ചിന്തകൾകൊണ്ടുള്ള
നീണ്ട യാത്രയിന്നും തുടരുന്നു
പലപ്പോഴും ഞാനെന്നെ കണ്ടു
ഉള്ളത്തിലതു ചേർന്നലിഞ്ഞില്ല
ഇന്നലെ കണ്ട മുഖമിന്ന്
വികൃതമായപോൽ
വെള്ളവീണ മുടിയിഴപോലെ
വെള്ളവീണ ഉത്തരങ്ങളും
മുമ്പോട്ടും പിമ്പോട്ടും
വലിക്കുന്ന ചിന്താഭാരങ്ങൾ
കാഴ്ച്ചകളിൽ മങ്ങിയ നിറം
മുമ്പോട്ടുള്ളതവ്യക്തം
പിന്തിരിഞ്ഞു
നിന്ന കണ്ണുകൾ പ്രാണനിലുടക്കിയ ചിന്തകളാൽ
ഹൃദയത്തിൽ നിന്നു
പടർന്ന അശ്രുകണങ്ങൾ
മണ്ണിൽ ചിതറിയൊരുതുള്ളി
നനവു പടർത്തി
എന്നിലെ ചിന്തകൾ വീണ്ടുമുയിർക്കുന്നു
യാത്ര തീരുവോളം..
ജെമിനി കെ രാജ്
