Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ ​അധ്യായം 1: ആറാട്ടുകാവിലെ താമര
  • ഗൾഫ് മലയാളീസ്
  • “എന്നാലും എന്റെ കോവാലാ”
  • പരോപകാരാർത്ഥമിദം ശരീരം
  • തിരിച്ചറിവ്
  • ഫോണിലൂടെ കൂവുന്ന പൂവൻകോഴി
  • വാഴ വെച്ചാൽ മാത്രം പോരാ!
  • വേതാള പ്രശ്നം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, May 25
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാഴ വെച്ചാൽ മാത്രം പോരാ!
അറിവുകൾ കുട്ടികൾ പാരന്റിങ് ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്‌കൂൾ / കോളേജ്

വാഴ വെച്ചാൽ മാത്രം പോരാ!

By Pavithra UnniMay 24, 20263 Comments3 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

വാഴ 2 കണ്ടപ്പോൾ തോന്നിയ ചില ചിന്തകൾ പങ്കുവയ്ക്കാമെന്ന് കരുതുന്നു.

*കുട്ടികൾ മിനിമം 20 വർഷത്തെ പ്രൊജക്റ്റ് ആണ്. ഫണ്ട് ഇല്ലാതെ പ്രൊജക്റ്റ് തുടങ്ങരുത്.

*മൂത്ത കുട്ടി ഇളയ കുട്ടിയുടെ സഹോദരൻ മാത്രമേ ആകൂ, കോ പാരന്റ് ആക്കരുത്, ഒരു കുട്ടിയുടെ ബാല്യം മോഷ്ടിച്ചിട്ട് മറ്റൊരു കുട്ടിയെ വളർത്താൻ ശ്രമിക്കരുത്.

*കുട്ടികൾക്ക് മൂന്ന് നേരം ഭക്ഷണം കൊടുത്താൽ, സ്‌കൂളിൽ അയച്ചാൽ പാരന്റിങ് തീരുന്നില്ല. അത് survival മാത്രമേ ആയുള്ളൂ. ഫുഡ് അധികമായാൽ മീൻ ചത്ത് പോകും എന്നറിഞ്ഞില്ലെങ്കിലും കൃത്യമായി വഴി തിരിച്ചും താങ്ങ് കൊടുത്തും വളർത്തിയില്ലെങ്കിൽ കുട്ടികൾ വെറും വാഴ ആകുമെന്നെങ്കിലും അറിഞ്ഞു വയ്ക്കണം.

*കുട്ടികൾ നിങ്ങളുടെ retirement plan അല്ല. അവരെ മരുഭൂമിയിൽ പറഞ്ഞയച്ചു പട്ടിപ്പണി എടുപ്പിച്ചു നാട്ടിൽ കട്ടൻ ചായയും മിച്ചറും കഴിച്ചു ടി വി കണ്ടിരിക്കാനും, നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ഉണ്ടാക്കി വയ്ക്കാൻ ഉള്ളവരല്ല മക്കൾ.

*സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയാണ് നന്നായി പഠിക്കുക,മെറിറ്റിൽ ഉന്നതവിദ്യാഭ്യാസം നേടുക എന്നതൊക്കെ. ഉഴപ്പാൻ നാല് പേരുണ്ടാകും. കുലയ്ക്കും മുൻപേ വാഴ ഒടിഞ്ഞാൽ ആരും കൂടെ കാണില്ല. പഠനം വഴങ്ങുന്നില്ലെങ്കിൽ മറ്റെന്തെങ്കിലും സ്കിൽ എങ്കിലും പഠിക്കുക.

*സ്‌കൂളുകൾ കുട്ടികളെ സമൂഹത്തിന് ഉതകുന്നവരാക്കി സംസ്കരിക്കാൻ ഉള്ളിടമാണ്. അവരുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ളിടം. അവരുടെ കുഴപ്പങ്ങളെ തിരുത്താനുള്ള ഇടം. അവരുടെ ആത്മാഭിമാനത്തിന്റെ അടിയന്തരം കഴിക്കാനുള്ള സ്ഥലമല്ല. അധ്യാപനം ഒരു തൊഴിൽ മാത്രമല്ല എന്ന ബോധം ഉള്ളവർ മാത്രം അധ്യാപകർ ആകുക.

*കുട്ടികൾ ഒന്നും തനിയെ കണ്ടുപിടിക്കുന്നില്ല, അവർ കണ്ടുപഠിക്കുകയാണ് ചെയ്യുന്നത്. മദ്യവും മുറുക്കാനും സിഗരറ്റും ശീലമാക്കിയ സമൂഹം മയക്കുമരുന്ന് മോശമാണെന്ന് പറയുന്നതിലെ ഇരട്ടത്താപ്പ് മനസിലാക്കുക. ആദ്യം മുതിർന്നവർ നന്നാകൂ. സമൂഹം നോർമലൈസ് ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ ചെയ്യരുതെന്ന് പറഞ്ഞാൽ അവർ കേൾക്കില്ല. നല്ല മാതൃക കാണിക്കൂ, കുട്ടികൾ അനുകരിച്ചോളും.

*നഴ്സറി കുട്ടികൾ പ്രേമഗാനത്തിന് റീല് ചെയ്യുമ്പോൾ കയ്യടിക്കുകയും കൗമാരക്കാർ പ്രേമിക്കുമ്പോൾ വടി എടുക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം സദാചാരക്കാരാകാതിരിക്കുക. കൗമാരക്കാർ പ്രേമിക്കും, പ്രേമിക്കണം. അതിൽ എങ്ങനെ ആരോഗ്യകരമായ സമീപനങ്ങൾ സ്വീകരിക്കണമെന്ന് അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ പ്ലസ് ടുവിലുള്ള ആൺകുട്ടിക്ക് സഹപാഠിയുടെ ആർത്തവം മാരകരോഗമായി മാത്രം മനസിലാകുന്ന അറിവില്ലായ്മയിലേക്ക് പിള്ളേരെ വളർത്തി വിടരുത്.

*വിദേശത്തേക്ക് പോയാൽ എല്ലാം ശരിയാകുമെന്നത് ഒരു മിഥ്യയാണ്. ഇവിടെ ശരിയാക്കാൻ പറ്റാത്തത് മറുനാട്ടിൽ ശരിയാകണമെന്നില്ല. വീടും സ്വർണവും വിറ്റു പോയി മറുനാട്ടിൽ കഷ്ടപ്പെടേണ്ട കാര്യമില്ല. നമ്മൾ മാറുമ്പോഴാണ് ജീവിതം മാറുന്നത്, സ്ഥലം മാറുന്നത് കൊണ്ടല്ല. ശരിയായ ലക്ഷ്യങ്ങൾ കുട്ടികളിൽ നേരത്തെ ഉണ്ടാക്കുക.

*മനുഷ്യർക്ക് ഏറ്റവും വേണ്ട ഒന്നാണ് touch. കെട്ടിപ്പിടിക്കുന്ന അച്ഛന്മാരെ മക്കൾ എന്നും സ്നേഹത്തോടെ ഓർക്കും. സ്നേഹം പ്രകടിപ്പിക്കുന്നത് സ്നേഹമുള്ള മനുഷ്യരെ സൃഷ്ടിക്കും.

*aggression എന്നത് testosterone ന്റെ കൂടപ്പിറപ്പാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും തല്ലിത്തീർക്കാൻ തോന്നും മുൻപ് സ്പോർട്സിലേക്കോ മറ്റോ ഇളക്കി വിടുക. കലകളിലേക്ക് അവരെ ആകർഷിക്കുക. കുട്ടേട്ടൻമാരുടെ കൈകളിൽ കിട്ടാനുള്ള ഗ്യാപ് കൊടുക്കാതിരിക്കുക. അവർക്ക് mentor ആകാൻ പറ്റുന്ന മനോജ് സാറുമാർ എമ്പാടും ഉണ്ടാകട്ടെ. കളിസ്ഥലങ്ങളും പൊതുഇടങ്ങളും ഉണ്ടാക്കുക എന്നത് സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണ്. അവിടെ ആൺ പെൺ ഭേദമില്ലാതെ അവർ ഇടപഴകി വളരട്ടെ.

*ഏറ്റവും പ്രധാനമായി കുട്ടികളെ വാഴ ആയി കാണാതിരിക്കൂ. അവർ വ്യക്തികളാണ്. അവർക്ക് ബഹുമാനം കൊടുക്കൂ. സ്നേഹത്തോടെ പരിഗണിക്കൂ. എപ്പോഴും കുറ്റം മാത്രം കാണാതിരിക്കൂ. അവരുടെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കൂ. വെറുതെ വാഴ വെച്ചാൽ മാത്രം പോരാ! നന്നായി വളമിട്ട്, വെള്ളമൊഴിച്ച്, ആവശ്യമുള്ളപ്പോൾ താങ്ങ് കൊടുത്ത്, കുലയ്ക്കുമ്പോൾ അണ്ണാനും പക്ഷികളും കൊത്താതെ കാത്ത് ജീവിതം ഫലപ്രദമാകുന്നത് വരെ പാരന്റിങ് കൂടി ചെയ്യാൻ പറ്റുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ് വാഴക്കൃഷി എന്ന് കൂടി ഓർക്കുക. മനുഷ്യർ വംശനാശഭീഷണി നേരിടുന്നില്ല എന്നും തലമുറ ഇല്ലാതായാൽ നഷ്ടമാകാനുള്ള legacy ഒന്നും മനുഷ്യരിൽ ഭൂരിപക്ഷത്തിനും ഇല്ല എന്നും ഓർക്കുക.

വാഴ 2 കണ്ടു. ഈ നാട്ടിലെ പാരന്റിങ് മാറുമെന്നൊന്നും തോന്നുന്നില്ല. കാരണം നമുക്ക് സിനിമ കാണാനും മറക്കാനും ഉള്ളതാണ്. സിനിമ കണ്ടു മാറാനൊന്നും നമുക്ക് പറ്റില്ലല്ലോ!

 

Post Views: 60
2
Pavithra Unni

I pen my thoughts here. I am here to make a signature…

3 Comments

  1. Joyce Varghese on May 24, 2026 7:51 PM

    വാഴ 2, എന്ന സിനിമ കണ്ടിരുന്നു. ഇന്നത്തെ കാലത്ത് ചിന്തിക്കേണ്ട പലതിനേയും നമ്മുടെ മുന്നിൽ എടുത്തിട്ട സിനിമയായിരുന്നു.
    നന്നായി തോന്നി.

    Reply
  2. Ramachandran TV on May 24, 2026 2:19 PM

    വളരെ വിശദമായി തന്നെ പാരന്റ്റിംഗിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മക്കൾ എന്നാൽ അച്ഛന്റേയും അമ്മയുടേയും സ്വകാര്യസ്വത്ത് ആണ്, ഞങ്ങൾക്ക് ഇഷ്ടമുള്ള പോലെ മക്കളെ വളർത്തും ഞങ്ങൾ പറയുന്നത് പോലെ മാത്രം അവർ കേട്ടു നടക്കണം എന്ന പലരുടേയും ചിന്താഗതി മാറി മക്കളും സ്വതന്ത്രരായ മനുഷ്യരാണ് എന്ന ചിന്ത എന്ന് വരുമോ അന്ന് മാത്രമേ നമ്മുടെ നാട്ടിൽ കുട്ടികൾ നന്നായി വളരുകയുള്ളൂ.
    പുതിയ തലമുറയിലെ പലരും മാറി വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാലും ഭൂരീപക്ഷം പേരും പണ്ടത്തെ പോലെ എന്ത് പഠിക്കണം ആരെ വിവാഹം കഴിക്കണം എന്നൊക്കെ മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് തന്നെയാണ് എന്നതാണ് ദുഃഖകരമായ വസ്തുത. മാതാപിതാക്കൾ മാത്രമല്ല മക്കളും മാറണം. വിദേശരാജ്യങ്ങളിൽ കാണുന്ന വളരെ നല്ല പ്രവണതകൾ ഇവിടേയും നമുക്ക് ശ്രമിക്കാം.

    Reply
    • Pavithra Unni on May 24, 2026 2:35 PM

      മക്കൾ മാറുന്നത് എളുപ്പമാണ്. മുതിർന്നവർ മാറുന്നത് കഠിനമാണ്.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.