തീരങ്ങളിൽ തളിരിട്ട സ്വപ്‌നങ്ങൾ
നിൻ ചിരിയിലൊരു കനലായ്
നീലമിഴികളിൽ
വേദനയൊഴുക്കി
അഴലാഴിയിൻ നിശബ്ദതയിൽ
പ്രണയാർദ്രനൊമ്പരം
തേങ്ങുമെൻ മനസിൻ
സാഗര വീചികളിൽ
ഉയരുന്ന തിരകളിലായി കാലങ്ങൾ മിന്നിമറയുന്നു
മഴ നനഞ്ഞ മണ്ണിൻ ഗന്ധം പരന്നു
മൃദുല വികാരങ്ങൾ
തീരത്തടുക്കാത്ത നുരകളായി പത്തഞ്ഞലകളിൻ സാന്ത്വനമായി
വിഹ്വല രാഗമായെന്നിൽ നീ വീണ്ടും
പ്രതീക്ഷകൾ നിഴൽ ചിത്രങ്ങളായി കുതിർന്ന മണ്ണിൽ പുതഞ്ഞിടുന്നു
കാലത്തിൻ അടിയൊഴുക്കിൽ
ഒരിക്കൽ പെയ്ത മഴയുടെ തോർക്കുഴിയിൽ
നീലപടർപ്പിൽ കനിഞ്ഞു നിശബ്ദമായൊരു കനലായ് ഞാൻ
ജെമിനി കെ രാജ്

1 Comment
നല്ലത്