നമ്മുടെ പതിനാലാമത്തെ ഉമ്മ
ഉറക്കം കിടത്താറുണ്ട്.
സെൻ്റർ സ്ക്വയർ മാളിൻ്റെ
മൂന്നാമത്തെ ഫ്‌ളോറിൽ
ലിഫ്‌റ്റിൽ ആരുമില്ലാത്തപ്പോൾ
നിൻ്റെ ചുവന്ന കുർത്ത പൊക്കി
പൊക്കിളിന് സൈഡിലുള്ള ചെറിയ
മറുകിൽ.
ഹാ!!!
ഉമ്മ!!!
പതിനഞ്ചാമത്തെ ഉമ്മയും
അവിടെ വെച്ചായിരുന്നു.
മുമ്പത്തെ മതിയാകാതെ
ഉമ്മ വെക്കാൻ വേണ്ടി മാത്രം
സ്റ്റെയർ ഇറങ്ങി
ഒന്നാമത്തെ ഫ്ളോറിൽ
വെച്ച്
വീണ്ടും അതേ മറുകിൽ.
ഹൊ!!
ഉമ്മ!!!
പതിനാറും
പതിനേഴും
പതിനെട്ടും
പത്തൊമ്പതും
ഇരുപതും
അന്നേ ദിവസം തന്നെയായിരുന്നു.
സ്കൂട്ടറിൽ പോകുമ്പോൾ,
എംജി റോഡ് സിഗ്നലിൽ വെച്ച്
ആദ്യത്തേത്.
ഇടത്തെ കയ്യിലെ ചെറുവിരലിൽ.
അതിനടുത്ത വിരലിൽ,
നടുവിരലിൽ,
ചൂണ്ടുവിരലിൽ,
തള്ള വിരലിൽ കടിച്ച് ഒരുമ്മ.
ഹാ!!
ഉമ്മ!!
ഏഴാമത്തെ ഉമ്മയും
എട്ടാമത്തെ ഉമ്മയും
കടിച്ചുമ്മകളായിരുന്നു.
ദിൽജിത്തിൻ്റെ ബർത്ത്ഡേ കേക്ക്
കഴിച്ച്,
നിൻ്റെ ചുണ്ടിലിരുന്ന കേക്കിൻ്റെ തുണ്ട്
കടിച്ചെടുത്ത് വെച്ചത്.
ചോര പൊടിഞ്ഞു.
നിനക്ക് നീറി.
സോറി പറഞ്ഞപ്പോൾ,
ഒന്നൂടി അങ്ങിനെ വേണമെന്ന് പറഞ്ഞ്
നീയെന്നെ
അവൻ്റെ കാർ പോർച്ചിൽ
കൊണ്ട് പോയി വെച്ച ഉമ്മ.
ഹൊ!!
ഉമ്മ!!
ഒമ്പതാമത്തെ ഉമ്മ
മൂന്നാറിലേക്കുള്ള ആനവണ്ടി
യാത്രയിൽ.
ആദ്യ വളവ് തിരിയുമ്പോൾ
വലത്തേ കവിളിൽ.
രണ്ടാമത്തെ വളവിൽ
ഇടത്തേ കവിളിൽ
പത്താമത്തെ ഉമ്മ.
മൂന്നാമത്തെ വളവിൽ
ഇടത്തേ പുരികത്തിൽ
പതിനൊന്നാമത്തെ ഉമ്മ.
നാലാമത്തെ വളവിൽ
വലത്തേ പുരികത്തിൽ
പന്ത്രണ്ടാമത്തെ ഉമ്മ.
അഞ്ചാമത്തെ വളവിൽ
മൂക്കിൻ്റെ തുമ്പത്ത്
പതിമൂന്നാമത്തെ ഉമ്മ.
ആറാമത്തെ വളവിൽ
കീഴ്താടിയിൽ ഉമ്മ വെക്കും
മുന്നെ കണ്ടക്ടറുടെ തുറിച്ച് നോട്ടം.
ഉമ്മ നിർത്തി,
നമ്മൾ മുറുക്കെ അങ്ങ് കെട്ടിപ്പിടിച്ച്
മൂപ്പരെ അങ്ങ് നോക്കി,
ചിരിച്ചു.
ഹാ!!
ഉമ്മകൾ!!
ഇരുപത്തിയൊന്നാമത്തെ ഉമ്മ
മൂന്നാറിലെ ആളിലാ കാട്ടിൽ വെച്ച്.
വലതു കാൽ പാദത്തിൽ.
ഇരുപത്തിരണ്ടാമത്തെ ഉമ്മ
ഇടത് കാൽ പാദത്തിൽ.
ഇരുപത്തി മൂന്ന്,
വലത് കാലിലെ തള്ള വിരലിൽ.
ഇരുപത്തിനാല് വലത് കാലിലെ ചെറുവിരലിൽ.
ഇരുപത്തിയഞ്ച് ഇടത് കാലിലെ
തള്ള വിരലിൽ.
ഇരുപത്തിയാറ് ഇടത് കാലിലെ
ചെറുവിരലിൽ.
ഇരുപത്തിയേഴ് വലത് കാൽമുട്ടിൽ.
ഇരുപത്തിയെട്ട് ഇടത് കാൽമുട്ടിൽ .
ഇരുപത്തിയൊമ്പത് വലത് തുടയിൽ.
മുപ്പത് ഇടത് തുടയിൽ.
മുപ്പത്തിയൊന്ന് പച്ച ടീ ഷർട്ട് ഉയർത്തി,
നീല ട്രാക്‌സ് താഴ്ത്തി
അടിവയറിൽ.
ചുണ്ടും നാവും ചേർത്ത്.
മുപ്പത്തിരണ്ടും
മുപ്പത്തിമൂന്നും
മുപ്പത്തിനാലും
മുപ്പത്തിയഞ്ചും
മുപ്പത്തിയാറും
അരക്കെട്ടിൽ ചുറ്റി ഉമ്മകൾ.
ഹൊ!!
ഉമ്മകൾ!!!
അമ്പതാമത്തെ ഉമ്മ
മൂന്നാർ ഹോട്ടലിലെ
ബാൽക്കണിയിൽ വെച്ച്.
പുറകിൽ നിന്നും മുടി മുകളിലേക്ക്
കയറ്റി വെച്ച്,
പിൻകഴുത്തിൽ.
അമ്പത്തിയൊന്ന് പിൻകഴുത്തിന്
താഴെ പുറത്ത്.
അമ്പത്തിരണ്ട് പുറത്ത് നടുക്കിൽ
നാവ് ചേർത്ത്,
അമ്പത്തിമൂന്ന് പുറത്ത്,
വലത് വശത്ത് ,
വയറിൻ്റെ മടുക്കിൽ.
അമ്പത്തിനാല് പുറത്ത്,
ഇടത് വശത്ത്
വയറിൻ്റെ മടുക്കിൽ.
അമ്പത്തിയഞ്ച് അരക്കെട്ട് തുടങ്ങുന്നിടത്ത്.
ഹൊ!!!
ഉമ്മകൾ!!!
അറുപത്തിയൊന്നാമത്തെ ഉമ്മ
ഇടത് തുടയിടുക്കിൽ.
അറുപത്തിരണ്ടാമത്തെ ഉമ്മ
വലത് തുടയിടുക്കിൽ
അറുപത്തിമൂന്നാമത്തെ ഉമ്മ
നിൻ്റെ നിന്നിൽ.
ഹൊ!!!
ഉമ്മ ഉമ്മ ഉമ്മ!!!
അമ്പത്തിയാറാമത്തെ ഉമ്മ
നീ തിരിഞ്ഞ് നിന്നപ്പോൾ
നെറ്റിയിൽ.
അമ്പത്തിയേഴാമത്തെ ഉമ്മ
വലത് കണ്ണിൽ.
അമ്പത്തിയെട്ടാമത്തെ ഉമ്മ
ഇടത് കണ്ണിൽ.
അമ്പത്തിയൊമ്പതാമത്തെ ഉമ്മ
കീഴ്ചുണ്ടിൽ.
അറുപതാമത്തെ ഉമ്മ മേൽചുണ്ടിൽ.
ഹാ!!!
ഉമ്മകൾ!!!
ഒന്നാമത്തെ ഉമ്മ
നിൻ്റെ അച്ഛൻ മരണപ്പെട്ട്
ഇരുപതാം ദിവസം.
ബസ് ഇറങ്ങി നടന്ന് വരുമ്പോൾ
നിൻ്റെ നെറ്റിയിൽ.
രണ്ടാമത്തെ ഉമ്മ
മുപ്പതാം ദിവസം
സ്കൂട്ടറിൽ പോകുമ്പോൾ
വലത് കൈക്കുള്ളിൽ.
മൂന്നാമത്തെ ഉമ്മ
മുപ്പത്തി മൂന്നാം ദിവസം
നെറ്റിയിൽ.
നാലാമത്തെയും,
അഞ്ചാമത്തെയും,
ആറാമത്തെയും,
അന്നേ ദിവസം
രണ്ട് കൈകളും ചേർത്ത് പിടിച്ച്
കൈകളിൽ.
ഹാ!!
സ്വന്തമേ.
ഉമ്മകൾ !!!!
എമ്പതാമത്തെ ഉമ്മ.
നിൻ്റെ ഹോസ്റ്റൽ ഗേറ്റിന്
മുന്നിൽ വെച്ച്,
എൻ്റെ പൊസസീവ്‌നെസ്
കാരണം ബന്ധം മുന്നോട്ട്
പോയാൽ വഷളാവുകയേയുള്ളൂ.
നമുക്കിത് നിർത്താമെന്ന്
നിൻ്റെ മെസ്സേജ് കിട്ടി,
നിന്നെ കാണാൻ വന്ന രാത്രി.
നെറ്റിയിൽ,
എമ്പത്തിരണ്ടാമത്തെ
വീണ്ടും നെറ്റിയിൽ.
എമ്പത്തിമൂന്ന് വലത് കണ്ണിൽ.
എമ്പത്തിനാല് ഇടത് കണ്ണിൽ.
എമ്പത്തിയഞ്ച് ഇടത്തേ കവിളിൽ.
എമ്പത്തിയാറ് വലത്തേ കവിളിൽ.
എമ്പത്തിയേഴ് നെറ്റിയിൽ.
എമ്പത്തിയെട്ട് നെറ്റിയിൽ.
എമ്പത്തിയൊമ്പത് നെറ്റിയിൽ.
നീ അനങ്ങാതെ നിന്നു.
ഹോ!!
വേദന.
വേദനയുമ്മകൾ!!!
അറുപത്തിനാലാമത്തെ ഉമ്മ.
കഴുത്തിൽ.
ചുണ്ടും നാവും ചേർത്ത്.
അറുപത്തിയഞ്ചാമത്തെ ഉമ്മ
വലത് കാതിന് താഴെ.
അറുപത്തിയാറാമത്തെ ഉമ്മ
ഇടത് കാതിന് താഴെ.
അറുപത്തിയേഴാമത്തെ ഉമ്മ
നിൻ്റെ മുലകൾക്ക് ഇടയിൽ.
അറുപത്തിയെട്ടാമത്തെ ഉമ്മ
നിൻ്റെ ഇടത്തേ മുലക്കണ്ണിയിൽ.
അറുപത്തിയൊമ്പതാമത്തെ ഉമ്മ
വലത്തേ മുലക്കണ്ണിയിൽ.
എഴുപതാമത്തെ ഉമ്മ വയറിൽ.
എഴുപത്തിയൊന്നാമത്തെ ഉമ്മ
പൊക്കിളിൽ
എഴുപത്തിരണ്ടാമത്തെ ഉമ്മ അടിവയറിൽ.
ഉഫ്!!
ഉമ്മകൾ!!
ഉമ്മകൾ!!
ഉമ്മകൾ!!
മുപ്പത്തിയേഴാമത്തെ ഉമ്മ
കാട്ടിൽ,
ചെറിയ അരുവിക്കരയിൽ കിടന്ന്.
വലത്തേ കൈയിൽ.
മുപ്പത്തിയെട്ടാമത്തെ ഉമ്മ,
ഇടത്തേ കൈയിൽ.
മുപ്പത്തിയൊമ്പതാമത്തെ ഉമ്മ,
വലത് കൈയിലെ തള്ളവിരലിൽ.
നാല്പതാമത്തെ ഉമ്മ,
വലത് കൈയിലെ ചുണ്ടുവിരലിൽ.
നാല്പത്തിയൊന്നാമത്തെ ഉമ്മ,
ഇടത് കൈയിലെ തള്ളവിരലിൽ.
നാല്പത്തിരണ്ടാമത്തെ ഉമ്മ,
ഇടത് കൈയിലെ ചെറുവിരലിൽ.
നാല്പത്തിമൂന്നാമത്തെ ഉമ്മ,
വയറിൽ .
നാല്പത്തിനാലാമത്തെ ഉമ്മ,
വയറിൽ.
നാല്പത്തിയഞ്ചാമത്തെ ഉമ്മ,
വയറിൽ.
നാല്പത്തിയാറാമത്തെ ഉമ്മ
മേൽച്ചുണ്ടിൽ.
നാല്പത്തിയേഴാമത്തെ ഉമ്മ
കീഴ്ച്ചുണ്ടിൽ.
നാല്പത്തിയെട്ടാമത്തെ ഉമ്മ
രണ്ട് ചുണ്ടുകളും
ചേർത്ത് നുണഞ്ഞ്.
നാല്പത്തിയൊമ്പാതാമത്തെ ഉമ്മ
നാവിൻ തുമ്പിൽ.
ഹോ!!!
ഞാൻ, നീ, നമ്മളുമ്മകൾ!!!
എഴുപത്തിമൂന്നാമത്തെ ഉമ്മ
എൻ്റെ ആദ്യ
ആത്മഹത്യാ ശ്രമം
കഴിഞ്ഞ്,
ഹോസ്പിറ്റലിൽ കിടക്കുമ്പോൾ
എന്നെ കാണാൻ വന്ന് പോകുമ്പോൾ
കാർ പാർക്കിങ്ങിൽ വെച്ച്,
നിൻ്റെ നെഞ്ചിൽ.
എഴുപത്തിനാലാമത്തെ ഉമ്മ
രണ്ട് ചുണ്ടിലുമായി.
എഴുപത്തിയഞ്ചാമത്തെ ഉമ്മ,
കഴുത്തിൽ.
എഴുപത്തിയാറാമത്തെ ഉമ്മ
ടീഷർട്ട് ഉയർത്തി,
മുലയിടുക്കിൽ.
എഴുപത്തിയെട്ടാമത്തെ ഉമ്മ,
വലത് മുലയിൽ
ബ്രാക്ക് മുകളിലൂടെ.
എഴുപത്തിയൊമ്പതാമത്തെ ഉമ്മ
വയറിൽ.
മുട്ടിൽ ഇരുന്ന്,
വയറിൽ തല വെച്ച്,
ഞാനൊരിരിപ്പ് ഇരുന്ന ഉമ്മ.
ഹൊ!!!
നോവുമ്മകൾ!!!
തൊണ്ണൂറാമത്തെ ഉമ്മ
ഇനി ഇത് വേണ്ടെന്ന് പറഞ്ഞ്,
സ്കൂട്ടറിൽ നിന്ന്
ഇറങ്ങി നടക്കുമ്പോൾ
വലത് കൈ പിടിച്ച്
കൈക്കുള്ളിൽ വെച്ച ഉമ്മ.
തൊണ്ണൂറ്റിയൊന്നാമത്തെ ഉമ്മ
നിൻ്റെ വീടിൻ്റെ ഗേറ്റിൽ വെച്ച്,
നീ ഒരു ഭാവമില്ലാതെ,
മിണ്ടാതെ നിൽക്കുമ്പോൾ
നെറ്റിയിൽ വെച്ചത്.
തൊണ്ണൂറ്റിരണ്ടാമത്തെ ഉമ്മ,
ഹോസ്റ്റലിൻ്റെ ഗേറ്റിൽ വെച്ച്,
സംസാരിക്കാനുള്ള എൻ്റെ ശ്രമത്തെ
തള്ളി മാറ്റി പോകുമ്പോൾ,
ഇടത്തേ കൈയിലെ ചെറുവിരലിൽ
വെച്ചത്.
തൊണ്ണൂറ്റിമൂന്നാമത്തെ ഉമ്മ,
നിൻ്റെ ജോലി സ്ഥലത്ത്,
കാൻ്റീനിൽ ,
നിന്നെ ബലം പിടിച്ച് ചുമരിൽ ചേർത്ത് നിർത്തി
കവിളിൽ വെച്ചത്,
നെറ്റിയിൽ വെച്ചത്
തൊണ്ണൂറ്റിനാലാമത്തെ ഉമ്മ.
കീഴ്ചുണ്ടിൽ വെച്ചത്
തൊണ്ണൂറ്റിയഞ്ചാമത്തെ ഉമ്മ.
മേൽചുണ്ട് പൊട്ടും വിധം വെച്ചത്.
തൊണ്ണൂറ്റിയാറാമത്തെ ഉമ്മ.
ഇത്രേം ടോക്സിക് റിലേഷൻഷിപ്പിൽ
ഇനിയും മുന്നോട്ട് പോകാൻ
ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ്
നീ നടന്ന് പോകുമ്പോൾ,
നിൻ്റെ പുറകിൽ വന്ന്,
കെട്ടിപ്പിടിച്ച്,
പുറത്ത് വെച്ച ഉമ്മ.
തൊണ്ണൂറ്റിയേഴാമത്തെ ഉമ്മ.
വിളിച്ചോ മെസ്സേജ് അയച്ചോ
ഇനിയും എന്നെ ശല്യപ്പെടുത്തരുതെന്ന്
എൻ്റെ വീട്ടുപടിക്കൽ വന്ന്
പറഞ്ഞ് നടന്ന് പോകുമ്പോൾ
നിൻ്റെ പുറകിൽ വന്ന്
കെട്ടിപ്പിടിച്ച്,
പുറത്ത് വെച്ച ഉമ്മ.
തൊണ്ണൂറ്റിയെട്ടാമത്തെ ഉമ്മ.
നീ കൂട്ടുകാരനുമായി നടന്ന്
പോകുമ്പോൾ,
തടഞ്ഞ് നിർത്തി,
അവനെ അടിച്ചിട്ട്,
ഇത് എൻ്റെ പെണ്ണാണ് പറഞ്ഞ്
എൻ്റെ കൈക്കുള്ളിലാക്കി
വലത് തോളിൽ വെച്ച ഉമ്മ.
തൊണ്ണൂറ്റിയൊമ്പതാമത്തെ ഉമ്മ.
നീ പൊക്കോ,
ഇനി വരില്ലെന്ന് ഉറപ്പ് പറഞ്ഞ്
തിരിഞ്ഞ് നടക്കും മുന്നെ
നെറ്റിയിൽ തന്ന ഉമ്മ.
നൂറാമത്തെ ഉമ്മ.
തിരിഞ്ഞ് നിൻ്റെ അടുത്തേക്ക്
തിരിച്ച് നടന്ന്
ഗുഡ് ബൈ പറഞ്ഞ്
നെറ്റിയിൽ അമർത്തി ചുംബിച്ച
ഉമ്മ.
നൂറ്റിയൊന്നാമത്തെ ഉമ്മ.
ഞാൻ മരിച്ച് കിടക്കുമ്പോൾ
നീ നെറ്റിയിൽ തന്ന ഉമ്മ.
നൂറ്റൊന്നുമ്മകൾ!!
Vineeth Valsala Vijayan
ഉമ്മകൾ!!
ഉമ്മകൾ!!

