പലപ്പോഴും നാം കേൾക്കാറുള്ള ഒരുകാര്യമാണ് അമ്മയാകുപ്പോഴാണ് സ്ത്രീയുടെ ജന്മം പൂർണമാകുന്നതെന്ന്.
മാതൃത്വം എന്നാൽ വളരെ പരിശുദ്ധതയോടുകൂടി നമ്മൾ കണക്കാക്കുന്ന ഒരു വികാരമാണ്. എന്നാൽ അതിനു പിന്നിൽ ഒരു സ്ത്രീ അനുഭവിക്കുന്ന ശാരീരിക മാനസിക വെല്ലുവിളികളെ കുറിച്ച് സമൂഹം ഒരിക്കൽ പോലും ഓർക്കാറില്ല.
ഒരു ജീവന്റെ തുടിപ്പ് തന്റെ വയറ്റിൽ വളരുന്നു എന്നറിയുന്ന ദിവസം മുതൽ പിന്നെ കാത്തിരുപ്പിന്റെ ദിവസങ്ങളാണ്. തന്റെ കുഞ്ഞിന് വേണ്ടി ഏറ്റവും നല്ലത് കരുതി വയ്ക്കുക, നല്ല ആയുരാരോഗ്യത്തോടുകൂടി കുഞ്ഞിനെ കിട്ടുവാൻ പ്രാർത്ഥിക്കുക, കൗതുകത്തോടുകൂടി കാത്തിരിക്കുക!
അങ്ങനെ പത്തു മാസം അമ്മയാക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ. ഏറ്റവും പെർഫെക്ട് ആയ അമ്മയാകുക എന്നതാണ് ഓരോ സ്ത്രീയും ചിന്തിക്കുക, അതിനൊപ്പം ഏറ്റവും നല്ല ഭാര്യയും മകളും മരുമകളും ഓഫീസിലെ ജോലിക്കാരിയും ആകാൻ ശ്രമിക്കുമ്പോഴാണ് മൊത്തത്തിൽ ഉള്ളഅവസ്ഥക്ക് ഒരു താളപ്പിഴ വന്നു തുടങ്ങുന്നത് അമ്മയാകുക എന്ന പ്രോസസ്സ് ഒരു സ്ത്രീക്ക് ശരീരികമായും മനസികമായും മാറ്റങ്ങൾ ഉണ്ടാകുന്ന ഒന്നാണ്. ആദ്യമായി അമ്മയായി മാറുമ്പോൾ പലരുടെയും ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന ഞാൻ ഉൾപ്പടെ ഉള്ള അമ്മമാരെ ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു…
“കുഞ്ഞിന് നിറം കുറവാണല്ലോ, കുഞ്ഞിന് മുലപ്പാൽ തികയുന്നുണ്ടോ?
നീ കൊടുക്കുന്നത് തികയാഞ്ഞിട്ടാണ് അത് വിശന്നു വാവിട്ടു കരയുന്നത്”….
എന്നാൽ നിങ്ങൾ വന്നു അങ്ങ് നോക്കു തള്ളേ… എന്ന് പറഞ്ഞു അലറിവിളിക്കാൻ കഴിയാതെ നിസ്സഹായതയോടുകൂടി നിൽക്കുന്ന പാവം അമ്മമാർ! ഇതിൽപ്പരം ഒരാപമാനമുണ്ടോ? തന്റെ കുഞ്ഞിന് വയറുനിറയ്ക്കാനുള്ള മുലപ്പാൽ പോലും കൊടുക്കാൻ കഴിവില്ലാത്തവളാണോ ഞാൻ എന്നുചിന്തിച്ചു വിഷദത്തിന്റെ പടുകുഴിയിയിലേക്ക് വഴുതി വീഴുന്ന അമ്മമാർ തീരെ കുറവല്ല,
പിന്നെ ഈ ആഹാരമേ കൊടുക്കവൂ… കുളിപ്പിച്ചത് ശരിയായില്ല, ഗർഭിണിയായപ്പോൾ ചിലതൊക്കെ കഴിക്കാത്തതുകൊണ്ടാ കുഞ്ഞു ഇങ്ങനെ ഇരിക്കുന്നത് എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകളും….
കുഞ്ഞുണ്ടായാൽ ഉറക്കമില്ലാത്ത രാപകലുകൾ ആണ് അതിനിടയിൽ ഇങ്ങനെ കിട്ടുന്ന അനുഭവങ്ങൾ മതി ഏതൊരു പെണ്ണിന്റെയും മനസ്സ് പിടയാൻ.
എങ്ങനും നിയന്ത്രണം വിട്ടു എന്തെങ്കിലും പറഞ്ഞുപോയാലോ അവൾ പിന്നെ അഹങ്കാരിയായി.
ഓ… ‘അവളാണല്ലോ ലോകത്തു ആദ്യമായി പെറ്റത് എന്തൊരു അഹങ്കാരം എന്ന് ഒരു താങ്ങും’. ഗർഭകാലത്തു മാത്രമേ അവൾക്കു എന്തെങ്കിലും പരിഗണന ലഭിക്കുന്നുള്ളു. അത് ലഭിക്കാത്ത സ്ത്രീ കളും നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്. കുഞ്ഞുണ്ടായാൽ പിന്നെ എല്ലാവരും അതിനു പുറകെയായി. ഒരു കുഞ്ഞു ഭൂമിയിൽ പിറക്കുമ്പോൾ ഒരു അമ്മയും പിറവിയെടുക്കുകയാണ്. ഭർത്താവും വീട്ടുകാരും ഏതൊരു കാര്യത്തിനും അവർക്കു തങ്ങക്കുകയാണ് വേണ്ടത്. ഈ അവസരത്തിൽ തന്റെ പങ്കളിയുടെ സഹകരണം വളരെ വലുത് തന്നെയാണ്.
ചില അവസരങ്ങളിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടവർ തന്നെ മനസിലാക്കാതെ പോകുകയും ചെയ്യുന്നു…. അവർ തന്നെ പരിഹസിക്കുകയും കളിയാക്കുകയും കുത്തുവാക്കുകൾ പറയുകയും ചെയ്യുമ്പോൾ സ്ത്രീകൾ വിഷാദത്തിലേക്ക് കൂപ്പുകുത്തി വീഴുകയാണ് ചെയുന്നത്. മാതൃത്വം എന്നാൽ ഒരു പരക്കായപ്രവേശനമാണ് ഒരു സ്ത്രീ ബോധപൂർവ്വം തന്റെ ആരോഗ്യവും മനസിലാനിലയും സമയവും സൗന്ദര്യവും എല്ലാം അടിയറവ് വച്ചു കൊണ്ട് നടത്തുന്ന പാരകയാപ്രവേശനം. ഇതൊന്നും അത്രക്കു എളുപ്പമല്ല എന്ന് മനസ്സിലാക്കുക. ചുറ്റുമുള്ളവർ മനസിലാക്കേണ്ട കാര്യമെന്തെന്നാൽ പരിഗണിച്ചില്ലെങ്കിലും കുറ്റപ്പെടുത്താതിരിക്കുക. സുഖപ്രസവമല്ലേ പിന്നെ കുഴപ്പമില്ല എന്ന് പറയുന്നവരോടാണ്. തീരെ സുഖമുള്ള ഒരു ഏർപ്പാടല്ല ഇത്. പറയുമ്പോൾ മാത്രമേ സുഖമുള്ളു, അനുഭവിക്കുമ്പോൾ തീരെ സുഖമില്ല എന്ന ഉത്തരമാണ് പറയുവാൻ തോന്നുക. ഈ ചോദിക്കുന്ന സ്ത്രീകളിൽ പലരും മണിക്കൂറുകളോളം നുറുങ്ങുന്ന വേദനായനുഭവിച്ചു പ്രസവിച്ചവരായിരിക്കും! പിന്നെ ഈ ചോദ്യത്തിന് എന്തു പ്രസക്തിയാനുള്ളത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. പ്രവാസനന്തരം ഉണ്ടാകുന്ന വിഷാദം ഒരിക്കലും ഒരു മാനസിക രോഗമല്ല. ശരീരികപരമായും മാനസികപരാമായും സാമൂഹ്യപരമായും നൽകുന്ന പിന്തുണയും പരിചരണവും ഏതൊരു അവസ്ഥയെയും മറികടക്കാൻ സഹായിക്കുന്ന ഒന്ന് തന്നെയാണ്. പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്ന അവസ്ഥ വളർന്നു പോസ്റ്റ് പാർട്ടം സൈക്കോസിസിൽ എത്തി തന്റെ പിഞ്ചു കുഞ്ഞിനെ കൊലപെടുത്തിയ ദിവ്യ ജോണി എന്ന അമ്മ ആത്മഹത്യ ക്കു ശ്രമിച്ചതും ശേഷം മരണപ്പെട്ടതുമായ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ എല്ലാവരും കേട്ടതാണ്. അത് നമ്മുടെ കേരളത്തിൽ ആണെന്ന് ഓർക്കുക. അത്രക്കുണ്ട് അതിന്റെ ഭീകരത! അവഗണിക്കാതെ ചേർത്ത് നിർത്തു… ഓരോ പുതിയ അമ്മമാർക്കും കൈ താങ്ങാകുക…
പിന്നെ അമ്മമാർക്ക് എന്റെ വക ചെറിയൊരു ഉപദേശം, ഒരിക്കലും നമുക്ക് ഒരു പെർഫെക്ട് വുമൺ ഒന്നും ആകാൻ പറ്റില്ല. കൂടുതൽ പെർഫെക്ട് ആകാൻ ശ്രമിച്ചു നടക്കാതെ വരുമ്പോൾ നമ്മൾ കൂടുതൽ ഡിപ്രെഷനിലേക്കു പോയികൊണ്ടിരിക്കുകയാണെന്നു ഓർക്കുക. നിങ്ങൾക്കു എന്താണോ സന്തോഷം നൽകുന്നത് അത് ചെയ്യാൻ ശ്രമിക്കുക… നിങ്ങളുടെ കുഞ്ഞിനോടൊപ്പം സന്തോഷവതിയായിരിക്കുവാൻ ശ്രമിക്കുക….


11 Comments
നന്നായെഴുതി❤️👍
🥰🙏
Good 👍
🥰🙏
പറഞ്ഞതു വളരെ സത്യം ആണ് 👌❤️
🥰 🙏
നന്നായി എഴുതി👌🌹
ആശംസകൾ❤️❤️
🥰🙏
Good 👍
Super..iniyum ithpole orupad ezuthanam
Thanks dear for supporting me🥰🙏