Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൂര്യഗ്രഹണം
അനുഭവം അറിവുകൾ

സൂര്യഗ്രഹണം

By Ramachandran TVOctober 26, 20254 Comments3 Mins Read171 Views
Bookmark Now
Please login to bookmark Close

No account yet? Register

നട്ടുച്ച നേരത്ത് ഇരുട്ടാവുക. ആളുകളെല്ലാം ഭയപ്പെട്ടു അന്യോന്യം ആരേയും കാണാതെ തപ്പിനടക്കുക.

ഇതൊക്കെ ഉണ്ടായത് വർഷങ്ങൾക്കു മുൻപ് ഒരു സൂര്യഗ്രഹണം ഉണ്ടായപ്പോൾ ആയിരുന്നു.

 

ആകെ ഇരുട്ട്. കിളികളും കാക്കകളുമൊക്കെ പറന്നു കൂടണഞ്ഞു. അവരൊക്കെ കരുതിയത് സൂര്യൻ അസ്തമിച്ചു. രാത്രിയായി,എന്നാണ്. അവർക്ക് പെട്ടെന്ന് പ്രകൃതിയുടെ മാറ്റങ്ങൾ അനുഭവപ്പെടുമല്ലോ!

മനുഷ്യന് അങ്ങനെ ഒരു കഴിവുമില്ല. എന്നാൽ ബുദ്ധിയും യുക്തിയും വിവേകവും ഒക്കെ ഉള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും. അല്ലാത്തവരുടെ കാര്യം പറയേണ്ടല്ലോ.

 

ഞങ്ങൾ കുറച്ചു പേർ ശാസ്ത്രം പഠിക്കുന്നവർ, സൂര്യഗ്രഹണം എന്താണ് എന്നൊക്കെ പലർക്കും സ്റ്റഡി ക്ലാസ് ഒക്കെ കൊടുത്തവരാണ്. അത് കൊണ്ട് തന്നെ പഴയ തലമുറയിലെ ആളുകൾ പറയുന്നത് പോലെ വീടിനുള്ളിൽ അടച്ചിരുന്നില്ല.

 

വീട്ടിൽ അമ്മയും അമ്മൂമ്മയും പറഞ്ഞതാണ് പുറത്ത് പോകരുത്. രണ്ട് വലിയ പാമ്പുകൾ ആകാശത്ത് വച്ച് സൂര്യനെ വിഴുങ്ങുന്ന താണ്, രാഹുവും കേതുവും. രണ്ട് പേരും രണ്ടു ഭാഗത്തും നിന്നും വിഴുങ്ങിത്തുടങ്ങും.

അത് കണ്ടാൽ ദോഷമാണ്. പിന്നെ ആ പാമ്പുകളുടെ വായിൽ നിന്നും വരുന്ന വിഷം നമ്മുടെ ശരീരത്തിൽ പറ്റിയാലോ, അല്ലെങ്കിൽ ഭക്ഷണസാധനങ്ങളിൽ വീണാലോ വിഷമാണ്, നാം മരിച്ചു പോകും. അത് കൊണ്ട് ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല. മാത്രമല്ല ഗ്രഹണം കഴിഞ്ഞാൽ വീട്ടിൽ ഉള്ള എല്ലാ വസ്തുക്കളും അശുദ്ധിയാകും ഒപ്പം ഈ വിഷവും. അതിനാൽ എല്ലാ വസ്തുക്കളും വെള്ളത്തിൽ മുക്കി ശുദ്ധമാക്കണം. മാത്രമല്ല എല്ലാവരും പുഴയിലോ കുളത്തിലോ പോയി മുങ്ങി ക്കുളിക്കുകയോ വേണം.

 

ഞങ്ങൾ കുട്ടികളോട് അമ്മമാരും ചില അച്ഛൻമാരും മുത്തച്ഛൻ മാരും മുത്തശ്ശിമാരുമൊക്കെ ഈ കഥകൾ ഒക്കെ പറഞ്ഞ് ഉപദേശിക്കും. ആര് കേൾക്കാൻ!

 

ഞങ്ങൾ അവരെയൊക്കെ വെല്ലുവിളിച്ച് ഭക്ഷണം കഴിച്ചു. പുറത്ത് ഇറങ്ങി നടന്നു. മാത്രമല്ല സൂര്യഗ്രഹണം ഞങ്ങൾ എക്സ് റേ ഫിലിം ഉപയോഗിച്ചും അത് പോലെ ഒരു ഉപകരണം ഉണ്ടാക്കി അതിലൂടെ സൂര്യരശ്മികൾ കടത്തി വിട്ട് അവ ചുമരിൽ പതിപ്പിച്ചു സൂര്യഗ്രഹണം തുടക്കം മുതൽ അവസാനം വരെ ആളുകളെ കാണിക്കുകയും ചെയ്തു.

ചുമരിലെ വൃത്തം, ഗ്രഹണത്തിന് മുൻപ് വൃത്താകൃതിയിൽ തന്നെ. ഗ്രഹണം ആരംഭിച്ചു പതുക്കെ പതുക്കെ അവയുടെ വട്ടം കുറഞ്ഞ് ഇല്ലാതായി. പിന്നെ സാവധാനം ചെറുതായി പൂർണമായും വൃത്തമാകുന്നത് കണ്ടു.

 

അതോടെ ആകാശത്ത് പലരും പ്രത്യേകമായ ചില വസ്തുക്കൾ കണ്ട് ഭയപ്പെട്ടു.

 

പണ്ടത്തെ പ്രാചീനമായ യുഗത്തിലേപ്പോലെയാണ് ഇപ്പോഴത്തെ ചില മനുഷ്യരൊക്കെ. അന്നത്തെ ഭയം ഇന്നുമുണ്ട്. തീ കണ്ടാലും ഇടി മിന്നൽ കണ്ടാലും ആകാശത്ത് എന്തെങ്കിലും ഉൽക്കയോ വാൽനക്ഷത്രമോ കണ്ടാൽ ഭയമാണ്. അവയൊക്കെ ഭൂതപ്രേതാദികളാണ്. ശാസ്ത്രം പുരോഗമിച്ചു വരുമ്പോൾ എല്ലാ അന്ധവിശ്വാസങ്ങളും ഇല്ലാതാകുമായിരിക്കാം.

 

ആ ആകാശത്ത് കണ്ട വിചിത്രമായ വസ്തുക്കൾ എന്താണെന്ന് അന്ന് അറിഞ്ഞില്ല എങ്കിലും പിറ്റേന്ന് പത്രങ്ങളിൽ ഉണ്ടായിരുന്നു.സൂര്യ ഗ്രഹണത്തെപറ്റി പഠിക്കാൻ ഐ. എസ്. ആർ. ഓ വിക്ഷേപിച്ച ചില ബലൂണുകളായിരുന്നത്രേ അവ.

 

ഗ്രഹണം ദിവസം ഞങ്ങൾ ആ ഇരുട്ടിൽ റോഡിലൊക്കെ ഇറങ്ങി നടന്നു. ഉച്ചയ്ക്ക് രണ്ട് മണിമുതൽ കുറേ സമയം നീണ്ട പൂർണ്ണസൂര്യഗ്രഹണമായിരുന്നു അന്ന്.

പ്രത്യേക അനുഭവമായിരുന്നു അത്.

ആളുകൾ ഗ്രഹണത്തേപ്പേടിച്ച് വീട്ടിൽ അടച്ചിരുന്നു. കടകൾ എല്ലാം അടച്ചിട്ടു. ബസ്സുകൾ സർവീസ് നിർത്തിവെച്ചു. മറ്റ് വാഹനങ്ങളും നിരത്തുകളിൽ ഓടിയില്ല.

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ ഗ്രഹണകാഴ്ചകൾ ശാസ്ത്രജ്ഞർ, നക്ഷത്രനിരീക്ഷകർ ഫോട്ടോഗ്രാഫർമാർ തുടങ്ങിയവർ പകർത്തി. Hi

1980 കാലഘട്ടത്തിൽ ആണ് ഇത്. ഫെബ്രുവരി 16, 1980.അതിനാൽ ഇന്നത്തെ പോലെ ടി. വി.യോ മൊബൈൽ ഫോണോ കംപ്യൂട്ടറോ ഇൻ്റർനെറ്റോ ഒന്നും നിലവിൽ വന്നിരുന്നില്ല.

ഇലക്ട്രിസിറ്റിതന്നെ ഗ്രാമപ്രദേശങ്ങളിൽ ഇല്ല.

 

ഞങ്ങൾ കുറച്ചു പേർ ആ ഇരുട്ടിൽ കൂടി റോഡിലൊക്കെ നടന്നുവെന്ന് പറഞ്ഞല്ലോ. പാതിരാത്രി ഇറങ്ങി നടക്കുന്ന പോലെയാണ് തോന്നിയത്.

കുറച്ചു കഴിഞ്ഞപ്പോൾ പതുക്കെ സൂര്യനെ കണ്ടു തുടങ്ങി. അബദ്ധം മനസ്സിലായ കിളികളും കാക്കകളും വീണ്ടും പുറത്തിറങ്ങി.

 

നട്ടുച്ചയ്ക്ക് ഇരുട്ടാവുക. അതിന് മുൻപും അതിന് ശേഷവും ഇങ്ങനെ ഒരു സമ്പൂർണ്ണ സൂര്യഗ്രഹണം ഉണ്ടായിട്ടില്ല നമ്മുടെ നാട്ടിൽ. ഇപ്പോൾ ഭാഗികമായ ഗ്രഹണങ്ങൾ മാത്രമേ ഇന്ത്യയിൽ ഉണ്ടാകാറുള്ളൂ. വിദേശരാജ്യങ്ങളിൽ ഈ അടുത്ത കാലത്ത് പോലും പൂർണമായി ഗ്രഹണം ഉണ്ടായിരുന്നു. നമുക്ക് ഒന്നും ദൃശ്യമല്ല അതൊന്നും.

#കൂട്ടക്ഷരങ്ങൾ

#ബ്ളോഗ്

#എന്റെരചനാമത്സരം

#വിഷയം_നട്ടുച്ചയ്ക്ക്ഇരുട്ടായാൽ

#സൂര്യഗ്രഹണം

#രചന_രാമചന്ദ്രൻടിവി

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 40
4
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

4 Comments

  1. മിനി സുന്ദരേശൻ on October 29, 2025 2:11 AM

    നന്നായെഴുതി🎈🌹

    Reply
  2. Joyce Varghese on October 28, 2025 6:10 PM

    നല്ല രചന👍

    Reply
  3. Suma Jayamohan on October 27, 2025 10:23 PM

    ഇപ്പോഴും ഗ്രഹണ സമയത്ത് അമ്പലങ്ങളടച്ചും പുറത്തിറങ്ങാതെയും ഇരിക്കുന്നുണ്ട്. അറിവുകൾ കൊണ്ടു ഗുണമില്ലാത്ത അവസ്ഥ തന്നെ അല്ലേ?
    1980 ലെ സൂര്യഗ്രഹണം ഓർമ്മയുണ്ട്❤️

    Reply
    • Thara Subhash on October 28, 2025 3:09 PM

      നല്ലെഴുത്ത് 👌👌👏👌👏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.