എന്റെ മലയാളം (കവിത )
മാധുര്യമാം സ്വരങ്ങളാലും
ദൃഢതയാം വ്യഞ്ജനങ്ങളാലും
കൊരുത്തൊരക്ഷരമാലയാം
അക്ഷയഖനിയാണെന്റെ മലയാളം
സ്വഭാഷയാലുയിർക്കുന്നൊരെൻ
ചിന്തയും വാക്കും സ്വപ്നവുമീ-
വശ്യസുന്ദര ശൈലിയാം അറിവിൻ
അനശ്വര ഖനിയാണെന്റെ മലയാളം
എൻ മനോജ്ഞമാം തൂലികത്തുമ്പിൽ
പിറക്കുന്നൊരക്ഷരക്കൂട്ടങ്ങൾ
അതാണെന്റെ ഭാഷ, മധുരമാം
പൈതൃകമായൊരെന്റെ മലയാളം
ജെമിനി കെ രാജ്
