ചിലപ്പോൾ എനിക്ക് തോന്നും നമ്മൾ എന്നും ഒന്നിച്ചുണ്ടാവേണ്ടതായിരുന്നു. നമ്മൾക്ക് പലതിലും രണ്ട് അഭിപ്രായമാണെങ്കിലും എല്ലാ കാര്യത്തിലും നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും താങ്ങാകും എന്നും എപ്പോഴും.
പക്ഷെ…
ചിലപ്പോൾ എനിക്ക് തോന്നും നമ്മൾ രണ്ടടുത്തായിരിക്കുന്നത് തന്നെ ആണ് നല്ലതെന്ന്. കാരണം ഒന്നിച്ചായിരുന്നെങ്കിൽ നീ എന്നെ വെറുത്തു പോയേനെ.
ശരിയാണോ… അറിയില്ല.
നീ പറയും നിനക്കെന്നെ നന്നായി അറിയാമെന്ന്. ചിലപ്പോൾ എനിക്ക് തോന്നും ശരിയാ നീ പറയുന്നതെന്ന്. എന്നാൽ ചിലപ്പോൾ എനിക്ക് തോന്നും നിനക്കെന്നെ അറിയില്ല, മനസ്സിലാകുന്നില്ല എന്ന്.
ശരിയാണോ… അറിയില്ല.

