ഓരോ സാമൂഹ്യ വിഷയങ്ങൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും നാം പഠിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്. നാം എങ്ങനെ ആകണം എന്നും എങ്ങനെ ആവരുതെന്നും നമ്മൾ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം എന്നും എന്തിനാണ് ഈ കാലഘട്ടത്തിൽ മുൻതൂക്കം കൊടുത്തു വളർത്തേണ്ടതെന്നും നമുക്ക് പഠിക്കുകയും പഠിപ്പിക്കുകയും ആവാം.
ഇങ്ങനൊക്കെയാണല്ലോ ഓരോ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കാം എന്നും നാം പഠിക്കുന്നത്. നിന്നെക്കാൾ കൂടുതൽ ഓണം ഉണ്ടതാണെന്നു പറയുന്നതിന്റെ പൊരുൾ അതാണല്ലോ. അതായതു കണ്ടറിവും കേട്ടറിവും വച്ചിട്ടാണല്ലോ നമുക്ക് തിരിച്ചറിവ് വരുന്നത്.
പറഞ്ഞു വന്നത് വേറൊന്നുമല്ല.. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദീപക് ആത്മഹത്യ തന്നെയാണ് വിഷയം. നമ്മൾ സ്വപ്നം കാണുന്ന പോലെ നമ്മുടെ മക്കളെ പോലും വളർത്താൻ പറ്റില്ല എന്നത് സത്യം. എന്നാൽ ചുറ്റുപാടുകളിൽ നിന്നും കാര്യങ്ങൾ ഉൾക്കൊണ്ട് നാം ഉണ്ടാക്കികൊടുക്കുന്ന ചിന്താഗതികൾ ശരിയാക്കാൻ നമുക്ക് കഴിഞ്ഞാലോ.. പരിശ്രമിക്കാലോ…
എന്‍റെ കാഴ്ചപ്പാടിൽ നമ്മുടെ സ്കൂളുകളിൽ മാനസികാരോഗ്യം എന്ന വിഷയം ഉൾപ്പെടുത്തണം എന്നാണ് ആഗ്രഹം. കാരണം സമൂഹം നമ്മിൽ അത്രയധികം സ്വാധീനം ചെലുത്തുന്നു. സോഷ്യൽ മീഡിയകൾ വല്ലാതെ നമ്മിൽ ഉൽക്ക പതനം പോലെ ആഴത്തിൽ വന്നു പതിക്കുന്നു.
ഇതാണ് നമ്മുടെ ചുറ്റുപാടുകൾ.. ഈ സമൂഹത്തിൽ ജീവിക്കണമെങ്കിൽ ചില മുൻകരുതലുകൾ ആവശ്യമാണ്. നമ്മൾ കരുത്തരാകുന്നത് ശരീരം കൊണ്ട് മാത്രമല്ല. മനസ്സുകൊണ്ടും കൂടിയായിരിക്കണം. ഒന്നു കേൾക്കുമ്പോഴേക്കും ആ സംഭവത്തെ മനസ്സിൽ തന്നെ വിശകലനം ചെയ്യാനോ അല്ലെങ്കിൽ മറ്റുള്ളവരുമായി ചർച്ച ചെയ്യാനോ കൂട്ടാക്കാതെ പെട്ടന്ന് തള്ളിവരുന്ന ചിന്തകളെ നിയന്ത്രിക്കാനാവാതെ അപ്പോൾ തോന്നുന്നത് ചെയ്യേണ്ടിവരുന്ന അവസ്ഥയെ കൂടെ നമ്മൾ താരതമ്യം ചെയ്തു ഉത്തരം കണ്ടെത്താൻ പഠിച്ചേ തീരു. അതിനു വേണ്ടി മനസ്സ് നിയന്ത്രിക്കാനും അവയെ നമുക്ക് വിശകലനം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ മറ്റുള്ളവരുമായും ചർച്ച ചെയ്യാൻ ഉള്ള അവബോധം ഉണ്ടാക്കിയെടുക്കലാണ് ആദ്യം വേണ്ടത്. വീട്ടിലായാലും സ്കൂളിലായാലും കുഞ്ഞുങ്ങളെ ഇത്തരം അവസ്ഥകളെ നേരിടാൻ പഠിപ്പിക്കണം. ഇതിൽ ഒരു അധ്യാപികക്ക് ഒരുപാടു ചെയ്യാനുണ്ട്. ഒരുപാടു കുഞ്ഞുങ്ങളാണ് തന്റെ മുന്നിലുള്ളത്. അവരെയെല്ലാം ഒറ്റയടിക്ക് ഇതെല്ലാം ഉൾക്കൊള്ളാൻ പഠിപ്പിക്കാൻ ഒരു അധ്യാപകന് സാധിക്കും. ഒരമ്മക്കും ഒരച്ഛനും സാധിക്കും. അതെല്ലാം കൃത്യമായി ചെയ്യേണ്ട സമയമാണിത്.
ദീപക്ക് എന്ന വ്യക്തിക്ക് കുറച്ചു കൂടെ മനോധൈര്യം ഉണ്ടായിരുന്നെങ്കിൽ ആ വ്യക്തിയുടെ മനസ്സിൽ വ്യാപാരിച്ചിരുന്ന കാര്യങ്ങൾ ആരോടെങ്കിലും പങ്കിടാൻ പറ്റിയിരുന്നെങ്കിൽ എന്നാലോചിച്ചു പോകുന്നു. അങ്ങനെയെങ്കിൽ ദീപക് നമ്മുടെ ഒപ്പം ഉണ്ടാകുമായിരുന്നു. ആ അമ്മ സന്തോഷത്തോടെ ജീവിക്കുമായിരുന്നു..
നമ്മെ അപായപ്പെടുത്താൻ ഒരുപാടാളുകൾ ഉണ്ടായേക്കാം. സമൂഹ മാധ്യമങ്ങൾ നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകമാണല്ലോ ഇപ്പോൾ.. നമുക്ക് മറ്റുള്ളവരെ നിയന്ത്രിക്കാൻ പറ്റില്ല. കുറച്ചു പേരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു നിയമനടപടി സ്വീകരിക്കാം എന്നല്ലാതെ നമ്മുടെ വ്യവസ്ഥക്ക് വേറൊന്നും ചെയ്യാനില്ലല്ലോ.. ഇനിയും ഇതുപോലെ ഉള്ളവർ മാധ്യമങ്ങളിൽ നിറഞ്ഞു വന്നേക്കാം. എന്നാൽ അവരെ മനസ്സ് കൊണ്ട് നേരിടാൻ ഇന്നത്തെ മനുഷ്യരെ പ്രാപ്തരാക്കുക എന്നതാണ് ഇന്നത്തെ ശാശ്വതമായ കാര്യം.
ഇനി ചില വ്യക്തികളെ നമ്മൾ അംഗീകരിക്കുകയും അതുപോലെ വേണം എന്നത് പഠിക്കുകയും ആകാം. വിമർശനങ്ങൾ വരുമ്പോൾ തടുക്കാൻ പഠിച്ചു അവരുടെ ജീവിത ലക്ഷ്യം നേടിയെടുക്കുന്ന മനുഷ്യരും ഈ സമൂഹത്തിൽ ഉണ്ടല്ലോ. അവർക്കൊക്കെ ആ സാഹചര്യം തരണം ചെയ്യാൻ പ്രാപ്തരാണ്. ഉദാഹരണം. രേണു സുധി. എന്തെല്ലാം മോശമായി സമൂഹം പറഞ്ഞു നടന്നു. അവൾ അതൊന്നും കാതോർക്കാതെ ലക്ഷ്യത്തിലേക്കായി മനോധൈര്യത്തോടെ നടന്നു. പറയുവാണെങ്കിൽ ഒരുപാടുപേരുണ്ടാകാം. ഈയിടെ നടന്നതിൽ എല്ലാവർക്കും മനസ്സിലാക്കാൻ ഞാൻ പറഞ്ഞെന്നെ ഉള്ളു.
ഉള്ളടക്കം എന്താണെന്നു വച്ചാൽ മനുഷ്യരാൽ നമ്മൾ തളരരുത്. തളർത്താൻ ഒരുപാടുപേരുണ്ടാകാം.. പിടിച്ചു നിൽക്കണം. ജീവിച്ചു കാണിക്കണം. മരണം ഒന്നിനും പരിഹാരമല്ല.. മനോധൈര്യം കൊണ്ട് നമ്മുടെ ലോകം നാം പടുത്തുയർത്തണം.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


2 Comments
👍
Thank you