നിശയുടെചിറകിൽ
അലസമായൊഴുകും മേഘത്തുണ്ടുകൾ
അവിടെ
താരകമിഴികൾ ചിമ്മുമ്പോൾ
നിദ്ര പുൽകിയയാമങ്ങളിൽ
ചെല്ലക്കാറ്റിൽ തോളിലേറി മാദകഗന്ധം തൂകി വന്ന
വെൺസൗന്ദര്യമേ
നിന്നോരോദലങ്ങളിലും
ഓരോരോ മോഹമൊളിപ്പിച്ചു നീ
ഹിമബിന്ദുക്കൾതൻ നനുത്ത നിശ്വാസങ്ങൾ
ചുണ്ടിലൊളിപ്പിച്ചു വന്നുവോ
സ്വപ്‌നങ്ങൾ കണ്ടുറങ്ങും പൃഥ്വിയിലൊരു
പൂത്ത മുല്ലതൻ സൗരഭ്യമായി
ആഷാഡ രാവിൻ മഴയിൽ
നനഞ്ഞലിയുമ്പോഴും
പ്രണയമേ ഞാൻ നിന്നിലൊഴുകി നിറയുന്നു.
കനവുകൾ പെയ്തുതോർന്ന മനസ്സിൽ
രജനീഗന്ധമായി, പുലരിയിൻ സ്മിതമായെൻ
ഹൃദയതാളത്തിലലിഞ്ഞു ചേർന്നു.
-ജെമിനി കെ രാജ്-

1 Comment
Super