ഒരു ബന്ധം നശിക്കുന്നത് എപ്പോഴാണ് ?
സ്നേഹം അവസാനിക്കുമ്പോൾ ?
പരസ്പരബഹുമാനം ഇല്ലാതെയാവുമ്പോൾ ?
അല്ല…
വിശ്വാസം നഷ്ടപ്പെടുമ്പോൾ ..
അതിന്മേൽ ചോദ്യങ്ങൾ ഉയരുമ്പോൾ ..
ഉയിര് കൊടുത്ത് കെട്ടിപ്പൊക്കിയെ സ്നേഹവും
ആ സ്നേഹത്തിന്റെ വളക്കൂറിൽ വളർന്ന ബഹുമാനവും
പതിയെ ആ ചോദ്യങ്ങളുടെ പുഴുക്കുത്തിൽ വീണു പിടയുന്നു..
ഒരു കീടനാശിനിക്കും നികത്താനാകാത്ത ദ്വാരങ്ങളിൽ കൂടി ആ ബന്ധത്തിന്റെ മനോഹാരിത വീണുടയുന്നു.
പതിയെ അവിടം ഒരു മരുഭൂമിയാകുന്നു.
