ഇന്നെന്റെ ഓർമ്മകൾക്കിത്തിരി
ചന്തം കൂട്ടി നീ.
നമ്മുടെ പ്രണയവും നമ്മൾ കണ്ട കിനാക്കളും
എന്റെ കാതിൽ നീ മന്ത്രിച്ച
മൃദു മന്ത്രണങ്ങളും
പാടിത്തീർക്കാത്തൊരാ-
പാട്ടിന്റെ മൂളലും
ഇന്നെന്റെ സ്വപ്നത്തി-
നിത്തിരി ചന്തം കൂട്ടി നീ .
നിന്നധരങ്ങൾ എന്നോട് വിടചൊല്ലുമ്പോൾ നിന്നുടെ മിഴികളിലൂടടർന്നു വീണൊ-
രശ്രുകണങ്ങളിലൊന്നെന്റെ
കവിതയിൽ വന്നു പിടഞ്ഞതും
ആർത്ത നാദമായി,
മഴച്ചാറ്റലായി,
വേഷപ്പകർച്ചകളാടി
നീ വന്നതും
നിൻ കരങ്ങളിലെന്നെ
ചേർത്തണച്ചതും
എല്ലാമൊരോർമ്മയായി,
ജല കണികയായി, ചിതറിടുമ്പോൾ
ഇന്നെന്തു ചന്തമെൻ
പ്രിയതേ നിനക്ക്…
ജമിനി കെ രാജ്

1 Comment
👍