എന്റെ ഭാര്യവീട് എറണാകുളം ജില്ലയുടെ തട്ടേക്കാട് ഭാഗത്താണ്.
കല്യാണം കഴിഞ്ഞ് ആദ്യരാത്രി ഭാര്യയുടെ വീട്ടിൽ ആകുന്നതിൽ എനിക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു, എന്നാലും ധൈര്യശാലിയും ചുറുചുറുപ്പുള്ള പുരുഷനും ആയിരുന്നതിനാൽ ഞാൻ ഉള്ളിലെ പേടി ആരെയും കാണിക്കാതെ നെഞ്ചുവിരിച്ചു നിന്നു.
അതിമനോഹരമായ കാടിന്റെ നടുവിൽ ആയിരുന്നു അവളുടെ വീട്,
നവംബറിന്റെ അവസാനം ഡിസംബറിലേക്കുള്ള തുടക്കത്തിൽ ആ മലയിടുക്കുകളെ തഴുകി കുളിർകാറ്റ് താഴേക്ക് ഒഴുകി പോകുന്നുണ്ടായിരുന്നു.
എല്ലാവരും ആയി വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് ശരിക്കും ഒന്ന് ഇരിട്ടിയപ്പോൾ ഞാൻ എന്റെ ആഗ്രഹം അവളോട് പങ്കുവെച്ചു.
നമുക്ക് താഴെ ചോലയിലെ ചെറിയ വെള്ളച്ചാട്ടത്തിൽ പോയി കുളിച്ചാലോ..?
കേട്ടപാടെ അവളും ത്രില്ലിലായി…!!
സോപ്പും, വട്ടമെത്താത്ത ഒരു തോർത്തും, കയ്യിൽ ഒരു ടോർച്ചും ആയി അവൾ പ്രത്യക്ഷപ്പെട്ടു.
അടിപൊളി…!!
എന്റെ ഭാര്യയുടെ ശുഷ്കാന്തി കണ്ട് ഞാൻ ചാടി എണീറ്റു. കാട്ടുചോലകളെ തഴുകി പഴയ കഥകളും പങ്കുവെച്ച് അവൾ എന്റെ മുന്നിൽ നടന്നു.
ധൈര്യശാലിയായ എന്റെ ഭാര്യയെ ഓർത്ത് എനിക്ക് അഭിമാനം തോന്നി അത്രമാത്രം ഇരുട്ട് നിറഞ്ഞ വഴിയിൽ അവൾ ഒരു മാലാഖയെ പോലെ എനിക്ക് വഴിതെളിച്ചു.
ചന്ദ്രന്റെ പ്രകാശത്തിൽ അവളുടെ മുടികൾ തുടങ്ങുന്നത് ഒരു മാലാഖയെ പോലെയല്ല മാലാഖയ്ക്ക് തുല്യമായി തന്നെ എനിക്ക് അനുഭവപ്പെട്ടു.
ഞങ്ങൾ രണ്ടുപേരും ആ വെള്ളച്ചാട്ടത്തിന്റെ താഴെ ചെറിയ മണൽ കുഴിയിൽ പാറയോട് ചേർന്ന് കുളി ആസ്വദിച്ച് മൂളിപ്പാട്ടും, കഥകളുമായി നക്ഷത്രങ്ങളെയും, നിലാവെളിച്ചത്തെയും ഞങ്ങളുടെ പ്രണയത്തിലേക്ക് ആവാഹിക്കുമ്പോൾ,
പെട്ടെന്നൊരു വെളിച്ചം…!
“ഞങ്ങൾ ആപ്പിൾ ഒന്നും തിന്നില്ലെങ്കിലും നഗ്നരായിരുന്നു.”
വെളിച്ചം കണ്ടതും കരിങ്കല്ലിൽ മലർന്നു കിടക്കുന്ന ഭാര്യയെ ഉപേക്ഷിച്ച് ഞാൻ വെള്ളത്തിലേക്ക് ചാടി..!!
പിന്നീടാണ് ആ അബദ്ധം മനസ്സിലായത് ആ മിന്നിത്തിളങ്ങി ഞങ്ങളിലേക്ക് വന്ന വെളിച്ചം വെറുമൊരു മിന്നാമിന്നി മാത്രമായിരുന്നു.
സ്വന്തം ഭാര്യയെ പാറയുടെ മുകളിൽ ഉണക്കാൻ ഇട്ടിട്ട് വെള്ളത്തിലേക്ക് ചാടിയ എന്റെ ആദ്യരാത്രി അതോടുകൂടി അവസാന രാത്രിയായി മാറി🤣🤣🤣.

