നീതിക്കായുള്ള പോരാട്ടത്തിൽ
തീക്ഷണതയേറുമ്പോഴും
അനീതിയാൽ രക്തപ്പുഴകൾ നിറഞ്ഞൊഴുകുന്നു
വൈകിയെത്തുന്ന നീതി
നീതിനിഷേധമല്ലേ..?
ധാർമ്മികത ചോർന്നുപോകുന്നൊരീ കെട്ടകാലം
ആത്മാവിൻ നൊമ്പരമറിയാത്ത
കുറെ നരാധമന്മാർ
അമ്മമാരുടെ കുഞ്ഞുമക്കളുടെ സഹോദരിമാരുടെ
അച്ഛന്മാരുടെ നിലവിളി കേൾക്കാത്ത
മനുഷ്യനാകാത്ത
വ്യാജ മൊഴികൾക്കു
കുടപിടിക്കുന്ന ധർമ്മലോകം
അനീതിയുടെ ഇരുൾ മാറ്റി
സത്യവെളിച്ചത്തിൻ നീതി
നടപ്പാക്കൂ… നീതിദേവതേ
