴയും ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോൾ, ദേ… വരുന്നു, ചുണ്ടിലൊരുറിയ ചിരിയുമായി മൂളിപ്പാട്ടും പാടിക്കൊണ്ടെന്റെ കെട്ട്യേൻ !! അങ്ങേരുടെ കയ്യിലിരിക്കുന്നതോ
നല്ല നെയ്യുള്ള മത്തിം കപ്പേം. അത് കണ്ടതും അപ്പോഴത്തെ എൻറെ ഫേസ് വേർഷൻ🙃 ഒരു സെൽഫി എടുത്തിട്ട് പത്താമതൊരു പുതിയ രസം കണ്ടുപിടിച്ച വകയിൽ വേണേൽ ഒരായിരം ലൈക്ക് കിട്ടും.

“ടീ… ദേ യി കപ്പയോന്നു വേവിച്ചീട്ടെ….”

“ങാ…. ന്നിട്ട് ??”🙄

“മത്തിക്കറിയും കൂട്ടി…. ”

“എങ്ങനുണ്ടാവും….?? ഉം.. ഉം..?”

ഹൊ…അപ്പോഴത്തെ ൻ്റെ യൊരു നോട്ടം. അല്ലാ, മഴയും തണുപ്പുമൊക്കെയായി (പോരാഞ്ഞിട്ട് ടിവിയിലാണെങ്കിൽ, ഹേമ കാരണം പ്രമുഖരുടെ വിക്കറ്റുകൾ തെറിക്കുന്ന കാഴ്ച 🤭) രസം പിടിച്ചു കിടക്കുമ്പോൾ ആർക്കായാലും ദേഷ്യം വരില്ലേ? ങ്ങള് പറ !!

“ടീ.. നീയീ മത്തിയിലോട്ടൊന്നു നോക്കിയേ!! വെട്ടി തിളങ്ങുന്ന കണ്ടോ? ബ്യൂട്ടിപാർലറിന്ന് നേരെ വന്ന പോലില്ലേ?”

“ഓ… വർണ്ണിച്ചത് മതി.ഇതിനിപ്പൊ ന്താ വില?”😏

“ഓ… കിലോയ്ക്ക് 350/-”

ങ്ങേ 🙄 നമ്മൾ സാധാരണക്കാർക്ക് ഇപ്പോ മത്തിം എത്തി പിടിക്കാ കൊമ്പാ? സംഗതി പറഞ്ഞു വന്നാൽ, ലെവൻ കടലിൽ താരങ്ങളായ കൊലകൊമ്പൻ മീനുകൾക്കൊപ്പം നീന്തിയിട്ടൊക്കെയുണ്ട്… തന്നെല്ല; ഇതുപോലെ മഴക്കാല സന്ധ്യകളെ മനോഹരമാക്കാൻ കപ്പയും മുളകിട്ട മത്തിക്കറി കഴിഞ്ഞിട്ടേമെന്തു മുള്ളൂ… ന്നു വെച്ച് ഇത്ര അഹങ്കാരം പാടുണ്ടോ?

ആഹ്.. നമുക്കു മാത്രം ഇവിടൊരു വിലയുമില്ല🤨. പണ്ടൊക്കെ ഞങ്ങടെ തെങ്ങിന് വളമായി ഉപയോഗിച്ച മത്തിയാ… ഇപ്പോ അതിന് വല്ലാത്ത ജാഡ !! ഒന്നാലോചിച്ചാൽ അവനിപ്പം സ്റ്റാറല്ലേ? എവിടെ തിരിഞ്ഞാലും സംസാരം ഇവനെ കുറിച്ച്. സോഷ്യൽ മീഡിയയും ചാനലുകാരും വല്ലാതങ്ങ് കൊട്ടിഘോഷിച്ചു നമ്മുടെ മത്തി സൂപ്പർസ്റ്റാറായി. ഇപ്പോൾ മുന്തിയ ഹോട്ടലിലൊക്കെ സവാള പുതച്ച് നല്ല പദവിയിൽ ഇത്തിരി ജാഡയിലല്ലേ കിടപ്പ് 😏.

പണ്ടൊക്കെ എൻറെ കുഞ്ഞിലേ പല രൂപത്തിലും രുചിയിലും ഒരുക്കിയെടുത്ത് ഓനെ, മമ്മി ഞങ്ങളുടെ ഉറിയിൽ വെക്കും. അവിടെയിരുന്ന് ലവൻ എന്തോരം ഊഞ്ഞാലാടി .

നല്ല തിളച്ച എണ്ണയിൽ പച്ചക്കുരുമുളകരച്ച് മസാല ചേർത്ത് പൊതിഞ്ഞു വരഞ്ഞു വച്ചിരിക്കുന്ന നല്ല നെയ്യ് മത്തി, പറമ്പീന്ന് അപ്പൊ പറിച്ചെടുത്ത കറിവേപ്പിലയിട്ട് മൊരിഞ്ഞു വരുമ്പോഴുള്ള മണമുണ്ടല്ലോ…. ഹൊ!! ചുറ്റുള്ളതൊന്നും കാണൂല്ല 🤪.

Screenshot_20240831_114751

പണ്ട് കരിപിടിച്ച ചട്ടിൽ കിടന്ന മത്തി ഇപ്പോൾ ബംഗ്ലാവിലെ പോർച്ചിൽ റോൾസ് റോയ്സ് കിടക്കുന്ന പോലെയല്ലേ കിച്ചണിലേ സ്ലാബിൽ കിടക്കുന്നേ.

അല്ലേലും പറഞ്ഞു വരുമ്പോൾ ഈ മത്തിക്കൊരു പ്രത്യേക മണവും രുചിയുമാന്നേ. നല്ല കപ്പ വേവിച്ചതും കുടംപുളിയിട്ട മത്തിക്കറിയും… ആഹാ !!നമ്മൾ മലയാളികൾക്കത് വേറെ ലെവലല്ലേ? കണ്ടോ കണ്ടോ എത്ര പേരുടെ വായിൽ, കപ്പലോടിക്കാനുള്ള വെള്ളമുണ്ട്?😀😀 അപ്പോ പിന്നെ ൻ്റെ കെട്ട്യേനെ പറഞ്ഞിട്ട് കാര്യമില്ല ല്ലേ?🤦

Screenshot_20240830_162751

ഇപ്പോഴത്തെ മനുഷ്യരുടെ കുത്തഴിഞ്ഞ ജീവിതശൈലി കൊണ്ട് പലവിധ രോഗങ്ങളല്ലെ? അതിന്റെയൊക്കെ ബുദ്ധിമുട്ട് കുറയ്ക്കാൻ മത്തി നല്ലതാണെന്നും പറഞ്ഞ് ഡോക്ടർമാർ തന്നെയല്ലേ ഇതിനെ വല്ലാതെയങ്ങ് പൊക്കുന്നത്? അതുകൊണ്ട് അവൻ ഇങ്ങനെ പിടി തരാതെ വഴുതി നടക്കുന്നു. ങാ…. വല്ലപ്പോഴും മത്തിക്കും വേണ്ടേ ജീവിതത്തിൽ ഒരു കയറ്റം…? ഹല്ല പിന്നെ!!🤪

മനസ്സില്ലാ മനസ്സോടെ മത്തിയും റിമോട്ടും ബാർട്ടർ സിസ്റ്റത്തിലൂടെ കൈമാറി ഞാൻ അടുക്കളയിലോട്ട്. ഇനി കുറച്ചുനേരം മത്തിയും ഞാനും കപ്പയുമായുള്ള യുദ്ധം. പിന്നെല്ലാം വളരെ ഫാസ്റ്റ് ആയിരുന്നു.

എൻറെ മത്തിക്കറിയുടെ മണം മൂക്കിലടിച്ചത് കൊണ്ടോ, വിശപ്പിൻറെ ഉള്ളറിഞ്ഞ വിളികൊണ്ടോ എന്തോ, അങ്ങേര് ഇടയ്ക്കെപ്പോഴോ

“ഹൊ… എന്തൊരു വിശപ്പ് !! ശ്ശോ, കൊതിയാവുന്നു!!”

കപ്പ കണ്ടം തുണ്ടം വെട്ടുന്നതിനിടയില് അങ്ങനെ ഒരു പുലമ്പൽ കേട്ടതും,
ന്യൂസിന്റെ ഹാങ്ങോവറിൽ നിന്ന് മോചിതയാകാത്ത ഞാൻ

” ദേ… മനുഷ്യ! പ്രമുഖരായതുകൊണ്ട് എന്തു തോന്ന്യാസം കാണിച്ചാലും അവരുടെ മൂടുതാങ്ങാൻ കുറെ അലവലാതികൾ കൂടെ കാണുമെന്ന് വെച്ച് ങ്ങള് കൊതിച്ചാലുണ്ടല്ലോ…..”😠

ഇത് കേട്ട് അന്തംവിട്ട് നിന്ന അങ്ങേര് കുറച്ച് നേരത്തെയ്ക്ക് അനങ്ങിയില്ല.

“ൻ്റെ പൊന്നേ… ‘വിശപ്പ്’ എന്നല്ലേ പറഞ്ഞെ”

“ആണോ…? ഹാ , ബിഷപ്പ് ന്ന് അന്നേൽ ങ്ങക്ക് കൊള്ളാം.”🤪

” ഹെൻ്റെ പൊന്നോ…ഓരോരോ ‘പ്രമുഖ’ കാരണം വീടുകളിലിപ്പോ ആണുങ്ങൾക്ക് സ്വെര്യമില്ലണ്ടായല്ലോ. ഹൊ.. നാശം പിടിക്കാൻ!

“ടീ… ന്നാ കപ്പേം മത്തിം നല്ല വാഴയിലയിലെടുത്തോളൂ… അതിൻ്ററ്റത്ത് ഇച്ചിരി കാന്താരിം ചുവന്നുള്ളിം കല്ലുപ്പും കൂടി അമ്മിക്കല്ലേലരച്ച് മുകളിലിത്തിരി പച്ച വെളിച്ചെണ്ണ തൂവിയ ചമ്മന്തി ഉണ്ടേൽ… ആഹ് ഭേഷ്😋

“ദേ… മനുഷ്യാ! ന്നെക്കൊണ്ട് വെറുതെ…”

ഞാനൊന്ന് കുളിചേച്ച് വരാം”

“ഓ…ആയിക്കോട്ടെ!!”🤦❣️

🤔ന്നാലും ഈ മത്തിടെ വില ഇത്തിരി കടന്നു പോയില്ലേ? ങ്ങള് പറ… ട്രോളിംഗ് കഴിഞ്ഞിട്ടും മത്തിക്ക് എന്താ ഇത്ര വില?

🖋️Manna Mereeza

Post Views: 17
6
മന്ന മെരീസ

വായന ഏറെ ഇഷ്ടം

14 Comments

  1. മിനി സുന്ദരേശൻ on October 15, 2025 1:17 AM

    കൊതിപ്പിക്കുന്ന എഴുത്ത്😋👍

    Reply
  2. Thara Subhash on October 14, 2025 4:58 PM

    കൊതിപ്പിക്കുന്ന മത്തിയും എഴുത്തും ഇഷ്ടം

    Reply
  3. Nishiba M on September 1, 2024 11:38 PM

    മത്തിയും ഞാനും തമ്മിൽ അത്ര രസത്തിലല്ല. എന്നാലും എഴുത്ത് രസകരമായി..

    Reply
    • Manna Mereeza on September 2, 2024 8:12 AM

      Thank you 😘😘

      Reply
  4. Divya Sreekumar on September 1, 2024 4:31 PM

    കൊതിപ്പിച്ചു ട്ടോ 😋😋😍

    Reply
    • Manna Mereeza on September 1, 2024 5:08 PM

      😘😘

      Reply
      • Shreeja R on September 2, 2024 7:45 AM

        രസകരമായ എഴുത്ത് 👌

        Reply
        • Manna Mereeza on September 2, 2024 8:11 AM

          നന്ദി ട്ടോ 😘😘

          Reply
          • Suma Jayamohan on October 15, 2025 9:14 PM

            കപ്പയും മത്തിക്കറിയും. നല്ലെഴുത്ത്❤️👌

  5. Nafs Nafs on September 1, 2024 3:44 PM

    മത്തിക്കുപകരം അയക്കൂറ വിളമ്പുകയാണെങ്കിൽ….
    ഞാനൊരു തികഞ്ഞ മത്തിവിരോധിയാണ്.
    അതുകാരണം വിദ്വാൻ്റെ ഫോട്ടോ കാണുന്നതേ കലിപ്പാണ്. എൻ്റെ ആയുസ്സിൻ്റെ നല്ലൊരു ഭാഗം ചവച്ചുതീർത്തത് മേലേ പറഞ്ഞയാ മഹാനുഭവാനാണ്. ആങ്ഹ്! അതൊരു നീണ്ട കഥയാണ്. ചരിത്രത്തിൻ്റെ കറുത്ത താളുകളിൽ മത്തി ചീഞ്ഞുനാറി കിടക്കുന്നു. എന്നെക്കൊണ്ട് ചരിത്രം ഓർമ്മിപ്പിക്കരുത്. അതിൻ്റെ താളുകൾ മറിച്ചു നോക്കാൻപോലും ഞാനാഗ്രഹിക്കുന്നില്ല. പിന്നെ പാവംപിടിച്ച പൂച്ചകളോടുള്ള ഒടുങ്ങാത്ത സ്നേഹംകൊണ്ട് മാക്രാച്ചിയോട് ഞാനല്പം വിട്ടുവീഴ്ചചെയ്യുന്ന കൂട്ടത്തിലാണ്.

    പിന്നെ, ഇങ്ങളിങ്ങനേം അങ്ങനേം തലേംകുത്തിനിന്ന് ഞമ്മളെ കൊതിപ്പിച്ച സ്ഥിതിക്ക്, മാക്രാച്ചിഫാൻസ് വേഗം ഓടിച്ചാടിവന്ന് പാത്രം വെടിപ്പാക്കിക്കൊടുക്കൂ

    Reply
    • Manna Mereeza on September 1, 2024 4:28 PM

      സ്നേഹം 🫂😘😘

      Reply
      • Suma Jayamohan on September 6, 2024 7:24 PM

        വായിൽ വെള്ളം വന്നൂട്ടോ.❤️❤️

        Reply
  6. Silvy Michael on September 1, 2024 3:12 PM

    ന്തൊരുളുമ്പാ ഈ മത്തിയ്ക്ക്? 😜😜😜. അല്ല, കൊതി തട്ടണ്ടാന്നോർത്താ കേട്ടോ.. കൊതിപ്പിക്കുന്ന മത്തീം കൊതിപ്പിക്കുന്ന കത്തീം 🤣🤣👌👌👌

    Reply
    • Manna Mereeza on September 1, 2024 4:30 PM

      സ്നേഹം സിൽവി 😘😘…
      ഇപ്പോഴത്തെ വിലയ്ക്ക് മത്തി വാങ്ങുന്നവൻ…. സെലിബ്രിറ്റിയാ😂😂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.