Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരുപ്പച്ചയിലെ ക്രിസ്തുമസ്സ്‌ നക്ഷത്രം
കഥ

മരുപ്പച്ചയിലെ ക്രിസ്തുമസ്സ്‌ നക്ഷത്രം

By Syamala HaridasDecember 24, 2025Updated:December 26, 20257 Comments2 Mins Read70 Views
Bookmark Now
Please login to bookmark Close

No account yet? Register

​നൂറു വർഷങ്ങൾക്കു മുമ്പുള്ള ഒരു ഡിസംബർ മാസം. നീലിമലയുടെ താഴ്വര കനത്ത മഞ്ഞിൽ പുതച്ചു കിടക്കുകയാണ്. വെള്ളിനൂലുകൾ പോലെ മലമുകളിൽ നിന്നും പെയ്തിറങ്ങുന്ന മഞ്ഞ് താഴ്വരയിലെ പൈൻ മരങ്ങളെയും പുഴയോരത്തെ പുല്ലുകളെയും വെളുത്ത പട്ടുപുതപ്പിച്ചു. കുന്നിൻ മുകളിലെ ചെറിയ പള്ളിയിൽ നിന്നും ക്രിസ്തുമസ് കരോൾ ഗീതങ്ങൾ കുളിർകാറ്റിനൊപ്പം ഒഴുകി വരുന്നുണ്ടായിരുന്നു.

ആകാശത്ത് ഉദിച്ചുയർന്ന വെള്ളിനക്ഷത്രങ്ങൾ നീലിമലയിലെ മഞ്ഞുതുള്ളികളിൽ പ്രതിഫലിച്ചു.

​ശങ്കരൻ തിരുമേനിയുടെ തറവാടിന്റെ ഉമ്മറത്തിരുന്ന് ഗായത്രി പുറത്തെ മഞ്ഞുവീഴ്ച നോക്കി നിന്നു.

ഓർമ്മകൾക്ക് അന്ന് കയ്പ്പായിരുന്നു. ചാലിയാർ പുഴയുടെ തീരത്തെ സമ്പന്നമായ കൈലാസമെന്ന തറവാട്ടിൽ നിന്നും, മരുമക്കത്തായത്തിന്റെ പേരിൽ അനാഥയാക്കപ്പെട്ട് അമ്മയോടൊപ്പം ഇറങ്ങേണ്ടി വന്നതും ഇത്തരമൊരു തണുത്ത രാത്രിയിലായിരുന്നു.

അന്ന് ഇരുട്ടിൽ തപ്പിത്തടഞ്ഞ തനിക്ക് അഭയത്തിന്റെ പൊൻവിളക്കായത് തിരുമേനിയുടെ സ്നേഹമായിരുന്നു.

​പക്ഷേ അവരുടെ മകൻ ആസ്തിക്കിന്റെ മൗനം ആ വീടിന് ഒരു തീരാനോവായിരുന്നു.

മുത്തശ്ശിയുടെ മരണം പുഴയുടെ ഓളങ്ങളിൽ കണ്ട് ഭയന്ന ആസ്തിക് വാക്കുകൾ നഷ്ടപ്പെട്ട് ഒരു മൂകസാക്ഷിയായി മാറി. മുറ്റത്തെ മഞ്ഞുകട്ടകളിൽ വിരലുകൊണ്ട് ചിത്രങ്ങൾ വരച്ച് അവൻ തന്റെ ലോകത്ത് ഒതുങ്ങിക്കൂടി.

​ക്രിസ്തുമസ് തലേന്ന് അന്തരീക്ഷത്തിൽ കറുവപ്പട്ടയുടെയും ചുക്കിന്റെയും മണം പടർന്നുനിൽക്കുന്ന വൈകുന്നേരം. തിരുമേനിയും ഗായത്രിയും ആസ്തിക്കിനെ കൂട്ടി ടൗണിലേക്ക് പുറപ്പെട്ടു.

നഗരവീഥികൾ വർണ്ണക്കടലാസുകളാലും നക്ഷത്രവിളക്കുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. പള്ളിമുറ്റത്തെ വലിയ പുൽക്കൂടിന് മുന്നിൽ അവർ അല്പനേരം നിന്നു.

​ചായ കുടിക്കാനായി അവർ അടുത്തുള്ള ഒരു കടയിൽ കയറി. കടയുടെ മൂലയിൽ ഒരു ചെറിയ ക്രിസ്തുമസ് മരം മിന്നിത്തിളങ്ങുന്നുണ്ട്. അപ്പോഴാണ് ആ കാഴ്ച ആസ്തിക്കിന്റെ കണ്ണിൽപ്പെട്ടത്.

കീറിപ്പറിഞ്ഞ ഒരു പഴയ കുപ്പായം ധരിച്ച തണുപ്പത്ത് വിറച്ചുനിൽക്കുന്ന ഒരു ബാലൻ വിശപ്പ് സഹിക്കവയ്യാതെ അവൻ മേശപ്പുറത്തെ ഒരു കഷ്ണം കേക്ക് കയ്യിലെടുത്തു. ഉടൻ തന്നെ കടയുടമയുടെ ക്രൂരമായ കൈകൾ അവന്റെ മേൽ പതിഞ്ഞു.

വിശന്നിട്ടാണ് പൊറുക്കണം… ഇനി ചെയ്യില്ല… ആ കുഞ്ഞിന്റെ കരച്ചിൽ പള്ളിയിലെ കരോൾ പാട്ടിനേക്കാൾ ഉച്ചത്തിൽ ആസ്തിക്കിന്റെ കാതുകളിൽ മുഴങ്ങി.

​പള്ളിയിൽ നിന്ന് അപ്പോൾ ആ ഗാനം ഒഴുകിവന്നു.

“മണ്ണിൽ മനുജന് ശാന്തി… വിണ്ണിൽ ദൈവത്തിന് മഹത്വം…”

​ആ പാട്ടിന്റെ വരികളും അടിയേൽക്കുന്ന ബാലന്റെ നിലവിളിയും ആസ്തിക്കിന്റെ ഉള്ളിലെ മരവിച്ച ഓർമ്മകളെ തട്ടിയുണർത്തി. ഒരു അഗ്നിപർവ്വതം കണക്കെ അവന്റെ ഉള്ളിൽ വികാരങ്ങൾ ഇരമ്പിവന്നു.

പെട്ടെന്ന് മൂന്നു വർഷത്തെ മൗനത്തിന്റെ മഞ്ഞുപാളികളെ ഭേദിച്ചുകൊണ്ട് ആ അലർച്ച പുറത്തുവന്നു.

​നിർത്തൂ…. അവനെ തല്ലരുത്.

​കടയിലുണ്ടായിരുന്നവരും മാതാപിതാക്കളും സ്തബ്ധരായി. ആസ്തിക് ഓടിച്ചെന്ന് ആ ബാലനെ ചേർത്തുപിടിച്ചു. അവന്റെ കണ്ണുകളിൽ നിന്നും സ്നേഹത്തിന്റെ അശ്രുബിന്ദുക്കൾ പൊഴിഞ്ഞു അവൻ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് ആ കുട്ടിയെ കൊണ്ടുവന്നു.

​അമ്മേ… അച്ഛാ… ഇവന് നമ്മൾ ഭക്ഷണം കൊടുക്കില്ലേ? ഉണ്ണിയേശുവിനെപ്പോലെ ഇവനും നമ്മുടെ കൂടെ വരട്ടെ. ഇവനെ ഇനി ആരും തല്ലരുത്.

​ഗായത്രിയുടെയും തിരുമേനിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

മഞ്ഞുവീഴുന്ന ആ ഡിസംബർ രാവിൽ ഒരു വലിയ അത്ഭുതം സംഭവിച്ചിരിക്കുന്നു. സ്നേഹമെന്ന ദിവ്യൗഷധം ആസ്തിക്കിന്റെ നാവിലെ കെട്ടുകൾ അഴിച്ചു മാറ്റിയിരിക്കുന്നു.

​അന്ന് രാത്രി നീലിമലയുടെ താഴ്വരയിലേക്ക് അവർ മടങ്ങിയത് നാലുപേരായിരുന്നു. കാറിൽ ഇരുന്ന ആസ്തിക് പുതിയ കൂട്ടുകാരന് തന്റെ കയ്യിലുണ്ടായിരുന്ന മിഠായികൾ പങ്കുവെച്ചു.

ആ മഞ്ഞുകാലത്ത് തിരുമേനിയുടെ ഇല്ലത്ത് തെളിഞ്ഞ നക്ഷത്രവിളക്കിന് അന്നേവരെയില്ലാത്ത ഒരു തിളക്കമുണ്ടായിരുന്നു.

കാരണം അവിടെ ഒരു മകന് സംസാരശേഷി തിരിച്ചുകിട്ടി എന്നതിലുപരി മറ്റൊരു മകൻ കൂടി ആ കുടുംബത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

​മനുഷ്യത്വത്തിന്റെ ആ വലിയ മരുപ്പച്ചയിൽ ക്രിസ്തുമസ് സന്ദേശം പൂർണ്ണമായി.

ശ്യാമള ഹരിദാസ്.

Post Views: 44
2
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

7 Comments

  1. Sreekumari S on January 1, 2026 10:29 PM

    വായിച്ചു കഴിയുന്നതുവരെ ജോയ്സിന്റെ അക്ഷരങ്ങളിലൂടെ ഞാൻ കാനഡയിലേ കുളിരിൽ മുങ്ങി അറുമാദിച്ചൂ.

    Reply
    • Syamala Haridas on January 1, 2026 10:31 PM

      Thank you so much

      Reply
  2. Sunandha on December 28, 2025 5:28 PM

    കരുണ അത് അതുതന്നെയാണ് ക്രിസ്മസ്സിന്റെ സന്ദേശം ❤️

    Reply
    • Syamala Haridas on January 1, 2026 10:33 PM

      Thank you so much

      Reply
  3. Joyce Varghese on December 25, 2025 1:49 AM

    നല്ല സന്ദേശമുള്ള കഥ. മനുഷത്വം നാവിന്റെ കെട്ടു പൊട്ടിക്കുന്ന മനോഹരമായ കഥ.👍

    Reply
    • Syamala Haridas on December 25, 2025 8:57 AM

      Thank you so much

      Reply
  4. Syamala Haridas on December 24, 2025 6:10 PM

    ഈ സഹകരണത്തിന് നന്ദി…
    . സന്തോഷം.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.