“ഈയിടെയായി അവൾ എല്ലാം മറന്നു തുടങ്ങി.. പിരിഞ്ഞാലും സുഹൃത്തുക്കൾ ആയിരിക്കുമെന്ന് പറഞ്ഞതും വാക്ക് മേടിച്ചതും അവളാണ്. എന്നിട്ടും എൻ്റെ ഇത്രയും പ്രധാനപ്പെട്ട ദിവസത്തിൽ പങ്കെടുക്കാൻ അവളില്ല. “
ഒരിക്കൽ പറഞ്ഞത് തന്നെ പിന്നെയും പറയുന്നവനെ വസു നെറ്റി ചുളിച്ചു നോക്കി.
“വാക്കുകൾ എല്ലാം പാലിക്കപ്പെടാൻ ഉള്ളതായിരുന്നെങ്കിൽ, നിങ്ങൾ പിരിയുകെയേ ഇല്ലായില്ലായിരുന്നുവല്ലോ വിശ്വാ.. അത് ആദ്യം തെളിയിച്ചത് നീ തന്നെയല്ലേ ? ദാനം കിട്ടിയ വാക്കുകളിൽ ശാഠ്യം പിടിക്കുന്നത് എന്തിനാണ്?”
