ഞാൻ മരണത്തെ ഭയക്കുന്നു
അവൾ തനിച്ചാകും
എന്ന തോന്നലുകൊണ്ട്
അച്ഛനവൾക്ക്
തണലാകുമെന്നറിയാം
പക്ഷെ,
ഇരുളിൽ തഴുകിയുറക്കാൻ
പുലരിയിൽ
തലോടിയുണർത്താൻ
എന്റെയീ കൈകൾ വേണമവൾക്ക്..
അവളുറങ്ങാത്ത രാവുകളിൽ
കൺചിമ്മാതിരിക്കാൻ
ഞാൻ വേണമവൾക്ക്
അവളുടെ കണ്ണുകളിൽ
നനവ് പടരുമ്പോൾ
ഉമ്മകൾ കൊണ്ടതുനുകരാൻ
എന്നധരങ്ങൾ വേണമവൾക്ക്
അവളാണെന്റെ പ്രകാശം
അവളെന്റെ പ്രിയ സുഹൃത്ത്
എനിക്കു കിട്ടിയ സ്നേഹ സമ്മാനം..
-ജെമിനി കെ രാജ് –
