Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിങ്ങളൊരു ഫെമിനിസ്റ്റ് ആണോ?
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം വനിതാദിനം2025 സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

നിങ്ങളൊരു ഫെമിനിസ്റ്റ് ആണോ?

By Pavithra UnniMarch 6, 2025Updated:April 19, 202516 Comments4 Mins Read236 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ ചോദ്യത്തിന് രണ്ട് തരം ഉത്തരങ്ങളാണ് കിട്ടാറുള്ളത്. ഒന്ന് ധൈര്യപൂർവം, ആത്മവിശ്വാസത്തോടെ,ശരിയുടെ കൂടെയെന്ന ബോധ്യത്തോടെ അതേ എന്ന് ഉറച്ചു പറയുന്ന പെണ്ണുങ്ങളും ആണുങ്ങളും. രണ്ടാമത്തെ കൂട്ടരിൽ രണ്ട് വിഭാഗമുണ്ട്. തുല്യത ഒക്കെ വേണം പക്ഷേ ഫെമിനിച്ചികൾ ആയി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന വിഭാഗവും, ഇന്നത്തെ ഫെമിനിസം സ്യൂഡോ ഫെമിനിസം ആണെന്നും ഹ്യൂമനിസമാണ് വേണ്ടത് എന്നും പറയുന്നവർ. മറ്റേത് ഫെമിനിസം കൊണ്ടാണ് ഇപ്പോഴുള്ള എല്ലാം പ്രശ്നങ്ങളും ഉണ്ടായത് എന്ന് പറയുന്ന ആണുങ്ങളും പെണ്ണുങ്ങളും. നിങ്ങൾ ശരിയുടെ പക്ഷം പിടിക്കുന്നില്ല എങ്കിൽ തെറ്റിന്റെ പക്ഷത്താണ് എന്ന് പറയാറുണ്ട്. അതുപോലെ നിങ്ങൾ ഫെമിനിസ്റ്റ് അല്ല എങ്കിൽ തീർച്ചയായും സെക്സിസ്റ്റ് ആണെന്ന് സാരം.

ആദ്യം അർത്ഥം തന്നെ പറഞ്ഞു തുടങ്ങാമല്ലേ? എന്താണ് ഫെമിനിസം?

എല്ലാ മനുഷ്യരും ലിംഗഭേദം ഇല്ലാതെ തുല്യർ ആണെന്നും അവർക്ക് അവസരവും അവകാശവും തുല്യമായി ലഭിക്കേണ്ടതുണ്ടെന്നും ചിന്തിക്കുന്ന ഒരു ആശയമാണ് ഫെമിനിസം. ചരിത്രം പരിശോധിച്ചാൽ എല്ലാ കാലത്തും എല്ലായിടത്തും പാട്രിയാർക്കി അഥവാ പുരുഷാധിപത്യമാണ് വാഴ്ന്നിരുന്നത് എന്ന് കാണാം. അടിച്ചമർത്തപ്പെട്ടവരിൽ പ്രധാന വിഭാഗം സ്ത്രീകൾ ആയത് കൊണ്ട് സ്ത്രീപക്ഷ വാദമായി ഫെമിനിസം വളർന്നു വന്നതിൽ അത്ഭുതമില്ല. ഇന്നത്തെ സാഹചര്യത്തിൽ എല്ലാ ലിംഗ വ്യക്തിത്വങ്ങൾക്കും തുല്യത ആവശ്യപ്പെടുന്ന ഒരു ചിന്താരീതി ആയി ഫെമിനിസം മാറിയിട്ടുണ്ട്. അടിമ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് നിന്ന് വിപ്ലവങ്ങളിലൂടെ അത് മാറ്റിമറിച്ചവർ ചെയ്തത് തന്നെയാണ് ഫെമിനിസത്തിലൂടെ മനുഷ്യർ ചെയ്യുന്നത്. അതിലെന്ത് തെറ്റാണ് സമൂഹം കാണുന്നത് എന്ന് എനിക്ക് മനസിലാകാറില്ല. സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും തുല്യത ലഭിക്കണം എന്നത് എങ്ങനെയാണ് കുറെ അധികം പേർക്ക് ഒരു മോശം കാര്യമായി മാറുന്നത്?

ലോകം കാലങ്ങളോളം സ്ത്രീ വിരുദ്ധമായിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. സ്ത്രീകൾക്ക് പുരുഷന്മാരുടേതിന് സമാനമായ ചില അവകാശങ്ങൾ ലഭിച്ചിട്ട് അധിക കാലവും ആയിട്ടില്ല. ചില ഉദാഹരണങ്ങൾ പറയാം.

*അമേരിക്കയിൽ പോലും സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത് 1920 ലാണ്.

*ഇന്ത്യയിൽ ഒരേ ജോലിക്ക് സ്ത്രീക്കും പുരുഷനും തുല്യവേതന നിയമം വന്നത് 1976 ലാണ്

*1971 ലാണ് ഇന്ത്യയിൽ സ്ത്രീകൾക്ക് അബോർഷൻ ചെയ്യാനുള്ള അവകാശം (MTP) ലഭിച്ചത്

*ഗാർഹിക പീഡന നിരോധന നിയമം ഇന്ത്യയിൽ വന്നത് വെറും 2005 ലാണ്

*Protection of Women from Sexual Harassment at Workplace Act വന്നത് 2013 ലാണ്

*Marital Rape ക്രിമിനലൈസ് ചെയ്തത് 2013 ൽ മാത്രമാണ്

*Hindu Succession Act (2005) വന്നതോടെയാണ് ഹിന്ദു സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം ലഭിച്ചത്.

*1986 ൽ മേരി റോയ് നടത്തിയ നിയമപോരാട്ടം കൊണ്ടാണ് സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം ലഭിച്ചത്.

*മുസ്ലിം സ്ത്രീകളുടെ തുല്യ സ്വത്തവകാശം 2025 ലും കിട്ടാക്കനിയാണ്.

പെൺ ഭ്രൂണഹത്യ കുറച്ചത്, വിവാഹപ്രായം ഉയർത്തിയത്, സ്ത്രീധനം നിരോധിച്ചത്, സ്ത്രീകളെ ലൈംഗിക ശരീരം മാത്രമായി കാണുന്ന മതപരമായ ഡ്രസ്സ് കോഡിനോടുള്ള പ്രതിഷേധം ഉയർന്നത്, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ…എത്ര എത്ര മാറ്റങ്ങളാണ് സ്ത്രീപക്ഷവാദം മൂലം ഉണ്ടായത് എന്നത് കാണാൻ നിങ്ങൾക്കൊന്നും കണ്ണില്ലേ? ചരിത്രബോധമില്ലേ ? പിന്നെയും എന്തിനാണ് ഞാനൊരു ഫെമിനിസ്റ്റ് അല്ലെന്നും ഫെമിനിച്ചികളാണ് ഈ നാട് നശിപ്പിക്കുന്നതെന്നും പറഞ്ഞു നടക്കുന്നത്? നിങ്ങൾക്ക് നിങ്ങളോട് തന്നെ പുച്ഛം തോന്നുന്നില്ലേ ഇങ്ങനെ ആയിരിക്കാൻ?

ചില പ്രധാന ആന്റി ഫെമിനിസ്റ്റ് വാദങ്ങൾക്കുള്ള ഉത്തരം കൂടി തന്നിട്ട് പോകാം.

*പെണ്ണുങ്ങൾ പഠിച്ചതോടെ, ജോലി ചെയ്യാൻ തുടങ്ങിയതോടെ, സമ്പാദിക്കാനും പണം കാണാനും തുടങ്ങിയതോടെ ഇവറ്റകൾക്ക് പിന്നെ ആണുങ്ങളെ വേണ്ട, ഡിവോഴ്സ് കൂടാൻ കാരണം ഫെമിനിസമാണ്: അതേ ഡിവോഴ്സ് കൂടാൻ കാരണം ഫെമിനിസമാണ്. എന്തെ ഇഷ്ടായില്ലേ? സ്വന്തമായി വിവാഹം കഴിക്കണോ വേണ്ടയോ ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ തുടരണോ എന്ന് തീരുമാനിക്കാൻ പോലും അവകാശം ഇല്ലാത്ത സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത പെണ്ണുങ്ങൾ ആയി തുടരണമായിരുന്നോ? അപ്പോൾ നിങ്ങൾക്ക് പാവ കളിപ്പിക്കാൻ എളുപ്പമായേനെ അല്ലെ? ട്രെയിനിൽ മുന്നിൽ ചാടിയോ ഉത്തരത്തിൽ തൂങ്ങിയോ തീർന്നാൽ സന്തോഷം ആയേനെ അല്ലെ? ഫെമിനിസം സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. അവർ നിങ്ങളെ ഉപേക്ഷിക്കേണ്ട എങ്കിൽ അവർക്ക് സന്തോഷവും സമാധാനവും ബഹുമാനവും നൽകുന്ന ഇടങ്ങളായി മാറൂ. അല്ലാതെ മൂന്ന് നേരം ചോറ് കിട്ടാൻ ആയി മാത്രം സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ സ്ത്രീകൾ ബന്ധങ്ങളിൽ തുടരില്ല.

*ഫെമിനിച്ചികൾ കള്ളക്കേസ് കൊടുത്തു പുരുഷന്മാരെ ചുറ്റിക്കുന്നു: ചിലർ ചെയ്യുന്നുണ്ടാകും. അതിന് ഫെമിനിസം എന്ത് ചെയ്യണം? മതത്തിൽ ഒരാൾ ഒരു തെറ്റ് ചെയ്താൽ അത് അയാളുടെ മാത്രം തെറ്റും ഫെമിനിസ്റ്റ് ഒരു തെറ്റ് ചെയ്താൽ അത് ഫെമിനിസത്തിന്റെ തെറ്റും ആകുന്ന ലോജിക് എനിക്ക് മനസിലാകുന്നില്ല. എല്ലാ ആശയങ്ങളിലും മുതലെടുപ്പ് നടത്തുന്നവർ ഉണ്ടാകും. അത് ഗാന്ധിസം മുതൽ കമ്യൂണിസത്തിൽ വരെ കാണാം. അപ്പോൾ ഫെമിനിസത്തിന് മാത്രം എന്താണ് അതിൽ അപവാദം?

*പണ്ടത്തെ പീഡനങ്ങൾ മി ടൂ ആക്കി വർഷങ്ങൾക്ക് ശേഷം കൊണ്ട് വരുന്നത് ഫെമിനിച്ചികളുടെ സ്ഥിരം പണിയാണ്: മനുഷ്യരാണ്, പീഡനം ആയിരുന്നു എന്നും ചൂഷണം ആയിരുന്നു എന്നും തിരിച്ചറിയാൻ വർഷങ്ങൾ എടുത്തെന്ന് വരും. അവരും ഈ സമൂഹത്തിന്റെ പ്രോഡക്റ്റ് ആണ്. ബ്രിട്ടീഷ് കോളനി ആയ അടുത്ത ദിവസം മുതൽ ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം തുടങ്ങിയിട്ടില്ല എന്നത് മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? അപ്പോൾ ചൂഷണത്തെ തിരിച്ചറിയാനും പുറത്ത് പറയാനും സമയമെടുക്കുന്നത് മാത്രമെങ്ങനെ കുറ്റമാകും?

*ഫെമിനിച്ചികൾ കാരണം നന്നായി നടന്നിരുന്ന സിനിമ വ്യവസായം പോലും പെരുവഴിയിൽ ആയി: ആയെങ്കിൽ നന്നായുള്ളൂ! ഇത്രയും കാലം ഈ നടന്ന വൃത്തികേടുകൾ ഒന്നും ഈ താരങ്ങളും സംഘടനകളും അറിഞ്ഞിട്ടില്ലെന്ന നുണ തൊണ്ട തൊടാതെ വിഴുങ്ങിക്കോളൂ. നാല് പെണ്ണുങ്ങൾ വന്നു പറഞ്ഞപ്പോഴേക്കും ഇളകുന്ന സിംഹാസനങ്ങൾ ഇളകട്ടെ, ജനാധിപത്യപരവും തുല്യതയും ഉള്ള തൊഴിലിടമായി മാറട്ടെ സിനിമ. നിങ്ങൾ പാർവതി ഉൾപ്പെടെ ഉള്ളവരെ തെറി വിളിച്ചു സന്തോഷിക്കൂ. നിങ്ങൾ ഫെമിനിസ്റ്റ് അല്ലല്ലോ, സെക്സിസ്റ്റ് അല്ലെ? അപ്പോൾ വിറളി പിടിക്കുന്നത് സ്വാഭാവികം!

അപ്പോൾ ഫെമിനിസം കൊണ്ട് തുല്യത എങ്ങാനും വന്നു പോയാൽ പണി എടുത്ത് തിന്നേണ്ടി വരുമെന്ന് ചിന്തിക്കുന്ന കുലസ്ത്രീകളും സ്വന്തം കാൽക്കീഴിലെ പ്രിവിലേജുകൾ ഒലിച്ചു പോയാൽ പിന്നെ ആണെന്ന് പറഞ്ഞു നടക്കുന്നതിൽ എന്ത് കാര്യം എന്നാലോചിക്കുന്ന ആണുങ്ങളും ഫെമിനിസ്റ്റ് അല്ലെന്ന് അഭിമാനത്തോടെ പറഞ്ഞു നടക്കൂ. ലോകം മുന്നോട്ട് പോകും, നിങ്ങൾ ആ പൊട്ടക്കിണറ്റിൽ കിടന്നോളൂ, ആർക്ക് ചേതം?

എല്ലാ സ്ത്രീകൾക്കും സന്തോഷം നിറഞ്ഞ വനിതാദിനം ആശംസിക്കുന്നു. ഫെമിനിസ്റ്റ് ആയ പുരുഷന്മാർക്ക് പ്രത്യേക സ്നേഹവും നന്ദിയും. നിങ്ങളെ ഞങ്ങൾ ഇച്ചിരി കൂടുതൽ ബഹുമാനിക്കുന്നു. അപ്പോൾ ആ ചോദ്യം വീണ്ടും ചോദിക്കട്ടെ, ഉത്തരം കമെന്റ് ചെയ്തോളൂ.

നിങ്ങൾ ഇനിയും ഫെമിനിസ്റ്റ് ആയില്ലേ? അതോ അര മണിക്കൂർ മുൻപേ ആയോ?

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 31
14
Pavithra Unni

I pen my thoughts here. I am here to make a signature…

16 Comments

  1. Silvy Michael on March 8, 2025 1:55 PM

    ഞാൻ എന്നേ ആണ്. പക്ഷേ അങ്ങനെയൊക്കെ ആയാൽ നാണക്കേടല്ലേ എന്നുചിന്തിക്കുന്ന സമൂഹമാണ് ചുറ്റും

    Reply
    • Pavithra Unni on March 8, 2025 4:02 PM

      അതേ എന്തോ കുറ്റം ചെയ്യുന്ന പോലെയാണ് സമൂഹം തുല്യതയെ കാണുന്നത്.

      Reply
  2. Greeshma Kichu on March 8, 2025 8:57 AM

    👏👏👏

    Reply
    • Pavithra Unni on March 8, 2025 4:02 PM

      നന്ദി ഗ്രീഷ്മ

      Reply
  3. Vaishakh on March 7, 2025 2:14 PM

    👏

    Reply
    • Pavithra Unni on March 8, 2025 4:02 PM

      Thanks vaishakh

      Reply
  4. Sunandha Mahesh on March 7, 2025 7:08 AM

    നേരം വെളുത്താൽ നന്നായിരുന്നു.

    Good write up 👍

    Reply
    • Pavithra Unni on March 8, 2025 4:03 PM

      പെണ്ണുങ്ങൾ ഒന്ന് തെളിഞ്ഞാൽ മതി ആദ്യം

      Reply
  5. Neethu. V. R on March 7, 2025 7:05 AM

    🔥🔥👏🏻

    Reply
  6. Jauhara on March 6, 2025 11:24 PM

    👍👍

    Reply
    • Sreeja Ajith on March 7, 2025 7:08 AM

      Well written. ഞാൻ ഫെമിനിസ്റ്റ് ആയി 😇

      Reply
  7. Seenath on March 6, 2025 11:21 PM

    👍🏼👍🏼👍🏼👍🏼

    Reply
    • Joyce Varghese on March 7, 2025 6:40 PM

      Feminism എന്നതിന്റെ അർത്ഥം അറിയാവുന്ന സ്ത്രീ അതിനോടൊപ്പം നിൽക്കും. പലരാൾ പരിഹാസ്യമായി എഴുതിയും ചിത്രീകരിക്കപ്പെട്ടും കഴിഞ്ഞ ഫെമിനിസ്റ്റ് കഥാപാത്രം, സമൂഹത്തിൽ, ഒരു noble intention ആയ തുല്യത എന്ന അവകാശത്തെ വികൃതമാക്കി. അതല്ല ഫെമിനിസം എന്ന് ബോധ്യപ്പെടുത്തുന്ന രചന.
      👌👏

      Reply
    • haripulloor on April 21, 2025 9:59 PM

      പുരുഷന്മാർക്കും ഫെമിനിസ്റ്റ് ആവാമല്ലേ? എന്നാ ഞാൻ കുറെ നാൾ മുൻപെ ഫെമിനിസ്റ്റ് ആയി.

      //നിങ്ങൾ ഫെമിനിസ്റ്റ് അല്ല എങ്കിൽ തീർച്ചയായും സെക്സിസ്റ്റ് ആണെന്ന് സാരം.// ഇത് അങ്ങോട്ട് മനസ്സിലാവുന്നില്ല. ഫെമിനിസ്റ്റ് അല്ലെങ്കിലും സെക്സിസ്റ്റ് ആവാതിരുന്നു കൂടേ?

      Reply
  8. Pradeesh on March 6, 2025 11:06 PM

    Well said 👌

    Reply
    • Suma Jayamohan on March 7, 2025 3:59 PM

      ഞാൻ ഇന്നലേ ആയി. നല്ലെഴുത്ത്. ഇഷ്ടപ്പെട്ടു പവിത്ര.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.