Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദോശയും ബെസ്റ്റിയും
ഓർമ്മകൾ കഥ ജീവിതം നര്‍മം പാചകം സൗഹൃദം

ദോശയും ബെസ്റ്റിയും

By Greeshma KichuOctober 22, 2024Updated:November 11, 2024No Comments4 Mins Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യമായി ജോലി കിട്ടിയപ്പോൾ ഭക്ഷണവും താമസവും ഫ്രീയാണ്. എല്ലാവരും കൂടി ഓഫീസിനു തൊട്ടടുത്തുള്ള ഒരു വീട്ടിൽ. ഞങ്ങൾ 5 പെൺകുട്ടികൾ എല്ലാവരും weekend വീട്ടിൽ പോകും. എനിക്ക് ദൂരക്കൂടുതൽ ഉള്ളതുകൊണ്ട് എല്ലാ weekends ലും പോകാൻ പറ്റില്ല. തൊട്ടടുത്ത് ബീച്ചും പാർക്കും തിയേറ്ററും ഉള്ളത് കൊണ്ട് പോകാൻ ആർക്കും താല്പര്യമൊന്നുമില്ല. പക്ഷെ വീട്ടുകാർ വിളിക്കും weekends പോകണം.

എല്ലാവരുടെയും ആദ്യത്തെ ജോലിയാണെങ്കിലും പഠിത്തമൊക്കെ ഹോസ്റ്റലിൽ ആയിരുന്നതുകൊണ്ട് വീട്ടിൽ നിന്ന് മാറിനിൽക്കുന്ന പ്രശ്നമൊന്നുമില്ല. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങുന്നതിന്റെ ഒരു ത്രില്ലിലാണ് എല്ലാവരും. ഒന്നു രണ്ടു മാസത്തിന്റെ വ്യത്യാസത്തിൽ ജോയിൻ ചെയ്തതാണ് അഞ്ചു പേരും.

ഭക്ഷണമുണ്ടാക്കാൻ ആളുണ്ട്. രാവിലെ വന്ന് വൈകിട്ടത്തെ സ്നാക്ക്സ് ഉൾപ്പടെ 4 നേരത്തേക്കുളള ഭക്ഷണവും ഉണ്ടാക്കി തന്ന് വീടും ക്ലീൻ ചെയ്ത്ആൾ പോകും. ഓഫീസിലെ മാഡവും ഇവിടെ നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്, അതുകൊണ്ട്  തന്നെ ഭക്ഷണം ഒക്കെ വളരെ നല്ലതായിരുന്നു.

ഞങ്ങൾ അഞ്ചു പേരും ഭക്ഷണപ്രിയർ ആണെങ്കിലും പാചകം ഒട്ടും അറിയില്ല. ചെറുതായിട്ട് ഒരു പരിചയം എനിക്ക് മാത്രമേയുള്ളു. അതിന്റെ അഹങ്കാരവും എനിക്ക് ഉണ്ടായിരുന്നു. അവിടെ കിട്ടുന്ന ഭക്ഷണത്തിനു പുറമെ നൂഡിൽസ്, ഓംലറ്റ് അതുപോലെ എന്തെങ്കിലും വേണമെന്ന് തോന്നിയാൽ ഞാൻ മാത്രമേയുള്ളു അതൊക്കെ അറിയാവുന്നത്… ബാക്കിയാർക്കും ഇതൊന്നും ചെയ്യാൻ ഇഷ്ടവുമില്ല.

അങ്ങനെ വൈകുന്നേരം വരെ എല്ലു മുറിയെ പണിയെടുത്ത് അത് കഴിഞ്ഞു പാതിരാത്രി 1 മണി വരെ പല്ലുമുറിയെ കഴിച്ച് രാവിലെ 8.45 ന് ചേച്ചി കാളിംഗ് ബെൽ  അടിക്കുന്ന വരെ ഞങ്ങൾ ഉറങ്ങും. എന്നാൽ പോലും കൃത്യം 9.30 യ്ക്ക് ഞങ്ങൾ എല്ലാം ക്യാബിനിൽ  ഉണ്ടാകും. അങ്ങനെ ഞങ്ങളുടെ ജീവിത നൗക അല്ലലില്ലാതെ ഒഴുകുമ്പോൾ ആണ് ആ സുദിനം വന്നത്.

ഹർത്താൽ

തലേദിവസം തന്നെ അറിഞ്ഞത് കൊണ്ട് ബാക്കി 4 പേർ പെട്ടി പാക്ക് ചെയ്തു, വീട്ടിൽ പോകാൻ. ഞാൻ പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ ഒരാൾ മാത്രം യാത്ര ക്യാൻസൽ  ചെയ്തു. എനിക്ക് കൂട്ടിനായി. ഇങ്ങനെയൊരു കൂട്ടുകാരിയെ കിട്ടിയത് എന്റെ ഭാഗ്യം. ഇടയിൽ ഒരു ഹർത്താൽ കിട്ടിയ സന്തോഷവും.

പക്ഷെ, പണി കിട്ടിയത് വൈകിട്ടാണ്. ഞങ്ങളുടെ അന്നദാതാവായ ചേച്ചി അടുക്കളയ്ക്കും കൂടി നാളെ ഹർത്താൽ പ്രഖ്യാപിച്ചാണ് വീട്ടിൽ പോയത്. അഞ്ചു പേർക്കുള്ള ദോശമാവ് നേരത്തെ തയ്യാറാക്കിയത് കൊണ്ട് ‘ നിങ്ങൾ രണ്ടു പേരല്ലേ ഉള്ളു. അത് വെച്ച് നാളെ രണ്ടു നേരം കഴിക്കാലോ… പിന്നേ ചിപ്സ്  എന്തെങ്കിലും വാങ്ങി വെക്ക് എന്ന് പറഞ്ഞു ആ ചേച്ചി പോയി.

രണ്ട് നേരം ദോശ കഴികാം… വൈകിട്ട് കയ്യിൽ snacks ഒക്കെയുണ്ട്. രാത്രിയോ…? എന്ത് ചെയ്യും.. അപ്പോൾ ദാ ഞങ്ങളുടെ ഓഫീസിൽ ഉള്ള ഒരു കൂട്ടുകാരി ഞങ്ങളെ വീട്ടിലേക്ക് ഊണ് കഴിക്കാൻ വിളിക്കുന്നു. “നാളെ വൈകി എണീക്കുള്ളു, നിങ്ങൾ ഉച്ചയ്ക്ക് വന്നാൽ മതി. അപ്പോഴേക്കും ജോലിയൊക്കെ കഴിഞ്ഞു ഞാൻ റെഡി ആയിരികാം. ഊണ് കഴിഞ്ഞു തറവാട്ടിൽ പോകാം  കുറച്ചു നടക്കാനേയുള്ളു അവിടെ പിന്നിൽ ബീച്ചാണ്. ഇരുട്ടാവുമ്പോഴേക്കും തിരിച്ചു വരാം.”..

നല്ല ഒരു ഓഫർ ആണ്… 3 നേരം ദോശ കഴിക്കേണ്ട.. ബോറടിയും ഇല്ല… ബീച്ചിൽ പോകാം.അവളുടെ വീട്ടിലേക്ക് 15 മിനിറ്റ് ദൂരമേയുള്ളു എന്ന് തോന്നുന്നു. നടക്കാൻ പോകാൻ ഞങ്ങൾക്ക്‌ പൊതുവിൽ ഇഷ്ടമാണ്. അതുകൊണ്ട് അത് പ്രശ്നമല്ല. ഞങ്ങൾ മാഡത്തിന്റെ അനുവാദം വാങ്ങി. അങ്ങനെ എല്ലാവരും പോയി. പിറ്റേന്ന് ഒരു പണിയും  ഇല്ലാത്തതുകൊണ്ട് ഏകദേശം 2 മണി വരെ വർത്തമാനം പറഞ്ഞിരുന്ന് കയ്യിലെ സ്നാക്ക്സ് മുഴുവൻ കഴിച്ചു തീർത്തു കിടന്നുറങ്ങി.

രാവിലെ ഒരുപാട് വൈകി എണീക്കാൻ. കുളിച്ചു റെഡിയായി വന്ന് ചായയും ദോശയ്ക്കുള്ള ചമ്മന്തിയും റെഡി ആക്കി വച്ചു. തേങ്ങ പൊതിക്കാൻ അറിയാത്തതു കൊണ്ട് മുളക് ചമ്മന്തി മതി എന്ന് വച്ചു. ഫ്രിഡ്ജ് ഇല്ലാത്തതു കൊണ്ട് കിച്ചണിൽ അധികം സാധനങ്ങൾ സ്റ്റോർ ചെയ്യാറില്ല. ചേച്ചി അന്നന്ന് സാധനങ്ങൾ കൊണ്ടു വരികയാണ് പതിവ്.

സമയം 10 കഴിഞ്ഞിട്ടുണ്ട്. ” വാ കഴികാം.. നീ ദോശയുണ്ടാക്, ” അവൾ വിളിച്ചു. ദോശ മാവ് ഒരുതരം നീളൻ പാത്രത്തിൽ ആണ് ഇരിക്കുന്നത്. എനിക്ക് അതിൽ നിന്നും കോരിയെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്. അത്  ഞാൻ പറയാതെ തന്നെ മനസിലാക്കിയ അവൾ മറ്റൊരു പാത്രത്തിലേക് മാവ് പകർത്തി. അപ്പോഴേക്കും ഞാൻ ആദ്യത്തെ ദോശക്കുള്ള മാവ് ഒഴിച്ചിരുന്നു.

മാവ് പകർത്തിയതിയതിനു ശേഷം ആദ്യത്തെ പാത്രം ധാരാളം വെള്ളം ഒഴിച്ചു കുലുക്കി, അവൾ ആ വെള്ളം മുഴുവൻ ദോശമാവിലേക്ക് ഒഴിച്ചു. ദോശ മറിച്ചിടണോ എന്നാലോചിച്ചു നിന്ന ഞാൻ അത് കാണാൻ വൈകി. ഞാൻ ‘അയ്യോ..’ പറഞ്ഞപ്പോൾ..” എന്താ നമുക്കിപ്പോൾ കൂടുതൽ ദോശ ഉണ്ടാക്കിക്കൂടെ “എന്ന് അവൾ.

അവളോട് കാര്യം പറഞ്ഞു വന്നപ്പോഴേക്കും ഞാൻ മറിച്ചിടാൻ വച്ച ദോശ കരിഞ്ഞു. അവൾക്ക്‌  വിശ്വാസം വരാത്തത് കൊണ്ട് ഞാൻ ദോശമാവ് ഒഴിച്ച് കാണിച്ചു കൊടുത്തു. ശരിയാവുന്നില്ല. വെള്ളം കൂടി. ഇതിൽ വേറെ വല്ല പൊടിയും ഇട്ടു നോക്കിയാലോ.. നോക്കിയപ്പോൾ കുറച്ചു അരിപ്പൊടിയുണ്ട്… വേറെ ഒന്നുമില്ല. അരിപ്പൊടിയിടാം.

പിന്നെ വിചാരിച്ചു ദോശമാവ് ഒരുപാടുണ്ട്, ഇത്രയും അരിപ്പൊടി പോരാതെ വന്നാലോ… ഇത് വച്ച് വേറെ എന്തെങ്കിലും ഉണ്ടാകാൻ പറ്റുമോ… തേങ്ങയില്ലാതെ അരിപൊടി മാത്രം വച്ചു എന്തുണ്ടാക്കും? ഞാൻ ആലോചിച്ചു.

“ഇന്നലെ മാഗ്ഗി എങ്കിലും വാങ്ങാരുന്നു ” ഒരു ശബ്ദം.

തിരിഞ്ഞു നോക്കിയപ്പോൾ അവൾ ചായയും ചമ്മന്തിയും കഴിക്കുന്നു. എന്നാലും ഇവൾക്ക് വീട്ടിൽ പോകാൻ തോന്നിയില്ലല്ലോ ദൈവമേ…

പെട്ടെന്ന് ഒരു ഐഡിയ.,

Yes… പത്തിരിയുണ്ടാക്കാം… പാൽ പൊടിയുണ്ട് അതിൽ ചൂട്  വെള്ളമൊഴിച്ചു പാലുണ്ടാക്കിയിട്ട്  പഞ്ചസാരയിട്ട് കഴികാം. അവളോട് പറഞ്ഞപ്പോൾ അവൾക്കും ഓക്കേ…

“നിനക്ക് പത്തിരിയുണ്ടാക്കാൻ അറിയോ”…

പിന്നേ …

അമ്മയുണ്ടാക്കാറില്ല ബുദ്ധിമുട്ടാണെന്നു പറയും. അമ്മമ്മ ഉണ്ടാക്കുന്ന കണ്ടിട്ടുണ്ട്. ചൂട് വെള്ളമൊഴിച്ചു കുഴക്കണം എന്നിട്ട് ഉരുളയാക്കിയിട്ട് പരത്തും.. ചപ്പാത്തി പോലെ. But നല്ല ടേസ്റ്റാ..”

“എന്നാ വേഗം ചെയ്യൂ… നീയില്ലെങ്കിൽ ഞാനിന്ന് വിശന്നു മരിച്ചേനെ.”അവൾ പറഞ്ഞു.

“നീയില്ലാരുന്നെങ്കിൽ എനിക്ക് ആ ദോശയും കഴിച്ച് ഇവിടിരിക്കാരുന്നു”

അവൾ ഒന്നും പറഞ്ഞില്ല… എന്റെ പിറകെ വന്നു.

ഞാൻ അവളെ പുച്ഛത്തോടെ നോക്കികൊണ്ട് ഓരോ സ്റ്റെപ്പും ചെയ്തു. ചപ്പാത്തിപ്പലകയെടുത്തു. മാവുരുള പരത്താൻ തുടങ്ങി.

പക്ഷെ… പരക്കുന്നില്ല…

അവളെ നോക്കിയപ്പോൾ കണ്ണടച്ച് പ്രാർത്ഥിക്കുകയാണ്.. “ദൈവമേ ശരിയാവണേ”.

‘ ഞാനും പ്രാർത്ഥിച്ചു… ഒരു 3 എണ്ണം എങ്ങനെയോ പരത്തി… പലകയിൽ നിന്നു കീറിപോകാതെ വിടുവിച്ചു എടുത്തു.

” ഒരെണ്ണം കൂടെയുണ്ടാക്കോ, എനിക്ക് രണ്ടെണ്ണം വേണം ”

ഞാൻ അവളെ രൂക്ഷമായി നോക്കി.

“മൂന്നെണ്ണവും നീ കഴിക്കോ” അവൾക്ക് സംശയമായി.

ഞാൻ ഇത് ശരിയാകുമോ എന്ന ടെൻഷനിലാണ്. പത്തിരി, കല്ലിൽ ഇട്ടപ്പോഴേക്കും അത് രണ്ടു പീസ് ആയി മുറിഞ്ഞു… പിന്നെ അത് കരിഞ്ഞു.

അടുത്തതും മുറിഞ്ഞു പക്ഷെ കരിയുന്നതിനു മുൻപേ എടുത്തു നോക്കി…

വെന്തിട്ടില്ല… പിന്നെ ഉപ്പിട്ടിട്ടില്ല….

ഇതിൽ എപ്പോഴാ ഉപ്പിടുന്നത്…

അത് കണ്ടിട്ടില്ലല്ലോ….

അടുത്തത് മൂന്ന് പീസായി മുറിഞ്ഞു.

അവൾ എന്നെ നോക്കി നിൽക്കുന്നു. ഞാൻ ചട്ടുകം താഴെ വച്ച് കീഴടങ്ങി റൂമിലേക്കു പോയി.

സമയം 12 മണി. ഉച്ച കഴിഞ്ഞിട്ടാണ് ഞങ്ങളുടെ യാത്ര. 20 മിനിട്ടോളാം വെയിലത്തു കൂടെ നടക്കണം. വിശന്നിട്ട് കണ്ണ് കാണുന്നില്ല. പോകാതിരുന്നാൽ ഇനിയും പട്ടിണി…

“അല്ല രാത്രി എന്താ ചെയ്യാ…. അപ്പോഴേക്കും കടകൾ ഏതെങ്കിലും തുറക്കുമോ.”

അവൾ എന്റെ മുന്നിൽ വന്നു നിന്നു.

ഞാൻ തിരിഞ്ഞിരുന്നു..

“ഞാൻ ദോശയിൽ വെള്ളം ഒഴിച്ച കാര്യം നീ ആരോടേലും പറയോ..”

“പറഞ്ഞാൽ ഞാൻ പത്തിരിയുടെ കാര്യം പറയും. ”

അവളെന്റെ ബെസ്റ്റിയാണ്  ഞാൻ ഇതുവരെ ഇത് പുറത്തു പറഞ്ഞിട്ടില്ല.. അവളും. ഞങ്ങളുടെ സൗഹൃദം തകർക്കാൻ ഒരു ദോശ വിചാരിച്ചാൽ പറ്റില്ല.

Post Views: 27
3
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.