Author: Jibu Paul

അബദ്ധത്തിൽ മുതലക്കുളത്തിൽ വീണ് കരതേടി നീന്തി കൊണ്ടിരിക്കുന്നു....

എടാ ചെനെ, കൂട്ടക്ഷരങ്ങൾ എന്ന കൂട്ടായ്മയിൽ, പ്രിയപ്പെട്ടവർക്ക് എഴുത്തെഴുതാൻ ഒരു അവസരം വന്നപ്പോൾ, ആദ്യം ഓർത്തത് നിന്നെയാണ്. നമ്മൾ കളിക്കൂട്ടുകാർ ആയിരുന്നെങ്കിലും കാലം മാറുന്നതിനനുസരിച്ച് നമ്മളിൽ മാറ്റങ്ങൾ ഒത്തിരി ഏറെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ നീ എനിക്ക് പ്രിയപ്പെട്ട ഒരു സുഹൃത്താണ് എന്നത് ഞാൻ മറന്നു കഴിഞ്ഞിരുന്നു,..!പക്ഷേ സന്തോഷം എന്തെന്നാൽ പ്രിയപ്പെട്ട സുഹൃത്തിന് എഴുത്ത് എഴുതാൻ ഒരു അവസരം ലഭിച്ചപ്പോൾ ഞാൻ ആലോചിച്ച കൂട്ടുകാരിൽ ഏറ്റവും ആദ്യത്തെ ആൾ നീ തന്നെയാണ്. കാലം സംസാരവും, ഇടപെടലുകളും, എന്തിനേറെ നമ്മളുടെ ചിരി തന്നെ മാറ്റിക്കളഞ്ഞിരിക്കാം, എന്നാലും ഉള്ളിന്റെ ഉള്ളിൽ കോറിയിട്ട സ്നേഹത്തിന്റെ ലിഖിതങ്ങൾ ഒരു പുരാവസ്തു ശേഷിപ്പ് എന്നപോലെ ഏറ്റവും വിലപ്പെട്ടതായി,നിന്റെ പേരായി തെളിഞ്ഞു വന്നപ്പോൾ അറിയാതെ എന്റെ ഉള്ളം സ്നേഹത്താൽ തളിർത്തു. പെട്ടെന്ന് ഞാൻ എന്റെ പഴയകാല ഓർമ്മകളിൽ നിന്റെയും കൈപിടിച്ച് ഒത്തിരി ഏറെ നടന്നു….ആ കാലം…!!മനോഹരമായ ആ കാലം ഇനിയും തിരിച്ചുവരുമെങ്കിൽ, ചൂണ്ടയിടാനും ആടുമേയ്ക്കാനും, ചെരുപ്പുകൊണ്ട് ടയർ വെട്ടി വണ്ടി ഉണ്ടാക്കി…

Read More

എന്റെ ഭാര്യവീട് എറണാകുളം ജില്ലയുടെ തട്ടേക്കാട് ഭാഗത്താണ്. കല്യാണം കഴിഞ്ഞ് ആദ്യരാത്രി ഭാര്യയുടെ വീട്ടിൽ ആകുന്നതിൽ എനിക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു, എന്നാലും ധൈര്യശാലിയും ചുറുചുറുപ്പുള്ള പുരുഷനും ആയിരുന്നതിനാൽ ഞാൻ ഉള്ളിലെ പേടി ആരെയും കാണിക്കാതെ നെഞ്ചുവിരിച്ചു നിന്നു. അതിമനോഹരമായ കാടിന്റെ നടുവിൽ ആയിരുന്നു അവളുടെ വീട്, നവംബറിന്റെ അവസാനം ഡിസംബറിലേക്കുള്ള തുടക്കത്തിൽ ആ മലയിടുക്കുകളെ തഴുകി കുളിർകാറ്റ് താഴേക്ക് ഒഴുകി പോകുന്നുണ്ടായിരുന്നു. എല്ലാവരും ആയി വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് ശരിക്കും ഒന്ന് ഇരിട്ടിയപ്പോൾ ഞാൻ എന്റെ  ആഗ്രഹം അവളോട് പങ്കുവെച്ചു. നമുക്ക് താഴെ ചോലയിലെ ചെറിയ വെള്ളച്ചാട്ടത്തിൽ പോയി കുളിച്ചാലോ..? കേട്ടപാടെ അവളും ത്രില്ലിലായി…!! സോപ്പും, വട്ടമെത്താത്ത ഒരു തോർത്തും, കയ്യിൽ ഒരു ടോർച്ചും ആയി അവൾ പ്രത്യക്ഷപ്പെട്ടു. അടിപൊളി…!! എന്റെ ഭാര്യയുടെ ശുഷ്കാന്തി കണ്ട് ഞാൻ ചാടി എണീറ്റു. കാട്ടുചോലകളെ തഴുകി പഴയ കഥകളും പങ്കുവെച്ച് അവൾ എന്റെ മുന്നിൽ നടന്നു. ധൈര്യശാലിയായ എന്റെ ഭാര്യയെ ഓർത്ത് എനിക്ക്…

Read More