Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തീണ്ടാരി
ആരോഗ്യം കുട്ടികൾ വീട്

തീണ്ടാരി

By Sruthi SreedharApril 8, 2026Updated:April 24, 20268 Comments3 Mins Read470 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മാ ചോരാ ചോരാ…”
ബാത്റൂമിൽ പോയ മാളു അതേ സ്പീഡിൽ തിരികെ ഓടി വന്നു. 

“പേടിക്കേണ്ട മാളൂ.. 

മാളൂന്റെ അമ്മ രമേച്ചി ഒന്ന് നോക്കി മിഡിയുടെ ബാക്കിലും നനഞ്ഞിരിക്കുന്നു.
മോളേ അവിടെ പോയി നിക്ക് ഞാനിപ്പോ വരാം..” അമ്മ അച്ഛമ്മയെ വിളിക്കട്ടെ. 

അമ്മ അങ്ങനെ പറഞ്ഞപ്പോ മാളൂന് ശ്വാസം ഒന്ന് നേരെയായി. 

മാളു പെട്ടന്ന് ഓർത്തു. 

എക്സാമിന് പോയപ്പോ ക്ലാസ്സിൽ അരുണിമയും കദീജയും സംസാരിചിരുന്നു.. ഇനി അതാണോ?

 

“അച്ഛമ്മേടെ ചക്കര കുട്ടി എവിടെ?”

ബാത്റൂമിന്റെ വാതില് തുറന്ന് മാളു പതുക്കെ അച്ഛമ്മയെ നോക്കി. 

അയ്യോ.. അച്ഛമ്മ മാത്രല്ലല്ലോ അമ്മായി, അപ്പുറത്തെ വീട്ടിലെ സൈറാത്ത, അവരുടെ മോൾ പാത്തു, പിന്നെ മീനുചേച്ചി. 

മാളൂന് പേടിയായി.. എനിക്കെന്താ പറ്റിയെ… അവളുടെ കണ്ണു നിറഞ്ഞു. 

പിന്നെ എന്തൊക്കെയാ നടന്നെ എന്നൊന്നും മാളൂന് ഓർമയില്ല. ആകെ ഒരു നാണക്കേട് പോലെ.. 

അമ്മേടെ കയ്യീന്ന് അമ്മായി  ഒരു കോട്ടൻ സാരീടെ കഷ്ണം കൊണ്ടന്നു..

“മാളോയ് അമ്മായി കാണിക്കണ പോലെ ചെയ്യണം ഇനി.. ദേ ഇങ്ങനെ നാല് മടക്കു മടക്കി ഉടുക്കണട്ടോ..”

മാളു പതുക്കെ തലയാട്ടി.. 

അച്ഛമ്മ അപ്പളേക്കും കസ്തൂരി മഞ്ഞൾ മുറ്റത്തൂന്ന് പറിച്ച് അമ്മക്ക് കൊടുത്തു. അമ്മ
അരക്കല്ലിൽ ഇട്ട് അത് പേസ്റ്റാക്കി കൊണ്ടന്നു.. 

സൈറാത്ത പറയുന്നു..
“മരുന്നൊക്കെ ഉണ്ടാക്കണ്ടെ? കോയിമുട്ട ഞാൻ തരാട്ടാ.. മ്മളെ മാളു തീണ്ടാരി ആയതല്ലേ.. 

മാളു കുളിച്ചു മുറിയിൽവന്നപ്പോ ഉള്ളി മണം.. ഒക്കാനിക്കാൻ വന്നു മാളൂന്. 

പ്ലേറ്റിൽ ഉള്ളിച്ചോർ, നെയ്യിന്റെ മണവും.. 

മാളൂന്റെ അടിവയറ്റീന്ന് ഒരു വേദന..”അമ്മേ വയറ് വേദനിക്കണ്.”

“അതൊക്കെ മാറും.. ഇതങ്ങട്ട് കഴിക്ക് നീ ആദ്യം” അച്ഛമ്മ ഇച്ചിരി നീക്കി വച്ചു തന്നു പ്ലേറ്റ്. 

“രമേടെ വീട്ടിൽ പറയണ്ടേ?” അച്ഛമ്മ അച്ഛനോട് ചോദിച്ചു. 

ഇതൊക്കെ നടന്നിട്ടും ഒന്നും മിണ്ടാതെ ഇരുന്ന മാളൂന്റെ അച്ഛൻ ഒന്ന് മൂളി. 

“പറയാം”.. 

മാളൂന് ചമ്മൽ.. അമ്മമ്മേടെ വീട്ടിലും പറയുവോ.. എന്തിന്! അയ്യേ.. 

‘മാളു തീണ്ടാരി ആയി..’ അമ്മ ആർക്കോ ലാൻഡ്‌ ഫോണിൽ വിളിക്കുന്നു. ഇനി ചിറ്റക്കാവുമോ.. ? മാളൂന് ദേഷ്യം വന്നു. 

 നാട്ടിൽ ഉള്ളോരും ബന്ധുക്കളും എല്ലാരും അറിഞ്ഞു കാണുമോ.. അവരുടെ മുഖത്ത് ഇനി എങ്ങനെ നോക്കും.. ഈ അച്ഛമ്മേടേം അമ്മേടേം കാര്യം.. 

മാളു ഓരോന്നോർത്തു പായയിൽ കിടന്ന് ഉറങ്ങിപ്പോയി. 

തീണ്ടാരി ആയെന്റെ രണ്ടാം ദിവസം മാളൂന്റെ വീട്ടിൽ നിറയെ ആൾക്കാർ. അമ്മ വീട്ടീന്നും അച്ഛന്റെ തറവാട്ടീന്നും ഒക്കെ വന്നിട്ടുണ്ട്. 

“മാളൂ.. നോക്കിയേ എന്തൊക്കെയാ കൊണ്ട് വന്നേന്ന്..”

അമ്മമ്മേടെ വക സ്വർണമാല. 😍
വല്യമ്മ ഡ്രെസ്സ്.. ഫ്രൂട്ട്സ്, പലഹാരങ്ങൾ… 

കൊള്ളാലോ മാളൂന് അതൊക്കെ ഇഷ്ടായി. 

“മൂന്നാം ദിവസം പായയും വിരിപ്പും എടുത്ത് കൊളത്തിൽ കൊണ്ടോയി മുങ്ങി കുളിക്കണം.. പണ്ടൊക്കെ ഞങ്ങൾ അങ്ങനെ ചെയ്യാരുന്നു”.. അച്ഛമ്മ പറഞ്ഞത് കേട്ട് അമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു.. 

” മാളു ബാത്റൂമിൽ കുളിച്ചാമതി.. കേട്ടോ മാളൂ.. അച്ഛമ്മേടെ കാലം ഒക്കെ വേറെ അല്ലേ.. “

രണ്ട് കുപ്പി നിറയെ പൊടികൾ, പിന്നെ ലേഹ്യം..

“ഇതൊക്കെ ഞാൻ തിന്ന് തീർക്കണോ?” മാളു അമ്മയോട് ചോദിച്ചു. 

“പതുക്കെ തിന്നാലോ.. സമയം ഉണ്ടല്ലോ.. സ്കൂൾ തുറക്കുമ്പഴേക്കും മതി..” അമ്മ പറഞ്ഞപ്പോ.. മാളൂന് സമാധാനായി. 

സ്കൂൾ തുറന്നാൽ അരുണിമയോട് പറയാൻ കുറേ ഉണ്ടല്ലോ.. മാളു ഓർത്തു.
“അമ്മേ ഞാൻ കളിക്കാൻ പോട്ടെ..” പാത്തു വന്നപ്പോ മാളൂന് സന്തോഷം.
“ആ പെണ്ണിനോട് ഇനി ഇച്ചിരി അടക്കോം ഒതുക്കോം വേണമെന്ന് പറ രമേ..”
അച്ഛമ്മ പറഞ്ഞത് കേട്ട് മാളൂന് അരിശം വന്നു. 

രണ്ട് മാസം സ്കൂൾ അടച്ചപ്പോ എന്തൊക്കെ പ്ലാൻ ചെയ്തതാ.. 

പാത്തൂന്റെ കൂടെ കുളത്തിൽ ചാടി മറിയണം, ഊഞ്ഞാൽ കെട്ടി ആകാശത്ത് മുട്ടണ പോലെ ആടാം, പറമ്പ് മൊത്തം സാറ്റ് കളിക്കാം, സഹീറിന്റെ വീടിനു അടുത്തുള്ള ജാതിക്ക തോട്ടത്തിൽ പോകാം.. 

ഇതിപ്പോ വീട്ടീന്റെ പുറത്ത്‌ എറക്കിണില്ലല്ലോ. 

“മാളൂ..”

ഹായ് മീനുേച്ചി.. 

“മീനോയ് ഓൾക്ക് ഒക്കെ ഒന്ന് പറഞ്ഞ് കൊടുക്ക്ട്ടാ..”

മീനുേച്ചി ഒരു കലണ്ടർ ഒക്കെ എടുത്ത് കൊണ്ടന്നു, മാളൂന്റെ അടുത്ത് ഇരുന്നു. 

ഇരുപത്തെട്ടു ദിവസം അല്ലേൽ മുപ്പത് ദിവസം.. മീനുേച്ചി എന്തൊക്കെയോ പറയുന്നതിനിടയിൽ മാളൂന്റെ മനസ്സിൽ വേറെ പലതും ആയിരുന്നു. 

അപ്പർത്തെ തൊടിയിലെ ചാമ്പക്ക എല്ലാം വീണു കാണുമോ.. അതോ ഞാൻ അറിയാതെ പാത്തുവും സഹീറും തിന്നോ.. അവൾക്ക് ആകേ ഒരു പിടച്ചിലായി.. 

“മാളൂ നീ കേക്ക്ണുണ്ടോ..”

“മീനുേച്ചി ഞാൻ വീടിന്റെ അപ്പർത്ത് പോട്ടെ.. “പെട്ടന്നുള്ള മാളൂന്റെ ചോദ്യത്തിൽ മീനു ഒന്ന് ചിരിച്ചു.. 

“നിന്റെ അച്ഛമ്മ സമ്മതിക്കില്ല.. എഴൂസം കഴിയട്ടെ മാളൂ.. എന്നിട്ട് പോരേ.. ഇപ്പോ ഇവിടെ ഇരിക്ക്. “

സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം. ആദ്യായിട്ടാ ഇതുപോലെ വേക്കേഷൻ മാളു ഓർത്തു. 

എല്ലാരും പറയുന്നു. വല്യ പെണ്ണായി മാളു എന്ന്. 

ഇനി ഏഴാം ക്ലാസ്സിൽ.. പുതിയ യൂണിഫോം ഒക്കെ വാങ്ങി. എന്നാലും മാളു ഓർത്തു.. പഴയ പോലെ കളിക്കാൻ പറ്റൂലെ എനിക്ക്.. എന്താ സഹീറിന്റെ കൂടെ കളിക്കാൻ പോണ്ടാ പറഞ്ഞേ.. സൈക്കിൾ പഠിക്കാൻ പറ്റീല.. മാളൂന് സങ്കടം വന്നു. 

എന്തായാലും സ്കൂൾ തുറന്നാൽ അരുണിമയും കദീജയും സീക്രെട് പറയുമ്പോ ഇനി എനിക്കും അവരുടെ കൂടെ പറയാൻ ഒരു മുഴുനീളെ  കഥ ഉണ്ടല്ലോ.. മാളു ഓർത്തു ചിരിച്ചു. 

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 352
8
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

8 Comments

  1. മിനി സുന്ദരേശൻ on April 10, 2026 2:12 AM

    ആ അനുഭവത്തെ ഭംഗിയായി പറഞ്ഞു👍❤️

    Reply
    • sruthi sreedhar on April 10, 2026 8:51 AM

      ❤️😍

      Reply
  2. Electa Joeboy on April 9, 2026 9:46 PM

    നല്ല ഒഴുക്കോടുകൂടി എഴുതിയ ലളിത സുന്ദര രചന 🥰😍…🌹🌹🌹

    Reply
    • sruthi sreedhar on April 9, 2026 11:17 PM

      ❤️❤️😍

      Reply
  3. Shreeja R on April 9, 2026 12:06 PM

    👌👌

    Reply
    • sruthi sreedhar on April 9, 2026 12:30 PM

      😍😍

      Reply
      • Joyce Varghese on April 9, 2026 5:53 PM

        നല്ല രചന. കൗമാരത്തിൽ വന്നുചേരുന്ന വിശേഷവും വിലക്കുകളും മാളുവിന്റെ ലോകത്ത് ഇറങ്ങി ചിന്തിച്ചു. ഇഷ്ടായീട്ടോ.
        👍❤️

        Reply
        • sruthi sreedhar on April 9, 2026 7:17 PM

          Thank you mam 😍❤️❤️

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.