തനിച്ചാണെന്ന
നെഞ്ചുരുക്കങ്ങളിലേക്ക്
നീയുണ്ടെന്നൊരോർമ്മയുടെ
തണുപ്പ്…
ചൂടണയാത്ത വിരലറ്റം..
ചിരി..
ഇന്നോളം നമ്മൾ
നനഞ്ഞ മഴ..
അലിഞ്ഞതിൻ ബാക്കി
നിന്റെ, എന്റെയും മണം..
നീ നട്ടുവെച്ച
വാക്കിൻ
മുറുക്കിപ്പിടുത്തം..
കൂടെയെന്നു
നിരന്തരം
സാക്ഷ്യപ്പെടുത്തുന്നു
എണ്ണിയാലൊടുങ്ങാത്ത
ശേഷിപ്പുകൾ..
എഴുതിയിട്ടും തീരാതെ
ഇനിയും..
ഇനിയുമെന്ന്
പെരുകുന്നു
നീയും ഞാനും..
