Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതൃത്വം
അറിവുകൾ മാതൃദിനം2025

മാതൃത്വം

By Ramachandran TVMay 12, 20255 Comments2 Mins Read131 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭൂമിയിലെ ഏറ്റവും മഹത്തായ അവസ്ഥയാണ് ഒരു സ്ത്രീ അമ്മയാവുക എന്നത്. സ്ത്രീകൾക്ക് മാത്രം കഴിയുന്ന ഒരവസ്ഥ.

ആർക്കും ഗർഭം ധരിച്ചു പ്രസവിയ്ക്കാം. അത് സ്വാഭാവികമായ ഒരു പ്രക്രിയ തന്നെ. എന്നാൽ അമ്മയാകാൻ തീർച്ചയായും നല്ല തയ്യാറെടുപ്പ് തന്നെ ആവശ്യമാണ്.

തീർച്ചയായും ഒരു വിധം എല്ലാ പെൺകുട്ടികളിലും  ചെറുപ്പം മുതലുള്ള ഒരു തയ്യാറെടുപ്പ് പ്രകൃതി തന്നെ അതിനായ് ഒരുക്കുന്നുണ്ട്.

ജനിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് അണ്ഡങ്ങളുമായാണ് ഒരുക്കങ്ങൾ ആരംഭിക്കുന്നത്. പിന്നെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ എണ്ണം കുറഞ്ഞു വരുന്നു. ഓരോ മാസവും പക്വമായ ഒരോ അണ്ഡങ്ങളുമായാണ് ഓവുലേഷൻ തുടങ്ങുന്നത്. ബീജത്തെ സ്വീകരിക്കുകയാണെങ്കിൾ മാത്രം അടുത്ത നടപടികളിലേക്ക് കടന്നു ഭ്രൂണമായി വളരുന്നു. ഇല്ലെങ്കിൽ അവ നശിക്കുകയും അവശിഷ്ടങ്ങൾ ആർത്തവമായി പുറത്ത് പോകുകയും ചെയ്യുന്നു. ഭ്രൂണം വളരുകയും ശാരീരികമായി മാറ്റങ്ങൾ ഉണ്ടാവുകയും വളർച്ച പൂർത്തിയായി ഇരുന്നൂറ്റി എഴുപത് ദിവസങ്ങൾക്കുള്ളിൽ പ്രസവിക്കുകയും ചെയ്യുന്നു

മാനസികമായും ശാരീരികമായും ഉള്ള വലിയ മാറ്റങ്ങളാണ് അമ്മയാകുന്നതിലൂടെ ഒരു സ്ത്രീ അനുഭവിക്കുന്നത്. തീർച്ചയായും മഹത്തായ അനുഗ്രഹമാണ് അവൾക്ക് ലഭിക്കുന്നത് എന്നതിൽ സംശയമില്ല.

തന്റെ സ്വന്തം ശരീരത്തിലെ ഒരു ഭാഗം എന്ന നിലയിൽ മാസങ്ങൾ ഗർഭപാത്രത്തിൽ വളരുകയും വളർച്ചയുടെ ഓരോ നിമിഷവും അറിയുകയും ചെയ്ത് ആ കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുമ്പോൾ പ്രത്യേകമായ ഒരു അനുഭൂതിയും അനുഭവവുമാണ് ആ അമ്മയ്ക്ക് ഉണ്ടാവുക.

പ്രസവശേഷം കുഞ്ഞിനെ മുലയൂട്ടാനും താരാട്ട് പാടിയുറക്കാനും ഓരോ നിമിഷവും കരുതലോടെ ശ്രദ്ധിക്കാനും തുടങ്ങുമ്പോൾ തന്നെ കുഞ്ഞ് അമ്മയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കും.

പിന്നെ ഒരിക്കലും വേർപിരിയാത്ത വേർപിരിയാൻ വയ്യാത്ത ഒരു ബന്ധമായി അത് വളരുന്നു.

ആധുനിക സാങ്കേതിക വിദ്യകൾ വളർന്നപ്പോൾ കൃത്രിമഗർഭധാരണം, സാധാരണ പ്രസവം അല്ലാതെ സിസേറിയൻ വഴിയുള്ള കുഞ്ഞിൻ്റെ പിറവി. ഇപ്പോൾ തന്നെയുള്ള സറോഗസി പോലുള്ള മാർഗങ്ങൾ ഭാവിയിൽ തന്നേക്കാം വരുന്ന പുരുഷൻ്റെ ഗർഭധാരണം പ്രസവം തുടങ്ങിയവയൊക്കെ ഉണ്ടായാലും മാതൃത്വം എന്നത് മഹത്തായ ഒരു അനുഭവം അനുഭൂതി ആയിത്തുടരും.

 

ചിലപ്പോൾ മാത്രംചില സാഹചര്യങ്ങളിൽ ആവശ്യമില്ലാത്ത അല്ലെങ്കിൽ അങ്ങനെ കരുതപ്പെടുന്ന മാതൃത്വങ്ങളും ഉണ്ടാകുന്നുണ്ട് എന്ന് നമുക്ക് മറച്ചു വെക്കാൻ പറ്റില്ല.പ്രണയബന്ധങ്ങളും

അതിന്റെ തുടർച്ചയായ ശാരീരികബന്ധങ്ങളും ഗർഭധാരണങ്ങളും അതിൽ ഒന്നാണ്. അവർക്ക് ആ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട് അല്ലെങ്കിൽ അപമാനം.

അത് ചിലപ്പോൾ വളരെ നേരത്തെ സ്റ്റേജിൽ തന്നെ ഇല്ലാതാക്കും.അല്ലെങ്കിൾ രഹസ്യമായി പ്രസവിച്ചു കുഞ്ഞിനെ അനാഥാലയങ്ങളിലോ ഇപ്പോഴത്തെ അവസ്ഥയിൽ അമ്മത്തൊട്ടിലിലോ ഉപേക്ഷിച്ചു കളയുന്നു.

വേറെ ചിലർ വളരെ ക്രൂരമായി പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊല്ലുകയും ചെയ്യുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും അവയുടെ എണ്ണം വളരെ കൂടുതലാണ്.കേരളത്തിൽ പുരോഗമന ചിന്താഗതിക്കാർ ഉള്ളതിനാൽ അവയുടെ എണ്ണം കുറവാണ്.

 

സ്നേഹവും കാരുണ്യവും കരുതലും ശ്രദ്ധയും പരിചരണവും നൽകുന്ന അമ്മമാരാണ് അധികവും.

എന്നാൽ അങ്ങനെയല്ലാതെ അമ്മയും അച്ഛനും ഉണ്ടെങ്കിൽ പോലും അനാഥമായി വളരുന്ന വരുന്നുണ്ട്. സാഹചര്യങ്ങൾ കൊണ്ടാകാം.അത്തരം അനേകം കുഞ്ഞുങ്ങൾ കഴിവില്ലാത്തത് കൊണ്ട് മാത്രം അനാഥാലയങ്ങളിൽ വളരുന്നുണ്ട്. മാതൃത്വം മഹനീയവികാരമാണെങ്കിലും സാമ്പത്തികനില കൂടി അതിന് അനുകൂലമായ നിലപാട് എടുക്കാൻ ആവശ്യമുണ്ട് എന്നാണ് അത്തരം അനുഭവങ്ങൾ പറയുന്നത്.

# കൂട്ടക്ഷരങ്ങൾ

#മാതൃദിനം രചനാമത്സരം

#വിഷയം_മാതൃത്വം

#രചന_രാമചന്ദ്രൻടിവി

Post Views: 19
4
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

5 Comments

  1. Syamala Haridas on June 7, 2025 2:48 PM

    കാണപ്പെട്ട ദൈവമാണ് മാതാവ്.
    ആ അമ്മയോടുള്ള കടം വീട്ടാൻ നമുക്ക് ഒരിക്കലും കഴിയില്ല.
    സ്നേഹ നിധിയാണ് അമ്മ.

    Reply
  2. മിനി സുന്ദരേശൻ on May 19, 2025 1:34 AM

    നന്നായിട്ടുണ്ട്🌹

    Reply
    • Joyce on May 20, 2025 6:39 PM

      മാതൃത്വം മഹതീയം തന്നെ ❤കോടിക്കണക്കിനു കുഞ്ഞുങ്ങൾ ലോകത്തിൽ ജനിക്കുന്നതിൽ വളരെ വളരെ ചെറിയ ശതമാനം അമ്മമാർ മാത്രമെ കുഞ്ഞിനെ സ്നേഹിക്കാതിരിക്കുന്നുള്ളൂ. അതിനും ദാരിദ്രം, മാനസികപ്രശ്നങ്ങൾ എന്നിവ കാരണമാകാറുമുണ്ട്. അതു കൂടി ഒഴിവാക്കുമ്പോൾ എണ്ണം വീണ്ടും കുറയുന്നു. സ്ത്രീ എന്ന പദത്തിന്റെ ത്യാഗരൂപമാണ് അമ്മ.
      നല്ലയെഴുത്ത്👏👍.

      Reply
  3. Sayara Fathima KARU KUNNATH on May 18, 2025 8:07 PM

    നല്ല എഴുത്തു 👌🤗

    Reply
  4. Suma Jayamohan on May 18, 2025 6:23 PM

    നല്ല വിവരണം❤️👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.