Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയമേ നിനക്കായി ..…..
ജീവിതം പ്രണയം പ്രണയദിനം

പ്രണയമേ നിനക്കായി ..…..

By Seji RajeevFebruary 15, 2025Updated:March 23, 20255 Comments2 Mins Read189 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ പ്രണയമേ… 

മറന്നുവോ നീ എന്നെ?

മറക്കാൻ കഴിയില്ല എന്ന് അറിയാം എങ്കിലും എൻ്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ ഒരു പാഴ്ശ്രമം എന്നു കൂട്ടിക്കോളൂ വെറുതെ… ഒരു ശ്രമം

ചിരിക്കണ്ട… നിനക്കറിയാല്ലോ എനിക്കോ നിനക്കോ അതിനാവില്ല എന്ന്… 

പ്രണയം എന്നു പറഞ്ഞാൽ തന്നെ ഒരു തിരിച്ചറിവല്ലേ.. ഒരാൾക്ക് പകരമാവാൻ മറ്റാർക്കും കഴിയില്ലെന്ന തിരിച്ചറിവ് ശരിക്കും ആ തിരിച്ചറിവിലാണല്ലോ നമ്മൾ… 

എടോ സ്നേഹിക്കപ്പെടുക എന്നതിനേക്കാൾ ഭാഗ്യം മറ്റെന്തിനാണ് ഉള്ളത്?

ഒരാളിനാൽ അത്രമേൽ പ്രണയിക്കപ്പെടുക… 

കാമിക്കപ്പെടുക… 

കാത്തിരിക്കപ്പെടുക… 

ഊണിലും… ഉറക്കത്തിലും… 

ശ്വാസത്തിലും… നിശ്വാസത്തിലും… കനവിലും, നിനവിലും എവിടെയും ഒരാൾ മാത്രം… 

ഹാ… അതിനെന്തൊരു സൗന്ദര്യമാണെടോ..!!!!

എൻ്റെ ഹൃദയത്തിൽ പതിഞ്ഞ ഒരേ ഒരാൾ അത് നീ മാത്രമാണ്. ഹൃദയത്തിൽ പതിഞ്ഞ് ഹൃദയമിടിപ്പായി പിന്നിട് എൻ്റെ ശ്വാസമായി നി മാറിയില്ലേ? അതെ എൻ്റെ ജീവവായു

നമ്മുടെ പ്രണയത്തിൽ നീ എന്നും മിടുക്കുള്ള ഒരു കുതിരക്കാരൻ ആയിരുന്നു. വികാരങ്ങളെ പക്വതയോടെ കടിഞ്ഞാൺ ഇടുന്ന സമർത്ഥനായ ഒരു കുതിരക്കാരൻ. ആ കുതിരസവാരിയിൽ എനിക്കിത്തിരി സാമർത്ഥ്യം പോരെങ്കിലോ? ഞാൻ തോൽവി സമ്മതിക്കട്ടെ എന്നിലെ ഗൗരവക്കാരിയായ ഞാൻ ഇവിടെ മരിക്കുന്നു ഒപ്പം ഒട്ടൊരഭിമാനത്തോടെ ഞാൻ കാത്തു പോന്ന എന്റെ സ്വകാര്യതയും. നിനക്ക് എന്താണ് ഇത്ര വലിയ പ്രത്യകത എന്നു ചോദിച്ചാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രണയവും സൗഹൃദവും നിന്നിൽ നിന്നാണ്… 

കണ്ടുമുട്ടാൻ വൈകിയെങ്കിലും നീ എനിക്കായി ഒരു പൂക്കാലവും, സന്തോഷത്തിൻ്റെ പറുദീസയും കാത്തു വെച്ചിട്ടുണ്ടായിരുന്നു ഇതുവരെ അനുഭവിക്കാത്ത ഒരു ലോകം എനിക്കു സമ്മാനിച്ചത് നീയാണ്… 

നീ എന്നിൽ പടർന്നുപിടിക്കുമ്പോൾ മാത്രമേ എന്നിൽ ഇലഞ്ഞി പൂക്കൾ പൂത്തു നില്ക്കുന്നണ്ടെന്നും… അതിനൊരു മനം മയ്ക്കുന്ന ഗന്ധമുണ്ടെന്നും ഞാൻ പോലും അറിയൂ… 

അങ്ങിനെയുള്ള നിന്നെ ഒന്നിനു വേണ്ടിയും ഒഴിവാക്കാൻ എനിക്കാവില്ല… അല്ല നമുക്ക് അതിന് കഴിയില്ല

ജീവനായ് സ്നേഹിക്കാൻ നിനക്കു കഴിയുമെങ്കിൽ… 

എന്നിൽ ജീവനുള്ള കാലം… ആ സ്നേഹത്തിന് ജീവൻ നൽകാൻ ഞാൻ ഉണ്ടാകും കൂടെ… 

എന്താകും? ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കും എന്നൊന്നും എനിക്കറിയില്ല ഒന്നറിയാം എനിക്കിഷ്ടമാണ് ഒരു പാട്… ഒരുപാട് ഇഷ്ടമാണെനിക്ക്… ഇനി ഒരിക്കലും ഒന്നിനു വേണ്ടിയും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇഷ്ടം

ആത്മാവിൽ അലിഞ്ഞുചേർന്നോരി ഇഷ്ടം… ജൻമ ജൻ മാന്തരങ്ങളിലൂടെ ഞാൻ തേടിയ ഒരിഷ്ടം… 

ചേർന്നിരിക്കാൻ ഒരുപാട് കൊതിക്കുന്നുണ്ട് മനസ്സ്… സമയമായില്ല പോലുമെന്ന് കാലം പറയുമ്പോൾ ആ സന്തോഷത്തിനായി ഇനിയും കാത്തിരിക്കാം ഞാൻ നിനക്കായി മാത്രം… 

Post Views: 35
2
Seji Rajeev

ഞാൻ സെജി രാജീവ് യാത്രകൾ,പ്രണയം, മനുഷ്യവകാശം എന്നിവയിൽ പുതിയ വഴികൾ തേടുന്ന വായനയും എഴുത്തും ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു അധ്യാപിക . എഴുത്തിൽ പുതിയ വഴിക ൾ തിരയുന്ന പഴമയെയും ആചാരങ്ങളെയും മുറുകെ പിടിക്കുന്ന ഒരു പഴഞ്ചൻ ചിന്താഗതിക്കാരി . പ്രണയമേ നിനക്കായ് എന്ന ചെറുകഥാ സമാഹാരം ആണ് ആദ്യ പുസ്തകം . 💕💕💕💕💕

5 Comments

  1. Sunandha Mahesh on February 15, 2025 7:33 PM

    സൂപ്പർ 👍

    Reply
    • Seji on February 17, 2025 9:00 PM

      നന്ദി Mam 💕

      Reply
    • Silvy Michael on March 27, 2025 11:27 PM

      ❤️❤️❤️❤️

      Reply
  2. Suma Jayamohan on February 15, 2025 2:31 PM

    ❤️🌹👌

    Reply
    • Seji on February 17, 2025 9:01 PM

      Thank you Mam💕

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.