“കുഞ്ഞൂസ് എന്തിനാ കരയണേ?”
“ആവോ, അവന് കരയാൻ എന്തെങ്കിലും കാരണം വേണോ? അവൻ്റെ എന്തെങ്കിലും ആരെങ്കിലും എടുത്തിട്ടുണ്ടാകും ചിലപ്പോ!
ഇരുന്നു കണ്ണുരുട്ടാതെ വേഗം കഴിക്കാൻ നോക്ക്. ഞാൻ വാ കഴുകിച്ചു തരാം.
ഇല്ലേൽ, ഒറ്റ നോട്ടത്തിൽ മനസിലാകും കിണ്ണം കട്ട് ഇരിക്കാണെന്ന് !”
“കിണ്ണം കട്ട ലുക്ക് എനിക്കല്ല, നിങ്ങൾക്കാ, ഒരു പീക്കിരിയുടെ കിണ്ണം കട്ട ലുക്ക്!!”
പറഞ്ഞിട്ട് ചിരിക്കുന്നവളുടെ ചിരിയുടെ നിറവിലേക്ക് നോക്കിയിരിക്കുന്തോറും അവ തൻ്റെ ചൊടിയിലേക്കും മിണ്ടാതെ ചേക്കേറുന്നത് അയാൾ അറിയുന്നുണ്ടോ?
