ചില ആളുകൾ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരും. ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന ചില ബന്ധങ്ങൾ ഒക്കെ എപ്പോഴും നമ്മുടെ കൂടെ അവർ ഉണ്ടാവണമെന്നില്ല പക്ഷെ അവരുമായിട്ടുള്ള ഒരുപാട് നല്ല ഓർമ്മകൾ എന്നും എപ്പോഴും മനസ്സിൽ നിലകൊള്ളുകതന്നെ ചെയ്യും. ചില ആളുകൾ ഒക്കെ അങ്ങനെയാ ഒറ്റ കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കികൊണ്ട് നമ്മുടെ ഉള്ളിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാവും. നിത്യവും വിളിയുണ്ടാവണമെന്നില്ല, കാണണമെന്നില്ല പക്ഷെ അവരെകുറിച്ചുള്ള അവരുമായിട്ടുള്ള ഒരു വൈകാരികമായ അടുപ്പം എപ്പോഴും അലയടിച്ചുകൊണ്ടിരിക്കും. എന്തിനായിരിക്കും നമ്മൾ അവരെ കണ്ടുമുട്ടിയത്ത്. കണ്ടുമുട്ടിയപ്പോൾ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല അവർ നമ്മുടെ ഏറ്റുവും പ്രിയപ്പെട്ട ആളുകളുടെ കൂട്ടത്തിൽ ഒരാൾ ആയി മാറുമെന്നുള്ളത്. നല്ല ബന്ധങ്ങൾ എപ്പോഴും കാത്തുസൂക്ഷിക്കേണ്ടത് ഉണ്ട്. അങ്ങനെ ഏറെ പ്രിയപ്പെട്ട ഒരു വ്യക്തി എല്ലാവരുടെയും ജീവിതത്തിൽ കാണും.. ഞാൻ ഏറെ ബഹുമാനിക്കുന്ന ഏറെ പ്രിയപ്പെട്ട ആ ആൾ എന്നെ കേട്ട പോലെ, എന്നെ ശ്രദ്ധിച്ച പോലെ ദീർഘാനാളുകൾക്ക് മുമ്പ് പോലും ഞാൻ പറഞ്ഞ ഒരോ കാര്യങ്ങൾ പോലും ഓർമ്മിച്ചു കൊണ്ട് എപ്പോഴും എന്നെ കേട്ടിരുന്ന, എന്നെ പരിഗണിച്ചിരുന്ന, ആ വ്യക്തി എന്നും എപ്പോഴും എനിക്ക് ഏറെ പ്രാധാന്യം അർഹിക്കുന്ന ആൾ തന്നെയാണ്. ഒരു വിളിപ്പാട് അകലെ ഒട്ടേറെ പ്രതിസന്ധികളിൽ എന്നെ കൈപിടിച്ചു മുന്നോട്ട് നയിച്ച ആ വ്യക്തിക്ക് എന്റെ മനസ്സിലെ സ്ഥാനം അത്രയും വലുതാണ്. രക്തബന്ധങ്ങളെക്കാൾ പ്രാധാന്യം നൽകുന്ന മറ്റ് വ്യക്തി ബന്ധങ്ങളും മനുഷ്യരുടെ ഇടയിൽ ഉണ്ട്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സന്തോഷവും സങ്കടവും എല്ലാം പങ്കുവക്കാനും കഴിഞ്ഞാൽ മനുഷ്യർക്കിടയിൽ അതിർവരമ്പുകളില്ല.
